കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളവുമായി ഹൃദയം കൊണ്ട് വിളക്കിച്ചേർത്ത ബന്ധമാണ് യുഎഇക്കുള്ളത്: സര്‍ഊനി

  • By Desk
Google Oneindia Malayalam News

ദുബായ്: ഇന്ത്യയും യുഎഇയും തമ്മിലുള്ള ഗതകാല ഹൃദയബന്ധമാണ് കേരള ജനതയെ ഈ ആപൽഘട്ടത്തിൽ സഹായിക്കുന്നതിന് യുഎഇ ഭരണകൂടത്തെ പ്രേരിപ്പിക്കുന്നതെന്നും, പരസ്പര സ്നേഹത്തിന്‍റെയും മാനവികതയുടേയും മൂല്യം ഉയർത്തിപ്പിടിക്കാൻ ഇതിലൂടെ കഴിഞ്ഞതായും, ഹൃദയം കൊണ്ട് വിളക്കിച്ചേർത്ത ബന്ധമാണ് യു.എ.ഇയും ഇന്ത്യയും വിശിഷ്യാ കേരളവുമായി ഇവിടുത്തെ ജനങ്ങൾക്കുള്ളതെന്നും യു.എ.ഇ.റെഡ്ക്രസന്റ് ഡയരക്ടർ മുഹമ്മദ് അബ്ദുല്ല അൽ സർഊനി പറഞ്ഞു.

kerala-1534416738-

എമിറേറ്റ് റെഡ്ക്രസന്റ് സൊസൈറ്റി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദുരന്തമുണ്ടാകുമ്പോൾ യു.എ.ഇയുടെ യശസ് ഉയർത്തും വിധം സ്നേഹപ്രവർത്തനം നടത്തിയ പാരമ്പര്യമുള്ള പ്രസ്ഥാനമാണെന്നും ദുരന്തങ്ങുക്ക് മുമ്പ് അതില്ലാതാക്കാനുള്ള ഇടപെടൽ നടത്തിയും തക്ക സമയത്ത് ആശ്വാസ പ്രവർത്തനം നടത്തിയും ദുരന്ത ശേഷം പുനർനിർമ്മാണ പുനരധിവാസ പ്രവത്തനങ്ങൾക്ക് നേതൃത്യം കൊടുത്തുമാണ് റെഡ്ക്രസന്റ് അതിന്‍റെ ത്രിതല പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്. കേരളത്തെ സഹായിക്കാനുള്ള റെഡ്ക്രസന്റിന്‍റെ പ്രവർത്തനങ്ങളിൽ വിവിധ രാജ്യക്കാരടക്കം പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളും ഭാഗവാക്കായിട്ടുണ്ട്. ദുബൈ ഭരണകൂടം എക്കാലത്തും ഇന്ത്യയോട് അങ്ങേയറ്റം സേനഹവാത്സല്യം കാണിച്ചവരാണെന്നും അദ്ദേഹം വിശദീകരിച്ചു.

English summary
Relationship between Kerala and UAE.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X