കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപയുടെ മൂല്യം ഇടിഞ്ഞു... എണ്ണവില ഉയരുന്നു; പ്രവാസികള്‍ക്ക് കൊയ്ത്ത് കാലം?

നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇന്ത്യന്‍ രൂപയുടെ മൂല്യം വലിയതോതില്‍ ഇടിഞ്ഞിരിക്കുകയാണ്

  • By Desk
Google Oneindia Malayalam News

ദില്ലി/ദുബായ്: നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ വ്യാവസായിക രംഗം അല്‍പം മാന്ദ്യത്തിലാണ്. അതോചൊപ്പം രൂപയുടെ മൂല്യവും കുത്തനെ ഇടിഞ്ഞുകഴിഞ്ഞു. ഓഹരി വിപണിയിലും നോട്ട് നിരോധം പ്രതിഫലിക്കുന്നുണ്ട്.

ഇന്ത്യ രൂപയുടെ മൂല്യം ഇടിഞ്ഞാല്‍ അത് പ്രവാസികള്‍ക്കാണ് ഗുണമാവുക എന്നാണ് പൊതുവേ പറയാറുള്ളത്. എന്നാല്‍ എണ്ണവില കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയും പ്രതിസന്ധിയില്‍ ആയിരുന്നു.

എന്നാല്‍ എണ്ണവിലയില്‍ ഉണ്ടായ നേരിയ ഉയര്‍ച്ച പ്രവാസികളെ സംബന്ധിച്ച് കൂടുതല്‍ പ്രതീക്ഷ പകരുന്നതാണ്. ഗള്‍ഫ് മേഖല സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറി തുടങ്ങുകയാണെന്ന് തന്നെ പ്രതീക്ഷിക്കാവുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്.

വില ഇടിഞ്ഞപ്പോള്‍

വില ഇടിഞ്ഞപ്പോള്‍

അസംസ്‌കൃത എണ്ണ വിലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങില്‍ വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. ഇത് ഗള്‍ഫ് രാജ്യങ്ങളെ കാര്യമായി ബാധിച്ചിരുന്നു.

പ്രതിസന്ധി

പ്രതിസന്ധി

എണ്ണവില കുത്തനെ ഇടിഞ്ഞപ്പോള്‍ തൊഴില്‍ മേഖലയില്‍ കാര്യമായ പ്രതിസന്ധി തന്നെ ഉടലെടുത്തു. സൗദി ഉള്‍പ്പെടെയുള്ള എണ്ണ ഉത്പാദന രാജ്യങ്ങളില്‍ വലിയ തോതില്‍ തന്നെ തൊഴില്‍ നഷ്ടം ഉണ്ടായി.

വില

വില

അസംസ്‌കൃത എണ്ണ വില ബാരലിന് അമ്പത് ഡോളര്‍ എത്തിയിട്ട് മാസങ്ങളായി,. ഡോളര്‍ വിലയിടിവും വലിയ പ്രതിസന്ധി സൃഷ്ടിച്ചു.

മെല്ലെ ഉയരുന്നു

മെല്ലെ ഉയരുന്നു

എന്നാല്‍ എണ്ണ വിലയില്‍ ചില പ്രതീക്ഷകള്‍ ഉണര്‍ന്നുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡോലറിന് 48 ഡോളറിന് മുകളില്‍ എണ്ണവില എത്തി. അത് പിന്നീട് വീണ്ടും കുറഞ്ഞെങ്കിലും വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മൂല്യം ഇടിഞ്ഞു

മൂല്യം ഇടിഞ്ഞു

നോട്ട് നിരോധനം വന്നതോടെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ കാര്യമായ ഇടിവാണ് സംഭവിച്ചത്. എണ്ണവിലയിലെ വര്‍ദ്ധന ഗള്‍ഫ് മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നതോടൊപ്പം പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്നതാണ് ഇതും.

English summary
Rise in oil Price, decrease in the value of India Rupee, NRIs get advantage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X