കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമ്മളെല്ലാം പോലീസ്- ദുബായ് ട്രാഫിക് പോലിസിന്റെ പദ്ധതി ഹിറ്റായി

റോഡപകടങ്ങള്‍ കൂടിവരുന്ന പശ്ചാത്തലത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുവാനും അവ നിയന്ത്രിക്കുവാനും ദുബയ് പോലിസ് ആവിഷ്‌ക്കരിച്ച പുതിയ പദ്ധതി വന്‍ വിജയമായി

  • By Desk
Google Oneindia Malayalam News

ദുബായ്: റോഡപകടങ്ങള്‍ കൂടിവരുന്ന പശ്ചാത്തലത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുവാനും അവ നിയന്ത്രിക്കുവാനും ദുബായ് പോലിസ് ആവിഷ്‌ക്കരിച്ച പുതിയ പദ്ധതി വന്‍ വിജയമായി. 'നമ്മളെല്ലാം പോലിസ്'- എന്നതാണ് ഇതിനായി പോലിസ് നടപ്പാക്കിയ ജനകീയ പദ്ധതിയുടെ പേര്. ഈ വര്‍ഷം ആദ്യം മുതലാണ് പദ്ധതി നടപ്പാക്കിയത്. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള ഒന്‍പത് മാസത്തിനുള്ളില്‍ ഈ പരിപാടിയിലൂടെ ഒരു ലക്ഷത്തിലേറെ ട്രാഫിക് നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ദുബായ് പോലിസ് അറിയിച്ചു.

ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇക്കാര്യം പോലിസിനെ അറിയിക്കാന്‍ സൗകര്യമൊരുക്കുന്നതാണ് പദ്ധതി. മൊബൈല്‍ ആപ്പ് വഴിയും മൊബൈല്‍ സന്ദേശത്തിലൂടെയും നേരിട്ട് വിളിച്ചും നിയമലംഘനങ്ങള്‍ പോലിസിനെ അറിയിക്കാന്‍ സംവിധാനമൊരുക്കിയിരുന്നു. ഇതുപ്രകാരമാണ് ഇത്രയേറെ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ദുബായ് ട്രാഫിക് പോലിസ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് അല്‍ മസ്‌റൂഈ പറഞ്ഞു. 43,461 നിയമലംഘനങ്ങള്‍ സൈനിക ഉദ്യോഗസ്ഥര്‍വഴിയും 19,375 എണ്ണം കാമറകള്‍ വഴിയും 27,484 കേസുകള്‍ പൊതുജനങ്ങളില്‍ നിന്നും പോലിസിന് ലഭിച്ചു. 20,556 നിയമലംഘനങ്ങള്‍ കണ്ടെത്തിയത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചാണെന്നും പോലിസ് അറിയിച്ചു.

dubai

മെയ് മാസത്തിലാണ് ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചതിന് ഏറ്റവും കൂടുതല്‍ ഫൈന്‍ ഈടാക്കിയത്. 9,510 ട്രാഫിക് നിയമലംഘനങ്ങളാണ് ഈ മാസം മാത്രം കണ്ടെത്തിയത്. മറ്റുള്ളവരുടെ ജീവന്‍ അപകടപ്പെടുത്തുന്ന ട്രാഫിക് നിയമലംഘനങ്ങളെക്കുറിച്ച് പോലിസിനെ അറിയിക്കുകയെന്നത് ജനതാല്‍പര്യമാണെന്ന നിലയ്ക്കാണ് നമ്മളെല്ലാം പോലിസ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നത് കൊണ്ട് മാത്രം ഫൈന്‍ ഈടാക്കില്ലെന്നും പോലിസ് ഇക്കാര്യം അന്വേഷിച്ച് സത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഇത് ആവര്‍ത്തിക്കുന്നവര്‍ക്കെതിരേയാണ് ഫൈന്‍ ചുമത്തുന്നതെന്നും പോലിസ് പറഞ്ഞു.
English summary
residents help catch violators through dubai police initiative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X