കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: ഹെയര്‍കട്ടും ആഭരണങ്ങളും, സൗദി യുവതികളെ നാടുകടത്തി?

Google Oneindia Malayalam News

റിയാദ്: വസ്ത്രധാരണത്തിന്റെയും ആഭരങ്ങള്‍ ധരിച്ചതിന്റെയും പേരില്‍ വിദേശ വനിതകളെ സൗദി നാടുകടത്തിയതായി റിപ്പോര്‍ട്ട്. യുവതികളുടെ ഹെയര്‍ സറ്റൈലും നെക്ക്‌ലേസ് ധരിക്കുന്നതും അനിസ്ലാമികമായി കണക്കാക്കുന്ന സൗദിയില്‍ ഈ നടപടികളാണ് യുവതികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മക്കയുടെ സമീപത്തുനിന്ന് പിടികൂടിയ യുവതികളെയാണ് നാടുകടത്തിയിട്ടുള്ളതെന്ന് സൗദി വാര്‍ത്താ വെബ്ബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നഗരത്തിലെ ഷോപ്പിംഗ് കേന്ദ്രങ്ങളിലൂടെ കറങ്ങിനടന്നിരുന്ന യുവതികളെ അറസ്റ്റ് ചെയ്ത പോലീസ് ക്രിമിനല്‍ അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.

girl

മുടി അപരിചിതമായ രീതിയില്‍ വെട്ടിയിരുന്നതായും കഴുത്തിലും കയ്യിലും അസാധാരണമായ ആഭരണങ്ങള്‍ ധരിച്ചിരുന്നതായും ഇറക്കം കുറഞ്ഞ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്, എന്നിങ്ങനെയുള്ള കാരണങ്ങളാണ് അറസ്റ്റ് ചെയ്ത പോലീസ് ചൂണ്ടിക്കാണിക്കുന്നത്. യുവതികളുടെ വസ്ത്രധാരണവും ശീലങ്ങളും സൗദിയുടെ സംസ്‌കാരത്തിന് ചേരുന്നതല്ലെന്ന് ചൂണ്ടിക്കാണിച്ച ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇസ്ലാമിന്റെ വിശുദ്ധ റമദാന്‍ മാസത്തില്‍ സൗദി നിവാസികളുടെ ശ്രദ്ധ വ്രതാനുഷ്ടാനത്തിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിലുമാണന്നും യുവതികളെ പോലീസ് ബോധിപ്പിച്ചു. പൂര്‍ണ്ണമായും ഇസ്ലാമിക് രാജഭരണം നിലനില്‍ക്കുന്ന സൗദി ലോകത്തില്‍ ഏറ്റവും യാഥാസ്ഥിതിക മൂല്യങ്ങള്‍ പിന്തുടരുന്നവരാണ്.

എന്നാല്‍ ഏപ്രിലില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ പോലീസിന്റെ അറസ്റ്റ് ചെയ്യാനുള്ള അധികാരത്തെ ക്യാബിനറ്റ് ശശക്തമായി വിമര്‍ശിച്ചിരുന്നു. ഹെയ്യാ സേനയിലെ അംഗങ്ങള്‍ക്കാണ് നിലവില്‍ വസ്ത്രധാരണം സംബന്ധിച്ച് പരിശോധനകള്‍ക്കും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനുമുള്ള അധികാരം. നിയമം ലംഘിക്കുന്നവരെക്കുറിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതോടെയാണ് പോലീസിന് ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അനുവാദമുള്ളത്.

English summary
Report on 50 young women arrested and deported from soudi on hair style and dress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X