കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ആറ് മരണം കൂടി; ഖത്തറില്‍ നിയന്ത്രണം നീട്ടി, കുവൈത്തില്‍ 32 ഇന്ത്യക്കാര്‍ക്കു കൂടി രോഗം

  • By Desk
Google Oneindia Malayalam News

റിയാദ്: ഗള്‍ഫ് മേഖലയില്‍ കൊറോണ രോഗം വര്‍ധിക്കുന്നു. സൗദിയില്‍ ഇന്ന് ആറ് പേര്‍ മരിച്ചു. ദമ്മാം അല്‍ അതീര്‍ മേഖല പൂര്‍ണമായും അടച്ചു. ഖത്തറില്‍ 300ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിവിധ നിയന്ത്രണങ്ങള്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി. കുവൈത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ ഇന്ത്യക്കാരാണ്. അതേസമയം, ഷാര്‍ജയിലെ എയര്‍ അറേബ്യ വിമാനം ഇന്ത്യയുള്‍പ്പെടെയുള്ള ഒമ്പത് രാജ്യങ്ങളിലേക്ക് യാത്രാ സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

C

സൗദിയില്‍ മരണം 79 ആയി ഉയര്‍ന്നു. 493 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. മക്കയില്‍ നാല് പേരും മദീനയില്‍ രണ്ടുപേരുമാണ് ഇന്ന് മരിച്ചത്. 186 ഇന്ത്യക്കാര്‍ക്കാണ് സൗദിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മദീനയിലും റിയാദിലുമായി രണ്ട് മലയാളികള്‍ മരിച്ചു. അതേസമയം, ദമ്മാം അല്‍ അതീര്‍ മേഖല പൂര്‍ണമായും അടച്ചു. രോഗികള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണിത്. ഇവിടെ നിന്നും ചിലര്‍ കഴിഞ്ഞദിവസം രോഗലക്ഷണങ്ങളോടെ ചികില്‍സ തേടിയിരുന്നു. ഇവിടെയുള്ളവര്‍ക്ക് പുറത്തേക്ക് പോകാനോ മറ്റാര്‍ക്കെങ്കിലും അകത്തേക്ക് പ്രവേശിക്കാനോ നിലവില്‍ സാധ്യമല്ല. മെഡിക്കല്‍ സംഘം ഇവിടെ ക്യാമ്പ് ചെയ്ത് പരിശോധന നടത്തിവരികയാണ്. ലേബര്‍ ക്യാമ്പുകളില്‍ നിന്ന് തൊഴിലാളികളെ സ്്കൂളുകളില്‍ താല്‍ക്കാലികമായി സജ്ജീകരിച്ച താമസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്ന നടപടി പുരോഗമിക്കുകയാണ്.

മഹാരാഷ്ട്രയില്‍ 'രാഷ്ട്രപതി ഭരണം'; ജനക്കൂട്ടമെത്തിയതില്‍ വന്‍ ഗൂഢാലോചന, റെയില്‍വെക്കും പങ്കുണ്ടോ?മഹാരാഷ്ട്രയില്‍ 'രാഷ്ട്രപതി ഭരണം'; ജനക്കൂട്ടമെത്തിയതില്‍ വന്‍ ഗൂഢാലോചന, റെയില്‍വെക്കും പങ്കുണ്ടോ?

അതേസമയം, കൊറോണ രോഗവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ രണ്ടാഴ്ച കൂടി തുടരാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 80 ശതമാനം ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യണം. ഇളവ് ലഭിച്ച സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രവൃത്തി സമയം രാവിലെ ഏഴ് മതുല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാകും. ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന തുടരും. തൊഴില്‍ സ്ഥാപനങ്ങള്‍ യോഗം ചേരേണ്ടത് ഓണ്‍ലൈന്‍ വഴിയാണ്. ശുചീകരണത്തിന് പുറത്തുനിന്നുള്ളവരെ വിളിക്കാന്‍ പാടില്ലെന്നും മന്ത്രിസഭ നിര്‍ദേശിച്ചു.

കുവൈത്തില്‍ 50 പേര്‍ക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 32 പേര്‍ ഇന്ത്യക്കാരാണ്. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെ എന്ന് വ്യക്തമല്ല. ബാക്കിയുള്ളവര്‍ക്ക് സമ്പര്‍ക്കം വഴിയാണ്. ഇവര്‍ നിരീക്ഷണത്തിലായിരുന്നു. കുവൈത്തില്‍ ഇതുവരെ 785 ഇന്ത്യക്കാര്‍ക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൊത്തം രോഗം സ്ഥിരീകരിച്ചവര്‍ 1400 കവിഞ്ഞു. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് ഇതുവരെ കുവൈത്തില്‍ മരിച്ചത്.

English summary
Restrictions extend in Qatar; More Coronavirus case reported in Saudi, Kuwait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X