കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യം ഇഷ്ടപ്പെട്ടു, അബുദാബിയിലെ മലയാളിയായ പത്താംക്ലാസുകാരിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് രാഹുൽ

Google Oneindia Malayalam News

ദുബായ്: രണ്ട് ദിവസത്തെ യുഇഎ സന്ദര്‍ശനത്തിന് എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല വരവേല്‍പ്പാണ് ഗള്‍ഫ് നാട്ടില്‍ ലഭിച്ച്. രാഹുല്‍ വന്നിറങ്ങിയ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം മുതലങ്ങോട്ട് ആള്‍ക്കൂട്ട ആരവങ്ങള്‍ മാത്രമാണ്. ആയിരങ്ങളാണ് രാഹുല്‍ ഗാന്ധി എത്തുന്ന ഇടങ്ങളിലേക്ക് ഒഴുകി എത്തുന്നത്.

ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയം നിറഞ്ഞ് കവിഞ്ഞിട്ടും ആളുകളുടെ ഒഴുക്ക് തുടരുന്നതിനോട് സെക്യൂരിറ്റ് ജീവനക്കാരന്‍ പ്രതികരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രാഹുലിന്റെ സന്ദര്‍ശനത്തിനിടെയുളള മറ്റൊരു വീഡിയോയും വൈറലാകുന്നുണ്ട്. അതില്‍ താരം ഒരു മലയാളി പെണ്‍കുട്ടിയാണ്.

കുട്ടികൾക്കൊപ്പം രാഹുൽ

കുട്ടികൾക്കൊപ്പം രാഹുൽ

രാജ്യത്തിന് അകത്തും പുറത്തും വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ സമയം കണ്ടെത്തുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. ദുബായിലും കുട്ടികള്‍ക്ക് വേണ്ടി രാഹുല്‍ സമയം മാറ്റി വെച്ചിരുന്നു. അബുദാബിയിലെ സണ്‍റൈസ് പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് രാഹുല്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചത്. നിരവധി വിദ്യാര്‍ത്ഥികള്‍ രാഹുലിനോട് ചോദ്യം ചോദിച്ചു.

അമലയുടെ ചോദ്യം

അമലയുടെ ചോദ്യം

അതിനിടെയാണ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അമല ബാബു ചോദ്യവുമായി എഴുന്നേറ്റത്. താന്‍ സ്‌കൂളിലെ വൈസ് പ്രസിഡണ്ട് കൂടിയാണെന്ന് അമല പരിചയപ്പെടുത്തി. നൂറിലധികം വര്‍ഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യമുളള കോണ്‍ഗ്രസിലെ സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തിയായിരുന്നു അമലയുടെ ചോദ്യം. ആനി ബസന്റ് മുതല്‍ നേതൃത്വത്തിലേക്ക് ഭിന്നലിംഗക്കാര്‍ വരെ വരുന്ന കാലത്ത് എന്തുകൊണ്ട് ഗ്രാമീണ വനിതകള്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ പ്രധാന്യമില്ല എന്നതായിരുന്നു ചോദ്യം.

സ്ത്രീകളുടെ ഇടപെടൽ

സ്ത്രീകളുടെ ഇടപെടൽ

കുട്ടികള്‍ക്ക് നേരയുളള ആക്രമണം ഇന്ത്യയില്‍ വര്‍ധിക്കുന്നുണ്ടല്ലോ എന്നും താങ്കള്‍ പ്രധാനമന്ത്രിയായാല്‍ എന്ത് ചെയ്യും എന്നും അമല കൂട്ടിച്ചേര്‍ത്തു. ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ വലിയ തോതില്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നുണ്ടെന്ന് രാഹുല്‍ മറുപടി നല്‍കി. പഞ്ചായത്ത് ഭരണത്തിലടക്കമുളള സ്ത്രീ പങ്കാളിത്തം രാഹുല്‍ ചൂണ്ടിക്കാട്ടി.

രാഹുലിന്റെ ക്ഷണം

രാഹുലിന്റെ ക്ഷണം

കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് വലിയ പങ്കാളിത്തം നല്‍കുന്ന പാര്‍ട്ടിയാണ് എന്നും വനിതാ ബില്‍ ഉള്ളവ കോണ്‍ഗ്രസ് നേട്ടമാണ് എന്നും രാഹുല്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ ആണ് കൂടുതലുളളതെന്നും എന്നാല്‍ ദക്ഷിണേന്ത്യയില്‍ സ്ത്രീകള്‍ക്ക് വലിയ പ്രാതിനിധ്യമുണ്ടെന്നും രാഹുല്‍ പറഞ്ഞു. തുടര്‍ന്നാണ് രാഹുല്‍ അമലയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്.

കോൺഗ്രസിലേക്ക് എപ്പോഴാണ്

കോൺഗ്രസിലേക്ക് എപ്പോഴാണ്

അമല ഇപ്പോള്‍ വൈസ് പ്രസിഡണ്ടാണ്, എപ്പോഴാണ് ഞങ്ങളോടൊപ്പം ചേരുന്നത് എന്നാണ് രാഹുല്‍ ചോദിച്ചു. തനിക്ക് രാഷ്ട്രീയത്തില്‍ ചേരാന്‍ താല്‍പര്യമുണ്ടെന്നും അച്ഛന്‍ മികച്ച ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണന്നും അമല മറുപടി നല്‍കി. ആദ്യം ഐഎഫ്എസ് പാസ്സാകണമെന്നും അതിന് ശേഷം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന കാര്യം ആലോചിക്കുമെന്നും അമല പറഞ്ഞു.

നല്ല തൊലിക്കട്ടി വേണം

നല്ല തൊലിക്കട്ടി വേണം

രാഷ്ട്രീയത്തിലിറങ്ങാന്‍ വലിയ പിന്തുണയും ധൈര്യവും ആവശ്യമുണ്ടല്ലോ എന്നും അമല പറഞ്ഞു. അമലയ്ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഞങ്ങളില്‍ ആരോടെങ്കിലും സംസാരിച്ച് നോക്കൂ എന്നും എന്തൊക്കെയാണ് രാഷ്ട്രീയത്തിലെ അനുഭവങ്ങള്‍ എന്ന് ഞങ്ങള്‍ പറഞ്ഞ് തരാമെന്നും അതോടെ അമല മനസ്സ് മാറ്റുമെന്നും രാഹുല്‍ പറഞ്ഞു. നല്ല തൊലിക്കട്ടി അതിന് ആവശ്യമാണെന്ന് കൂടി രാഹുല്‍ പറഞ്ഞു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വീഡിയോ കാണാം

രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പേജിലെ വീഡിയോ കാണാം

English summary
Rahul Gandhi invited girl to join congress, Video Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X