കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹേമ മാലിനി എന്ന രാഷ്ട്രീയ പ്രവർത്തകയെ മനസ്സിലാക്കാൻ ബിയോണ്ട് ഡ്രീം ഗേൾ എന്ന പുസ്തകം വായിച്ചാൽ മതി

  • By Thanveer
Google Oneindia Malayalam News

ഷാർജ; സ്വപ്ന സുന്ദരി എന്ന പദത്തിന് ഓരോ ഇന്ത്യാക്കാരനും നൽകുന്ന നിർവചനമാണ്‌ എം.പിയും, നടിയും, നർത്തകിയും, സംവിധായികയും, നിർമാതാവുമായ പദ്മശ്രീ ഹേമ മാലിനി. 'ഇത് സത്യം ' എന്ന തമിഴ് സിനിമയിൽ സഹനടിയായി വെള്ളിത്തിരയിലേക്ക് വലതുകാൽ വെച്ച് കയറിയ ഹേമ മാലിനിക്ക് 'സപ്നോംക സൗധാകർ' എന്ന ഹിന്ദിസിനിമയിലെ നായികാ വേഷം നൽകിയത് ബോളിവുഡിലെ താരറാണിയുടെ സിംഹാസനം ആയിരുന്നു.

11 തവണ മികച്ച നടിക്കുള്ള film fare നോമിനേഷൻ നേടുകയും, 2000 ത്തിൽ lifetime film fare അവാർഡ് കരസ്ഥമാക്കുകയും ചെയ്ത ഹേമ മാലിനി ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ എത്തിയപ്പോൾ സന്ദർശകർക്ക് അതൊരു വേറിട്ട അനുഭവമായി. PETA എന്ന മൃഗ സംരക്ഷണ സംഘടനയിലെ അംഗമായ 'PETA പേഴ്സൺ ഓഫ് ദി YEAR'ബഹുമതി കരസ്ഥമാക്കിയ ഹേമമാലിനി മുംബൈ മുനിസിപ്പൽ കമ്മീഷന് തിരക്കേറിയ റോഡുകളിൽ കുതിരവണ്ടി ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഴുതിയ കത്ത് ശ്രദ്ധേയമായിരുന്നു. ജെല്ലിക്കെട്ട് നിരോധിക്കാനും അവർ മുൻ കൈ എടുത്തിരുന്നു.

hema3

തികച്ചും സസ്യാഹാരിയായ അവർ തന്റെ ഭക്ഷണ ശീലം തന്റെ ഗൃഹത്തെയും, മൃഗങ്ങളെയും സന്തോഷിപ്പിക്കുന്നതരത്തിലായതിൽ തനിക്കു അതിയായ സന്തോഷം ഉണ്ടെന്നു രേഖപ്പെടുത്തി. Earley Stanley Gardner എന്ന അമേരിക്കൻ എഴുത്തുക്കാരനെയും അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൂടെ വായനയേയും ഏറെ ഇഷ്ടപ്പെടുന്ന ഹേമ മാലിനി ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയിലെത്തിയത് മുപ്പത്താറാമതു പുസ്തകമേളയുടെ മാറ്റ് കൂട്ടി.

hema2

ശ്രീ റാം കമൽ മുഖർജി ശ്രീമതി ഹേമ മാലിനിയെക്കുറിച്ചെഴുതിയ 'Beyond the dream girl 'എന്ന പുസ്തകത്തെ ആരാധകർക്ക് പരിചയപ്പെടുത്തി. ചലച്ചിത്ര മേഖലയിൽ 50 വർഷം പിന്നിടുന്ന ഹേമ മാലിനി തന്നെയാണ് ഭാരതത്തിലെ ആദ്യത്തെ സ്ത്രീ സൂപ്പർസ്റ്റാർ എന്ന് ശ്രീ റാം മുഖർജി പറഞ്ഞപ്പോൾ നിറഞ്ഞ കൈയ്യടിയോടുകൂടി സദസ്സ് അതിനെ സ്വാഗതം ചെയ്തു. ഹേമ മാലിനി എന്ന രാഷ്ട്രീയ പ്രവർത്തകയെ നന്നായി മനസിലാക്കാൻ സഹായിക്കുന്ന പുസ്തകമാണ് 'Beyond the dream girl ' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യമായി പ്രധാനമന്ത്രി ഫോർവേഡ് എഴുതിയ പുസ്തകമാണ് ശ്രീമതി ഹേമ മാലിനി യെക്കുറിച്ചുള്ള 'ബീയോണ്ട്ദി ഡ്രീം ഗേൾ. എല്ലാവർക്കും പുസ്തകങ്ങൾ എഴുതാൻ കഴിയുമെങ്കിലും അതെങ്ങനെ രസകരമാക്കുന്നു എന്നത്തിലാണ് ഒരു എഴുത്തുകാരന്റ്റെ വിജയം എന്ന് ശ്രീമതി ഹേമ മാലിനി അഭിപ്രായപ്പെട്ടു.

hema

സിനിമയിൽ പരാജയപ്പെട്ട യുവതലമുറയ്ക്ക് എന്ത് സന്ദേശം നൽകാനാണ് ആഗ്രഹിക്കുന്നതെന്ന് സദസിൽ നിന്നും ചോദ്യമുണ്ടായപ്പോൾ,ഇന്ന് നമുക്കുചുറ്റും ഒരുപാട് അവസരങ്ങൾ ഉണ്ടെന്നു യുവതലമുറ മനസിലാക്കണമെന്നും പരാജയങ്ങളിൽ ആത്മഹത്യ പോലുള്ള ബുദ്ധിശൂന്യമായ കാര്യങ്ങളിൽ ചെന്നെത്തരുതെന്നും അവർ പറഞ്ഞു. നമുക്കൊരു സ്വപ്നമുണ്ടാവുകയും,അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്താൽ ജീവിത വിജയം കൈവരിക്കാം എന്ന് ശ്രീമതി ഹേമമാലിനി സദസിനെ ഓർമ്മിപ്പിച്ചു.

English summary
Read ''Beyond dream girl'' book to know more about Hema Malini as a politician
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X