India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ കണ്ണുരുട്ടുമ്പോള്‍ ഇന്ത്യ വിറയ്ക്കുന്നത് എന്തിന്? ഗള്‍ഫ് രാജ്യങ്ങളെ ഭയക്കാന്‍ കാരണം ഇതാണ്

Google Oneindia Malayalam News

ദുബായ്: ബിജെപി ദേശീയ വക്താവ് നുപുര്‍ ശര്‍മയുടെ പ്രവാചക നിന്ദ പരാമര്‍ശം ആഗോള തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. പല ഇന്ത്യാ വിരുദ്ധ ശക്തികളും ഇതൊരു അവസരമാക്കാന്‍ ശ്രമിക്കുന്നുണ്ട്. അതെല്ലാം കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളയുന്നു എങ്കിലും ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിഷേധം ഇന്ത്യയ്ക്ക് അവഗണിക്കാന്‍ സാധിക്കില്ല. ഇന്ത്യയുടെ സാമ്പത്തികമായ നിലനില്‍പ്പിന് വലിയ പങ്ക് വഹിക്കുന്നത് ഗള്‍ഫിലെ ആറ് രാജ്യങ്ങളാണ്.

മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയും പാകിസ്താനും പറയുന്നത് തള്ളിക്കളഞ്ഞ ഇന്ത്യ പക്ഷേ, ഗള്‍ഫ് രാജ്യങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അനുനയിപ്പിക്കാന്‍ ശ്രമിക്കുകയാണ്. എന്തിനാണ് ഗള്‍ഫ് രാജ്യങ്ങളെ ഇന്ത്യ ഭയക്കുന്നത് എന്ന ചോദ്യം പല കോണില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ഇതിനുള്ള കാരണം വ്യക്തമാക്കി ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് ഇങ്ങനെയാണ്....

ഗള്‍ഫ് രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നുപുര്‍ ശര്‍മ ആരാണ്? ഇന്ത്യയെ മുള്‍മുനയിലാക്കി ഒരൊറ്റ പ്രതികരണംഗള്‍ഫ് രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നുപുര്‍ ശര്‍മ ആരാണ്? ഇന്ത്യയെ മുള്‍മുനയിലാക്കി ഒരൊറ്റ പ്രതികരണം

1

1.35 കോടി ഇന്ത്യക്കാരാണ് വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 89 ലക്ഷം പേരും ജിസിസി രാജ്യങ്ങളിലാണ്. ബിജെപി നേതാവിന്റെ പരാമര്‍ശത്തിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തെത്തിയപ്പോള്‍ തന്നെ ഇന്ത്യയെ ആശങ്കയിലാക്കുന്നത് പൗരന്മാരുടെ സുരക്ഷയാണ്. തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലാക്കിയത്. പല ഗള്‍ഫ് രാജ്യങ്ങളിലെയും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ് എന്നതും എടുത്തുപറയേണ്ടതാണ്.

2

യുഎഇയില്‍ 34 ലക്ഷം ഇന്ത്യക്കാരുണ്ട്. സൗദിയില്‍ 25 ലക്ഷവും. കുവൈത്തില്‍ 10 ലക്ഷം, ഒമാനിലും ഖത്തറിലും ഏഴ് ലക്ഷം വീതം, ബഹ്‌റൈനില്‍ മൂന്ന് ലക്ഷം, ജോര്‍ദാനില്‍ 20000, ഇറാഖില്‍ 18000, ലബ്‌നാനില്‍ 8000 ഇങ്ങനെ പോകുന്നു ഗള്‍ഫിലെയും പശ്ചമേഷ്യന്‍ രാജ്യങ്ങളിലെയും ഇന്ത്യക്കാരുടെ എണ്ണം. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളില്‍ ഇന്ത്യയ്‌ക്കെതിരായ വികാരമുണ്ടാകുന്നത് വലിയ ദോഷം ചെയ്യും.

3

ഇന്ത്യയുടെ വിദേശ വ്യാപാരത്തില്‍ വലിയ പങ്ക് വഹിക്കുന്ന രാജ്യമാണ് യുഎഇ. ഇന്ത്യയുടെ കയറ്റുമതിയില്‍ 9 ശതമാനം യുഎഇയിലേക്കാണ്. സൗദി, ഒമാന്‍, ഇറാഖ്, കുവൈത്ത്, ഖത്തര്‍ എന്നിങ്ങനെ പോകുന്നു പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള കയറ്റുമതി ബന്ധത്തിന്റെ ക്രമപട്ടിക. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയില്‍ 60 ശതമാനവും പശ്ചമേഷ്യയില്‍ നിന്നാണ് എന്നതും എടുത്തുപറയേണ്ടതാണ്.

4

പ്രവാസികള്‍ വഴി ഇന്ത്യയിലേക്ക് എത്തുന്ന വിദേശ പണത്തില്‍ പകുതിയും ജിസിസി രാജ്യങ്ങളില്‍ നിന്നാണ് എന്നതാണ് മറ്റൊരു കാര്യം. യുഎഇയില്‍ നിന്നാണ് കൂടുതല്‍. ഇന്ത്യയിലേക്ക് എത്തുന്ന വിദേശപണത്തില്‍ 26 ശതമാവനും യുഎഇയില്‍ നിന്നാണ്. സൗദിയില്‍ നിന്ന് 11 ശതമാനം, ഖത്തറില്‍ നിന്ന് ആറ് ശതമാനം, കുവൈത്തില്‍ നിന്ന് അഞ്ച് ശതമാനം, ഒമാനില്‍ നിന്ന് മൂന്ന് ശതമാനം ഇങ്ങനെ പോകുന്നു വിദേശനാണയ വരവിന്റെ കണക്ക്.

നൈല ഉഷ വേറെ ലെവലാണ്; കിടിലന്‍ ചിത്രങ്ങള്‍ പങ്കുവച്ച് നടി... കാണാം

5

ഈ സാഹചര്യത്തിലാണ് ജിസിസി രാജ്യങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പരിഹാര ശ്രമം ഇന്ത്യ നടത്തുന്നത്. അതത് രാജ്യങ്ങളിലെ അംബാസഡര്‍മാരെ ഇക്കാര്യത്തില്‍ ചുമതല ഏല്‍പ്പിച്ചുവെന്നാണ് വിവരം. നുപുര്‍ ശര്‍മക്കെതിരെയും നവീന്‍ കുമാര്‍ ജിന്‍ഡാലിനെതിരെയും കേസെടുത്ത കാര്യവും നിയമ നടപടികള്‍ ആരംഭിച്ച വിഷയവും ഇന്ത്യ ജിസിസി രാജ്യങ്ങളെ ബോധിപ്പിക്കും.

6

ടൈംസ് നൗ ചാനലില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലാണ് പ്രവാചകനെയും കുടംബത്തെയും അവഹേളിച്ച് നുപുര്‍ ശര്‍മ സംസാരിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വിവാദമായി. യുപിയിലെ കാണ്‍പൂരില്‍ നടന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. കൂടുതല്‍ സംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയുമുണ്ടായി.

7

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഖത്തറാണ് ആദ്യം പ്രതിഷേധം അറിയിച്ചത്. ദോഹയിലെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായുള്ള ഒരു ചര്‍ച്ച ഒഴിവാക്കിയത് ഖത്തറിന്റെ പ്രതിഷേധമായും വിലയിരുത്തപ്പെട്ടു. തൊട്ടുപിന്നാലെ സൗദിയും യുഎഇയും ഉള്‍പ്പെടെ ജിസിസിയിലെ എല്ലാ രാജ്യങ്ങളും പ്രതിഷേധം അറിയിച്ചു. ഇന്തോനേഷ്യ, പാകിസ്താന്‍, മാലിദ്വീപ്, ജോര്‍ദാന്‍, ഈജിപ്ത്, ലിബിയ തുടങ്ങി നിരവധി രാജ്യങ്ങള്‍ പ്രതിഷേധം അറിയിച്ചതോടെയാണ് ഇന്ത്യ പരിഹാര ശ്രമങ്ങള്‍ നടത്തി വരികയാണ്.

cmsvideo
  മെമ്മറി കാര്‍ഡില്‍ മാറ്റം, ക്രൈംബ്രാഞ്ച് ഹൈക്കോടതിയിലേക്ക് | OneIndia Malayalam
  English summary
  Reason Behind India Cannot Ignore Protest From GCC Countries including Saudi, Qatar, UAE
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X