കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാസല്‍ ഖൈമയില്‍ വന്‍ മയക്കുമരുന്ന് വേട്ട; നാല് യു.എ.ഇ പൗരന്‍മാര്‍ അറസ്റ്റില്‍

റാസല്‍ ഖൈമയില്‍ വന്‍ മയക്കുമരുന്ന് വേട്ട; നാല് യു.എ.ഇ പൗരന്‍മാര്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

റാസല്‍ ഖൈമ: കാറില്‍ മയക്കുമരുന്ന് കടത്തുകയായിരുന്ന നാല് യു.എ.ഇ പൗരന്‍മാരെ റാസല്‍ഖൈമ പോലിസ് അറസ്റ്റ് ചെയ്തു. റാസല്‍ ഖൈമ പോലിസിലെ ആന്റി നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് നാലു പേര്‍ മയക്കുമരുന്നുകളുമായി ശനായാഴ്ച പിടിയിലായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായി കൊണ്ടുപോകവെയാണ് മയക്കുമരുന്നുമായി ഇവരെ പിടികൂടിയതെന്ന് ആന്റി നാര്‍ക്കോട്ടിക് വിഭാഗം തലവന്‍ കേണല്‍ അദ്‌നാന്‍ അലി അല്‍ സാബി പറഞ്ഞു. ചെറുപ്രായക്കാരാണ് അറസ്റ്റിലായ നാലു പേരുമെന്ന് അദ്ദേഹം അറിയിച്ചു.

രഹസ്യ വിവരം ശരിയാണോ എന്ന് പരിശോധിക്കുന്നതിന് കോടതിയുടെ പ്രത്യേക അനുമതിയോടെ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇവര്‍ പോലിസിന്റെ വലയില്‍ വീഴുകയായിരുന്നു. ഏറെ നാളത്തെ ശ്രമഫലമായാണ് മയക്കുമരുന്നു വിതരണക്കാരെന്ന് സംശയിക്കുന്നവരെ പോലിസ് പിന്തുടര്‍ന്ന് നിരീക്ഷിച്ചത്. അവസാനം ആവശ്യക്കാരെന്ന വ്യാജേന ഇവരെ സമീപിച്ച് കെണിയില്‍ കുടുക്കുകയായിരുന്നു.

drugs-27-1503808752.jpg -Properties

വ്യാജ നമ്പര്‍ പ്ലേറ്റുമായി തിരിച്ചറിയാന്‍ പ്രത്യേക അടയാളങ്ങളുള്ള കാറിലായിരുന്നു ഇവരുടെ മയക്കുമരുന്ന് കടത്ത്. മയക്കുമരുന്ന് വില്‍പ്പനയ്ക്കായി പലവിധ തന്ത്രങ്ങളായിരുന്നു പ്രതികള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ പോലിസിന്റെ തന്ത്രപരമായ ഇടപെടലില്‍ ഇവര്‍ കുടുങ്ങുകയായിരുന്നു.

രാജ്യത്ത് 14നും 20നും ഇടയില്‍ പ്രായമുള്ളവരാണ് മയക്കുമരുന്നിന് അടിമകളാവുന്നതെന്ന് കേണല്‍ സാബി പറഞ്ഞു. നിരോധനമുണ്ടെങ്കിലും ഇത് എളുപ്പത്തില്‍ ലഭ്യമാവുന്നുവെന്നതാണ് ഉപയോഗം വ്യാപകമാവുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ശരിയും തെറ്റും തിരിച്ചറിയാത്ത ഈ പ്രായത്തില്‍ മക്കള്‍ അപകടങ്ങളിലേക്ക് ചെന്നു ചാടാതിരിക്കാന്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. മയക്കു മരുന്ന് ഉപയോഗം തടയുകയെന്നത് പോലിസിന്റെ മാത്രം പണിയല്ല, സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഈയിടെ രണ്ട് പ്രവാസികളില്‍ നിന്ന് 10,000 നാര്‍ക്കോട്ടിക ഗുളികകള്‍ പിടികൂടിയതിന്റെ പിന്നാലെയാണ് റാസല്‍ഖൈമ പോലിസിന്റെ പുതിയ മയക്കുമരുന്ന് വേട്ട. 75000 ദിര്‍ഹം വിലവരുന്ന 7460 മയക്കു ഗുളികളുമായി മറ്റു രണ്ട് വിതരണക്കാരെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

English summary
he Ras Al Khaimah Police have nabbed four Emirati residents involved in peddling drugs here in the northern emirate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X