കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിതാവിനെ തേടിയെത്തിയത് മകളുടെ മരണത്തിന് മുന്‍പുള്ള അവസാന കോള്‍ ഷാര്‍ജാ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് പ്രാഥമിക വിവരം

  • By Desk
Google Oneindia Malayalam News

ഷാര്‍ജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ തീപിടുത്തത്തില്‍ മരണപ്പെട്ട മറിയം സുല്‍ഫിക്കര്‍ അവസാനമായി വിളിച്ചത് സ്വന്തം പിതാവിനെ. തീ പിടിത്തം നടക്കുന്നതിന് അല്‍പ സമയം മുന്‍പ് തൊട്ടടുത്ത ഗ്രോസറിയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ പിതാവ് മുഹമ്മദ് സുല്‍ഫിക്കറിനെ മൊബൈല്‍ ഫോണില്‍ വിളിച്ചാണ് വീടിന് തീപിടിച്ചിട്ടുണ്ടെന്നും പെട്ടെന്ന് തിരിച്ച് വരണമെന്നും മറിയം അഭ്യര്‍ത്ഥിച്ചത്.

<strong>തൃപ്തി ദേശായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ, പ്രതിഷേധങ്ങളെ തുടർന്ന് പുറത്തിറങ്ങാനാവുന്നില്ല</strong>തൃപ്തി ദേശായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ, പ്രതിഷേധങ്ങളെ തുടർന്ന് പുറത്തിറങ്ങാനാവുന്നില്ല

എന്നാല്‍ തിരിച്ചെത്തിയ മുഹമ്മദിന് വീടിലേക്ക് പ്രവേശിക്കുവാന്‍ പോലും കഴിയാത്ത വിധം തീ പൂര്‍ണ്ണമായും വീടിനെ വിഴുങ്ങിയിരുന്നുവെന്ന് മുഹമ്മദ് സുല്‍ഫിക്കര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പിതാവിനെ വിളിച്ചയുടന്‍ മുത്ത സഹോദരിയുടെ ഫോണിലേക്കും കോള്‍ എത്തിയിരുന്നു. എന്നാല്‍ ഫോണ്‍ അറ്റന്റ് ചെയ്യാന്‍ കഴിയാതിരുന്ന സഹോദരി തിരിച്ച് വിളിക്കുമ്പോഴേക്കും ഫോണ്‍ സ്വച്ച് ഓഫ് മെസ്സേജിലേക്കാണ് പോയതെന്ന് സഹോദരി ഫര്‍ഹ നാസ് പറഞ്ഞു.

firesharjah-1

1966 മുതല്‍ യുഎഇ യിലുള്ള മുഹമ്മദ് സുല്‍ഫിക്കര്‍ 24 വര്‍ഷമായി ഇതേ വില്ലയിലാണ് താമസം. മരിച്ച മകള്‍ മറിയം സുല്‍ഫിക്കര്‍ ജനിച്ചതും വളര്‍ന്നതും യുഎഇ യിലാണ്. മക്കളെ പിരിഞ്ഞിരിക്കുവാനുളള മാനസിക വിശമമാണ് ഈ പ്രായം ചെന്ന സമയത്തും പ്രയാസങ്ങള്‍ വകവെക്കാതെ മക്കളോടപ്പം ഈ രാജ്യത്ത് തന്നെ ജീവിച്ച് പോകുന്നതെന്ന് മുഹമ്മദ് സുല്‍ഫിക്കര്‍ വേദനയോടെ പറഞ്ഞു.

അപകടത്തെ കുറിച്ച് പോലീസും സിവില്‍ ഡിഫന്‍സും അന്യേഷണം നടത്തി വരികയാണ്. കുടുംബമായും അല്ലാതെയും ഏതാണ്ട് 25 ഓളം പേരാണ് ഈ വില്ലയില്‍ താമസിച്ചിരുന്നതെന്ന് അന്യേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വില്ലയിലെ പല ഭാഗത്തും അനധിക്രതമായി പ്രവര്‍ത്തികള്‍ ചെയ്തതായും പെട്ടന്ന് തീപിടിക്കുന്ന വസ്തുക്കളാണ് ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഉപയോഗിച്ചിരിക്കുന്നതെന്ന് അന്യേഷണത്തില്‍ വ്യക്തമായതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വില്ലയുടെ ഉടമയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

English summary
reports says Sharja fire due to short circiut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X