കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തില്‍ കെട്ടിട വാടക കുറയാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്!

Google Oneindia Malayalam News

കുവൈത്ത്: കഴിഞ്ഞ വര്‍ഷം ഉയരങ്ങളിലേക്ക് കുതിച്ച കെട്ടിടവാടക നിരക്ക് ഈ വര്‍ഷം കുറയാന്‍ സാധ്യയുള്ളതായി റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവര്‍ വിലയിരുത്തുന്നു. വിപണിയിലെ മാന്ദ്യവും പുതിയ കെട്ടിടങ്ങള്‍ താമസ യോഗ്യമായതും വിപണിയിലെ ഇടിവിനു കാരണമായതായാണ് വിലയിരുത്തല്‍.

ക്രൂഡോയില്‍ വില കുറയുന്നത് റിയല്‍എസ്റ്റേറ്റ് മേഖലയിലേക്കുള്ള നിക്ഷേപം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതു വിപണിയെ സാരമായി ബാധിക്കുകയും ചെയ്തു. എന്നാല്‍ രാജ്യത്ത് വെള്ളം വൈദ്യുതി ചാര്‍ജുകള്‍ക്ക് ഏര്‍പ്പെടുത്തിയ അധിക നിരക്ക് പ്രവാസികളായി കുടുംബങ്ങളുടെ നാട്ടിലേക്കുള്ള തിരിച്ചുപോക്കിന് കാരണമാകുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

kuwait

നിലവിലുള്ള പല കെട്ടിടങ്ങളിലും ഇതിനകം തന്നെ ഫല്‍റ്റുകള്‍ ഒഴിവുണ്ടെന്ന ബോര്‍ഡുകള്‍ കണ്ട് തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് കൂടുവാനാണ് സാധ്യത. 2 ബെഡ്റൂം ഫല്‍റ്റ് 250 ദിനാറില്‍ താഴേക്ക് കൂപ്പുകുത്തുമെന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവര്‍ അഭിപ്രായപ്പെടുന്നത്.

English summary
Reported the Chances of decrease in Building rent at Kuwait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X