കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ സെന്‍സസ് ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ച് വിവരങ്ങള്‍ കൈമാറാം

Google Oneindia Malayalam News

ഷാര്‍ജ: സെന്‍സസ് 2016 ന്റെ വിവര ശേഖരണം ഏതാണ്ട് 97 ശതമാനം പൂര്‍ത്തിയായതായി അധിക്രതര്‍ അറിയിച്ചു. ഇനിയും സെന്‍സസില്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയാത്തവര്‍ക്കായി 8008000 എന്ന ടോള്‍ഫ്രീ നമ്പരും അധിക്രതര്‍ ഒരുക്കിയിട്ടുണ്ട്. കാലത്ത് ഒന്‍പത് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കും.

വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി സ്വദേശികളും വിദേശികളുമടക്കമുള്ള വിവരങ്ങള്‍ ഇതുവരെ നല്‍കാത്തവര്‍ കോള്‍ സെന്ററുമായി ബന്ധപ്പെടണമെന്നും അധിക്രതര്‍ അറിയിച്ചു. ഡിപ്പാര്‍ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് കമ്യൂണിറ്റി ഡവലപ്പ്‌മെന്റിന്റെ നേത്യത്വത്തിലാണ് സെന്‍സസ് 2016 വിവര ശേഖരം നടക്കുന്നത്.

sharjah-map

നല്ലൊരു നാളേക്ക് വേണ്ടി എന്ന പ്രമേയത്തില്‍ നടത്തുന്ന സെന്‍സസ് 2016 100 ശതമാനം പൂര്‍ത്തിയാക്കി ഷാര്‍ജ ഭരണാധികാരിക്ക് കൈമാറുന്നതോടെ സെന്‍സസ് 2016 ന് അന്തിമ അംഗീകാരം ലഭിക്കും. ഇതുവരെ ലഭിച്ച വിവരങ്ങളുടെ സൂക്ഷമ പരിശോധന നടന്നു വരികയാണെന്നും ഇനിയും വിവരങ്ങള്‍ ലഭിക്കാത്തവരെ കൂടി ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുകയാണെന്നും ഡി.എസ്.സി.ഡി ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍താനി അറിയിച്ചു.

English summary
Residents asked to call Sharjah Census for registration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X