കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് പണത്തില്‍ വര്‍ധന; രൂപ ഇടിയുന്പോള്‍ നേട്ടം കൊയ്യാന്‍ പ്രവാസികള്‍ക്ക് ചില ടിപ്സ്

Google Oneindia Malayalam News

കൊച്ചി: ആഗോള വിപണിയില്‍ രൂപയുടെ മൂല്യം കുറയുമ്പോള്‍ നേട്ടം കൊയ്യുന്നവരാണ് പ്രവാസികള്‍. രൂപയ്‌ക്കെതിരെ ദിര്‍ഹത്തിന്റെ മൂല്യം കുത്തനെ ഉയരുന്നത് തന്നെയാണ് കാരണം. ഓഗസ്റ്റ് മാസത്തില്‍ ഉള്‍പ്പടെ രൂപയുടെ വിലയില്‍ കുത്തനെ ഇടിവുണ്ടായി. ഈ നേട്ടം പ്രവാസികള്‍ ശരിയ്ക്കും മുതലെടുത്തുവെന്ന് പറഞ്ഞാല്‍ മതിയല്ലോ. പ്രവാസി പണത്തില്‍ വര്‍ധനയാണ് ഈ കാലയളവില്‍ ഉണ്ടായത്.

ഗള്‍ഫില്‍ നിന്നുള്ള പണമാണ് ഇത്തരത്തില്‍ കേരളത്തിലേയ്ക്ക് ഒഴുകുന്നതില്‍ ഏറിയ പങ്കും. ഓഗസ്റ്റ് മാസത്തില്‍ മാത്രം പ്രവാസികള്‍ ഇന്ത്യയിലേയ്ക്ക് അയക്കുന്ന പണത്തില്‍ 25 ശതമാനം വര്‍ധനവുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലേയ്ക്ക് മാത്രം അയച്ച പണത്തില്‍ 30 ശതമാനത്തിന്റെ വര്‍ധനവുമാണ് ഉണ്ടായത്. ഈ വര്‍ഷം ഇന്ത്യ നേടിയ പ്രവാസി പണം ഏകദേശം നാലര ലക്ഷം കോടി രൂപയാണ്. ഇതില്‍ 71,140 കോടി രൂപയും സ്വന്തമാക്കിയത് കേരളമാണ്. ഇതാ ചില കണക്കുകള്‍

ചൈനയാണ് പണി തന്നത്

ചൈനയാണ് പണി തന്നത്

സ്വന്തം കറന്‍സായിയ യുവാന്റെ മൂല്യം ചൈന രണ്ട് ശതമാനം കുറച്ചതോടെയാണ് ആഗോള വിപണിയില്‍ രൂപ ഇടിഞ്ഞ് തുടങ്ങിയത്. ശരിയ്ക്കും ഇന്ത്യക്കാരെ ചതിച്ചത് ചൈനയാണെങ്കില്‍ പ്രവാസികള്‍ക്ക് നേട്ടം കൊയ്യാന്‍ അവസരം ഒരുക്കിയതും ഇതേ ചൈന തന്നെയാണ്

ഡോളറിനെതിരെ

ഡോളറിനെതിരെ

ഡോളറിനെതിരെ രൂപയുടെ വിലയിടിയുമ്പോള്‍ ദിര്‍ഹത്തിനെതിരെയും രൂപയുടെ വില ഇടിയും. ഈ അവസരം മുതലെടുത്ത് പ്രവാസികള്‍ നാട്ടിലേയ്ക്ക് പണം അയക്കാന്‍ തുടങ്ങും. ഒരു ദിര്‍ഹത്തിന് തുല്യം 16 രൂപയാണെന്നിരിയ്ക്കട്ടേ രൂപയിടിയുമ്പോള്‍ 16 എന്നത് 18 ലോ 19 ലോ ഒക്കെ എത്താം. അപ്പോള്‍ നാട്ടിലേയ്ക്ക് പണമയക്കുന്നവര്‍ക്ക് നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് കൂടുതല്‍ പണം അയക്കാന്‍ സാധിയ്ക്കും.

ഗള്‍ഫില്‍ നിന്നും

ഗള്‍ഫില്‍ നിന്നും

ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും പ്രവാസികള്‍ ഉണ്ടെങ്കിലും ഗള്‍ഫ് പണമാണ് രാജ്യത്തേയ്ക്ക് ഒഴുകുന്നതില്‍ ഏറിയ പങ്കും. രൂപ ഇടിയുമ്പോഴാകട്ടേ ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികള്‍ മൂല്യ വര്‍ധന നേടി.

ഇത്രയും തകര്‍ച്ച

ഇത്രയും തകര്‍ച്ച

യുഎഇ ദിര്‍ഹത്തിനെതിരെ കഴിഞ്ഞ വാരം രൂപയുടെ മൂല്യം ഇടിഞ്ഞ് 18 വരെ എത്തിയിരുന്നുയ 2014 ല്‍ ഇത് 16 രൂപയായിരുന്നു.

മറ്റുള്ള രാജ്യങ്ങളില്‍

മറ്റുള്ള രാജ്യങ്ങളില്‍

ഖത്തര്‍ റിയാലിനെതിരെ 18.70 രൂപയും സൗദി റിയാലിനെതിരെ 17.29 രൂപ വരെയും കുലൈത്ത് ദിനാറിനെതിരെ 218 വരെയും ബഹ്‌റിന്‍ ദിനാറിനെതിരെ 174 വരെയും ഒമാന്‍ റിയാലിനെതിരെ 173 വെരയും രൂപ ഇടിഞ്ഞു.

കോളടിച്ചു

കോളടിച്ചു

ഈ ഒരു സാഹചര്യത്തില്‍ ശരിയ്ക്കും കോളടിച്ച് പ്രവാസികള്‍ക്ക് തന്നെയാണ്

ഇനിയും

ഇനിയും

വരും നാളുകളിലും രൂപയിടിവ് തുടര്‍ന്നാല്‍ പ്രവാസി പണത്തിന്റെ ഒഴുക്കിലും വര്‍ധനയുണ്ടാകും

English summary
Remittances to India surge 25% following yuan devaluation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X