കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറ്റ്‌ലസ് ജ്വല്ലറികളില്‍ ശമ്പളം മുടങ്ങി, ഷോപ്പിങ് ഫെസ്റ്റിവലില്‍ തിരിച്ചുവരുമെന്ന് കമ്പനി

Google Oneindia Malayalam News

ദുബായ്: കമ്പനി ചെയര്‍മാന്‍ രാമചന്ദ്രന്‍ നായര്‍ ജയിലില്‍ ആയതോടെ അറ്റ്‌ലസ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെല്ലാം മന്ദഗതിയിലാണ്. അതിനിടെയാണ് യുഎഇയിലെ ജ്വല്ലറികളില്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയെന്ന വാര്‍ത്ത പുറത്ത് വരുന്നത്.

സെപ്തംബറിലെ ശമ്പളം ഇതുവരെ ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് വിവരം. കമ്പനി അധികൃതര്‍ ഇക്കാര്യം സമ്മതിയ്ക്കുന്നും ഉണ്ട്. ആഴ്ചകള്‍ക്കുള്ളില്‍ എല്ലാവരുടേയും ശമ്പളം കൊടുത്തു തീര്‍ക്കും എന്നാണ് അവകാശവാദം.

അറ്റ്‌ലസ് ഗ്രൂപ്പിന്റെ യുഎഇയിലെ ഷോപ്പുകളും ആശുപത്രിയും ആയി ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ ആയ മാസ് ഗ്രൂപ്പ് കരാറിലെത്തിയിട്ടുണ്ട്. ഇതിന്റെ നടത്തിപ്പില്‍ ഇനി ഇവര്‍ക്കും പങ്കാളിത്തമുണ്ടാകും. കൂടുതല്‍ നിക്ഷേപവും നടത്തും. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലാണ് ഇനി പ്രതീക്ഷ.

ജയിലില്‍ രണ്ട് മാസം

ജയിലില്‍ രണ്ട് മാസം

അറ്റ്‌ലസ് ജ്വല്ലറി ഉടമ രാമചന്ദ്രന്‍ നായരും മകളും ദുബായിലെ ജയിലിലായിട്ട് രണ്ട് മാസങ്ങള്‍ കഴിഞ്ഞിരിയ്ക്കുന്നു. ഇതുവരെ ജാമ്യം ലഭിച്ചില്ല.

പ്രതിസന്ധി രൂക്ഷം

പ്രതിസന്ധി രൂക്ഷം

രാമചന്ദ്രന്‍ നായര്‍ അറസ്റ്റിലാകുന്നതിന് മുമ്പ് തന്നെ യുഎഇയിലെ അറ്റ്‌ലസ് ജ്വല്ലറികളില്‍ പ്രതിസന്ധി തുടങ്ങിയിരുന്നു. രാമചന്ദ്രന്‍ നായരുടെ അറസ്റ്റിന് ശേഷം ഇത് രൂക്ഷമായി.

ശമ്പളം മുടങ്ങി

ശമ്പളം മുടങ്ങി

അറ്റ്‌ലസ് ജ്വല്ലറികളില്‍ ഭൂരിപക്ഷവും മലയാളി ജീവനക്കാരാണ്. ഇവര്‍ക്ക് സെപ്തംബര്‍ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്.

എല്ലാം ശരിയാക്കും

എല്ലാം ശരിയാക്കും

രാമചന്ദ്രന്‍ നായര്‍ പുറത്തിറങ്ങിയാലും ഇല്ലെങ്കിലും ജീവനക്കാരുടെ ശമ്പളം അടുത്ത ദിവസങ്ങളില്‍ തന്നെ നല്‍കുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍

ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലാണ് ഇപ്പോള്‍ അറ്റ്‌ലസ് ഗ്രൂപ്പ് പ്രതീക്ഷയര്‍പ്പിയ്ക്കുന്നത്. സീസണില്‍ ബിസിനസ് മെച്ചപ്പെടുത്താമെന്നും ഇതുവഴി രാമചന്ദ്രന്‍ നായരെ പുറത്തിറക്കാമെന്നും ആണ് പ്രതീക്ഷ.

മാസ് ഗ്രൂപ്പ്

മാസ് ഗ്രൂപ്പ്

ദുബായിലെ വമ്പന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ് ആണ് മാസ് ഗ്രൂപ്പ്. യുഎഇയിലെ ജ്വല്ലറികളുടേയും ആശുപത്രിയുടേയും നടത്തിപ്പ് ഇപ്പോള്‍ അവര്‍ക്ക് കൈമാറിയിരിയ്ക്കുകയാണ്.

സ്വര്‍ണമെത്തും

സ്വര്‍ണമെത്തും

അറ്റ്‌ലസ് ജ്വല്ലറിയുടെ ദുബായിലെ ഷോപ്പുകളില്‍ ഇപ്പോള്‍ സ്വര്‍ണവ്യാപാരം കാര്യമായി നടക്കുന്നില്ല. ആവശ്യത്തിന് സ്റ്റോക്കും ഇല്ല. വജ്രാഭരണങ്ങളുടെ കച്ചവടം മാത്രമാണ് നടക്കുന്നതെന്നാണ് പറയുന്നത്. ആവശ്യത്തിന് സ്റ്റോക്ക് എത്തിയ്ക്കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ മാസ് ഗ്രൂപ്പ്.

സാവകാശം വേണം

സാവകാശം വേണം

ഏതാണ്ട് ആയിരം കോടി രൂപയുടെ ബാധ്യതയാണ് യുഎഇയിലെ വിവിധ ബാങ്കുകളിലായി അറ്റ്‌ലസ് ഗ്രൂപ്പിനുള്ളത്. ഇത് തിരിച്ചടയ്ക്കാന്‍ സാവകാശം നല്‍കണം എന്നാണ് രാമചന്ദ്രന്‍ നായര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.

ബാങ്കുകള്‍ സമ്മതിയ്ക്കണം

ബാങ്കുകള്‍ സമ്മതിയ്ക്കണം

രാമചന്ദ്രന്‍ നായരുടെ അഭ്യര്‍ത്ഥന ബാങ്കുകള്‍ പരിഗണിച്ചാല്‍ മാത്രമേ കോടതി ജാമ്യം അനുവദിയ്ക്കൂ എന്നാണ് വിവരം. ഇക്കാര്യത്തില്‍ ബാങ്കുകളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

മകളും ജയിലില്‍

മകളും ജയിലില്‍

രാമചന്ദ്രന്‍ നായര്‍ മാത്രമല്ല, മകളും ജയിലിലാണ്. ഇവര്‍ക്കും ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല.

English summary
Atlas Jewellery says additional investment into its retail business by Maas Group in the UAE will enable it to launch an aggressive sales campaign during the Dubai Shopping Festival in 2016.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X