കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായി കോടതികളില്‍ വിവാഹമോചനക്കേസുകളുടെ കൂമ്പാരം; കാരണം?

ദുബായി കോടതികളില്‍ വിവാഹമോചനക്കേസുകളുടെ കൂമ്പാരം; കാരണം?

  • By Desk
Google Oneindia Malayalam News

ദുബായി : അടുത്തകാലത്തായി ദുബായിയില്‍ വിവാഹ മോചനക്കേസുകളില്‍ വന്‍ വര്‍ധനയുണ്ടായതായി കണക്കുകള്‍. ദുബായിലെ കോടതികള്‍ ഇത്തരം കേസുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കാരണങ്ങള്‍ നിരവധിയാണെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങള്‍, പരസ്പരം ആശയവിനിമയത്തിന്റെ അഭാവം, പരസ്പര വിശ്വാസമില്ലായ്മ തുടങ്ങിയവയാണ് അടുത്തകാലത്തായി കണ്ടുവരുന്ന പ്രധാന പ്രശ്‌നങ്ങളെന്ന് കോടതി രേഖകളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വിവാഹമേചന കേസുകള്‍ കൂടിവരുന്നു

വിവാഹമേചന കേസുകള്‍ കൂടിവരുന്നു

2016ല്‍ മാത്രം വിവാഹമോചനവുമായി ബന്ധപ്പെട്ട 5,779 കേസുകളാണ് ദുബയ് കോടതിയിലെത്തിയത്. 2017 ജൂണ്‍ വരെ 2,919 കേസുകളെത്തി. ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കേസുകള്‍ കൂടുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. 2016ല്‍ 1,383 വിവാഹ മോചന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായും രേഖകള്‍ വ്യക്തമാക്കുന്നു.

ഭര്‍ത്താവിന്റെ കൈയില്‍ കാശില്ല

ഭര്‍ത്താവിന്റെ കൈയില്‍ കാശില്ല

2016-17 കാലഘട്ടത്തില്‍ കോടകിളിലെത്തിയ വിവാഹ മോചനക്കേസുകളില്‍ പ്രധാന വില്ലന്‍ പണമാണത്രെ. ഭര്‍ത്താവിന്റെ കൈയില്‍ ഭാര്യയ്ക്ക് വേണ്ടത്ര പണം ഇല്ലെന്നതാണ് ഇവയിലൊന്ന്. ആവശ്യത്തിന് പണം ചോദിച്ചാല്‍ ഭര്‍ത്താവ് നല്‍കുന്നില്ല, പുതിയ വീട് വച്ചുകൊടുക്കുന്നില്ല, വാഹനം വാങ്ങിനല്‍കുന്നില്ല, വാങ്ങിയ സ്ത്രീധനം തിരികെ നല്‍കുന്നില്ല, വേലക്കാരിയെ വെക്കാന്‍ കാശ് നല്‍കുന്നില്ല തുടങ്ങിയവ ഉദാഹരണങ്ങളില്‍ ചിലതു മാത്രം.

പരസ്പരം ആശയവിനിമയം നടക്കുന്നില്ല

പരസ്പരം ആശയവിനിമയം നടക്കുന്നില്ല

ഫെയ്‌സ്ബുക്കും വാട്ട്‌സാപ്പും ട്വിറ്ററും ഉപയോഗിക്കുന്ന പുതുതലമുറയിലെ ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ വേണ്ടരീതിയില്‍ ആശയ വിനിമയം നടക്കാത്തതാണ് പല ബന്ധങ്ങളും വിവാഹമോചനത്തിലേക്ക് എത്തുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പരസ്പരം മനസ്സിലാക്കാനും വിട്ടുവീഴ്ച ചെയ്യാനും ആശയ വിനിമയത്തിന്റെ അഭാവം കാരണം സാധിക്കുന്നില്ല. അതിനാല്‍ ചെറിയ പ്രശ്‌നങ്ങള്‍ പോലും പറഞ്ഞുതീര്‍ക്കാനാവാതെ ബന്ധം വേര്‍പ്പെടുത്തുന്നതിലേക്ക് നയിക്കുകയാണ്.

അനുരഞ്ജന ശ്രമങ്ങള്‍ വിജയിക്കുന്നില്ല

അനുരഞ്ജന ശ്രമങ്ങള്‍ വിജയിക്കുന്നില്ല

ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ പരസ്പര വിശ്വാസവും സത്യസന്ധതയും ഇല്ലാത്തതിനാല്‍ ഇവര്‍ക്കിടയില്‍ അനുരഞ്ജന ശ്രമങ്ങളൊന്നും വിജയിക്കുന്നില്ലെന്ന് ദുബയ് കോടതിയിലെ ഫാമിലി റീകണ്‍സിലിയേഷന്‍ സെക്ഷന്‍ മേധാവി മൗസ ഗാനിം പറയുന്നു.

വിവാഹ സല്‍ക്കാരത്തിനിടെ ബന്ധുക്കള്‍ വരനെയും കൂട്ടി പോയ അനുഭവവും അവര്‍ റിപ്പോര്‍ട്ടില്‍ പങ്കുവയ്ക്കുന്നു. വധുവിന്റെ കൂടെ ഇരിക്കുകയായിരുന്ന യുവാവിനെ ബന്ധുക്കള്‍ പെട്ടെന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഞെട്ടിത്തരിച്ച വധുവിന്റെ ബന്ധുക്കളോട് കാരണം വിശദീകരിക്കാന്‍ പോലും അവര്‍ കൂട്ടാക്കിയില്ല. അന്ന് രാത്രി മുഴുവന്‍ ഹോട്ടലില്‍ മുറിയെടുത്ത് കാത്തിരുന്ന വധുവിന് പിന്നീട് വിവാഹ മോചന നോട്ടീസാണ് ലഭിച്ചതെന്നും അവര്‍ പറയുന്നു.

വിവാഹമോചനം കൂടുതല്‍ 30-34 പ്രായക്കാരില്‍

വിവാഹമോചനം കൂടുതല്‍ 30-34 പ്രായക്കാരില്‍

ദുബയില്‍ ഏറ്റവും കൂടുതല്‍ വിവാഹ മോചനം നടക്കുന്നത് 30നും 34നും ഇടയില്‍ പ്രായമുള്ളവരിലാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. വിദേശ ദമ്പതികളിലാണ് ഇത് ഏറ്റവും കൂടുതല്‍. അതേസമയം സ്വദേശിയും വിദേശിയും തമ്മില്‍ നടന്ന വിവാഹങ്ങളില്‍ വിവാഹമോചനത്തിന്റെ നിരക്ക് സ്വദേശികള്‍ തമ്മിലുള്ള വിവാഹങ്ങളിലുള്ളതിനേക്കാള്‍ ഏറെ കുറവാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

വിദേശികള്‍ക്ക് സ്വന്തം രാജ്യത്തെ നിയമമാവാം

വിദേശികള്‍ക്ക് സ്വന്തം രാജ്യത്തെ നിയമമാവാം

വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസുകളില്‍ ബന്ധപ്പെട്ട രാജ്യങ്ങളുടെ നിയമമുസരിച്ച് കേസ് നടത്താനുള്ള അവസരം ദുബയിലുണ്ട്. ഏത് നിയമം വേണമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ ദുബയിലെ നിയമം അനുസരിക്കേണ്ടിവരും. ഭാര്യയോ ഭര്‍ത്താവോ യു.എ.ഇ സ്വദേശിയാണെങ്കിലും ഇവിടുത്തെ നിയമം തന്നെയാവും ബാധകമാവുക.

സ്വദേശി നിയമപ്രകാരം ഒരു നിശ്ചിത പ്രായം വരെ കുട്ടികളുടെ കൈവശാവകാശം മാതാവിനാണ്. ആണ്‍ കുട്ടിയാണെങ്കില്‍ 11ഉം പെണ്‍ കുട്ടിയാണെങ്കില്‍ 13ഉം വയസ്സ് വരെ. അതുകഴിഞ്ഞാല്‍ ആര്‍ക്ക് വിട്ടുനല്‍കണമെന്ന് കുട്ടിയുടെ നന്മ മുന്‍നിര്‍ത്തി കോടതിയാണ് തീരുമാനിക്കുക.


English summary
Dubai Courts is flooded with divorce cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X