കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബ്ദം അറിവാണ്, അറിവിനെ കൂടുതൽ പഠിക്കാൻ ശ്രമിച്ചതാണ് തന്റെ വിജയം: റസൂൽ പൂക്കുട്ടി

  • By Desk
Google Oneindia Malayalam News

ഷാർജ: ഓർമ്മയെന്നത് ശബ്ദമാണെന്നും ശബ്ദം അറിവാണെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. അനേകായിരം വർഷങ്ങൾക്ക് മുമ്പ് ശബ്ദത്തിന്റെ രൂപത്തിൽ ബോധസ്മൃതിയിൽ നിന്ന് പകർത്തപ്പെട്ട അറിവാണ് വേദങ്ങളായത്. മുപ്പത്തിയേഴാമത് ഷാർജ അന്താരാഷ്ട്രപുസ്തകമേളയുടെ പത്താം ദിവസം ഇന്റലക്ച്വൽ ഹാളിൽ തിങ്ങിനിറഞ്ഞ സദസ്സിനോട് 'സൗണ്ടിംഗ് ഓഫ്' എന്ന പുസ്തകത്തേക്കുറിച്ചും സൗണ്ട് ഡിസൈനർ എന്ന നിലയ്ക്കുള്ള അനുഭവങ്ങളേക്കുറിച്ചും സംവദിക്കുകയായിരുന്നു ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരം നേടിയ റസൂൽ പൂക്കുട്ടി.

<strong>ധനുവച്ചപുരത്ത് വീണ്ടും എസ്എഫ്ഐ - എബിവിപി സംഘർഷം: വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക്</strong>ധനുവച്ചപുരത്ത് വീണ്ടും എസ്എഫ്ഐ - എബിവിപി സംഘർഷം: വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക്

'സൗണ്ടിംഗ് ഓഫ്' എന്ന തന്റെ പുസ്തകം വാസ്തവത്തിൽ എഴുതപ്പെട്ടതല്ല, മറിച്ച് പറയപ്പെട്ടതാണ്. തന്റെ സുഹൃത്തുമായി നടത്തിയ സംഭാഷണശകലങ്ങളാണ് പുസ്തകരൂപത്തിൽ പുറത്തിറങ്ങിയത്. സിനിമയുടെ സന്ദേശം ഇരുപത് ശതമാനം പേരിലേക്കുമാത്രമെത്തുമ്പോൾ തന്റെ പുസ്തകത്തിലൂടെ കൂടുതൽ ആളുകളോട് സംവദിക്കാൻ കഴിയുന്നു. തന്റെ ജീവിതം ഒരു പുസ്തകത്തിലൂടെ രേഖപ്പെടുത്തിവയ്ക്കാൻ മാത്രം അസാധാരണമൊന്നുമല്ല.

rasoolpukkutty-15

പക്ഷേ പുസ്തകത്തിന്റെ രചനയിലൂടെ കടന്നുപോയപ്പോൾ തന്റെ ചിന്തകൾ കൂടുതൽ സ്വതന്ത്രമാക്കപ്പെട്ടെന്ന് തോന്നി. അസാധാരണമായ സാഹചര്യങ്ങളിലേക്ക് എറിയപ്പെട്ട ഒരു സാധാരണമനുഷ്യൻ മാത്രമാണ് താനെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. തൃശ്ശൂർ പൂരം ശബ്ദലേഖനം ചെയ്യാനൊരുങ്ങിയപ്പോഴുള്ള അനുഭവങ്ങൾ അദ്ദേഹം വിവരിച്ചു. പൂരമെന്നത് കേവലം ചെണ്ടമേളം മാത്രമല്ല. അവിടെ തടിച്ചുകൂടുന്ന ജനലക്ഷങ്ങളുടെ ഊർജ്ജവും ആവേശവും സാഹോദര്യവും സമത്വവും എല്ലാം ചേർന്നതാണ് തൃശ്ശൂർ പൂരം.

തൃശ്ശൂർ പൂരത്തിന് സാക്ഷിയായപ്പോൾ അളവറ്റ ഊർജ്ജം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നത് സ്വയം അനുഭവിക്കാനായെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. വിവിധസിനിമകൾക്കായി ശബ്ദലേഖനം നിർവ്വഹിച്ചപ്പോളുണ്ടായ അനുഭവങ്ങളും അതിനായി നടത്തിയ ഒരുക്കങ്ങളും അദ്ദേഹം സദസ്സുമായി പങ്കുവച്ചു. വായന മരിക്കുന്നുവെന്ന ആശങ്കയുയരുമ്പോഴും ഷാർജ പുസ്തകമേളപോലുള്ള സാംസ്കാരികോത്സവങ്ങളിൽ പുസ്തകങ്ങൾക്കുവേണ്ടി കാത്തിരിക്കുന്ന ജനസമൂഹങ്ങൾ പ്രതീക്ഷയുണർത്തുന്നതാണ്.

sharjahfest-1

ചടങ്ങിന്റെ തുടക്കത്തിൽ, ഡിസി ബുക്സ് പുറത്തിറക്കുന്ന, റസൂൽ പൂക്കുട്ടിയുടെ 'സൗണ്ടിംഗ് ഓഫ്' എന്ന പുസ്തകത്തിന്റെ പ്രകാശനം ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലിയും റസൂൽ പൂക്കുട്ടിയും ചേർന്ന് നിർവ്വഹിച്ചു ഓർമ്മയെന്നത് ശബ്ദമാണെന്നും ശബ്ദം അറിവാണെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. അനേകായിരം വർഷങ്ങൾക്ക് മുമ്പ് ശബ്ദത്തിന്റെ രൂപത്തിൽ ബോധസ്മൃതിയിൽ നിന്ന് പകർത്തപ്പെട്ട അറിവാണ് വേദങ്ങളായത്. മുപ്പത്തിയേഴാമത് ഷാർജ അന്താരാഷ്ട്രപുസ്തകമേളയുടെ പത്താം ദിവസം ഇന്റലക്ച്വൽ ഹാളിൽ തിങ്ങിനിറഞ്ഞ സദസ്സിനോട് 'സൗണ്ടിംഗ് ഓഫ്' എന്ന പുസ്തകത്തേക്കുറിച്ചും സൗണ്ട് ഡിസൈനർ എന്ന നിലയ്ക്കുള്ള അനുഭവങ്ങളേക്കുറിച്ചും സംവദിക്കുകയായിരുന്നു ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരം നേടിയ റസൂൽ പൂക്കുട്ടി.

'സൗണ്ടിംഗ് ഓഫ്' എന്ന തന്റെ പുസ്തകം വാസ്തവത്തിൽ എഴുതപ്പെട്ടതല്ല, മറിച്ച് പറയപ്പെട്ടതാണ്. തന്റെ സുഹൃത്തുമായി നടത്തിയ സംഭാഷണശകലങ്ങളാണ് പുസ്തകരൂപത്തിൽ പുറത്തിറങ്ങിയത്. സിനിമയുടെ സന്ദേശം ഇരുപത് ശതമാനം പേരിലേക്കുമാത്രമെത്തുമ്പോൾ തന്റെ പുസ്തകത്തിലൂടെ കൂടുതൽ ആളുകളോട് സംവദിക്കാൻ കഴിയുന്നു. തന്റെ ജീവിതം ഒരു പുസ്തകത്തിലൂടെ രേഖപ്പെടുത്തിവയ്ക്കാൻ മാത്രം അസാധാരണമൊന്നുമല്ല. പക്ഷേ പുസ്തകത്തിന്റെ രചനയിലൂടെ കടന്നുപോയപ്പോൾ തന്റെ ചിന്തകൾ കൂടുതൽ സ്വതന്ത്രമാക്കപ്പെട്ടെന്ന് തോന്നി. അസാധാരണമായ സാഹചര്യങ്ങളിലേക്ക് എറിയപ്പെട്ട ഒരു സാധാരണമനുഷ്യൻ മാത്രമാണ് താനെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. തൃശ്ശൂർ പൂരം ശബ്ദലേഖനം ചെയ്യാനൊരുങ്ങിയപ്പോഴുള്ള അനുഭവങ്ങൾ അദ്ദേഹം വിവരിച്ചു.

പൂരമെന്നത് കേവലം ചെണ്ടമേളം മാത്രമല്ല. അവിടെ തടിച്ചുകൂടുന്ന ജനലക്ഷങ്ങളുടെ ഊർജ്ജവും ആവേശവും സാഹോദര്യവും സമത്വവും എല്ലാം ചേർന്നതാണ് തൃശ്ശൂർ പൂരം. തൃശ്ശൂർ പൂരത്തിന് സാക്ഷിയായപ്പോൾ അളവറ്റ ഊർജ്ജം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നത് സ്വയം അനുഭവിക്കാനായെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. വിവിധസിനിമകൾക്കായി ശബ്ദലേഖനം നിർവ്വഹിച്ചപ്പോളുണ്ടായ അനുഭവങ്ങളും അതിനായി നടത്തിയ ഒരുക്കങ്ങളും അദ്ദേഹം സദസ്സുമായി പങ്കുവച്ചു. വായന മരിക്കുന്നുവെന്ന ആശങ്കയുയരുമ്പോഴും ഷാർജ പുസ്തകമേളപോലുള്ള സാംസ്കാരികോത്സവങ്ങളിൽ പുസ്തകങ്ങൾക്കുവേണ്ടി കാത്തിരിക്കുന്ന ജനസമൂഹങ്ങൾ പ്രതീക്ഷയുണർത്തുന്നതാണ്. ചടങ്ങിന്റെ തുടക്കത്തിൽ, ഡിസി ബുക്സ് പുറത്തിറക്കുന്ന, റസൂൽ പൂക്കുട്ടിയുടെ 'സൗണ്ടിംഗ് ഓഫ്' എന്ന പുസ്തകത്തിന്റെ പ്രകാശനം ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലിയും റസൂൽ പൂക്കുട്ടിയും ചേർന്ന് നിർവ്വഹിച്ചു

English summary
musician rasool pookkutty about life experience
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X