കുട്ടിയെ കഴുത്തറത്തു കൊല്ലാന്‍ ശ്രമിച്ച വീട്ടുവേലക്കാരി അറസ്റ്റില്‍!!
സൗദി: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം വീട്ടില്‍ ജോലിക്ക് പ്രവേശിച്ച വീട്ടുവേലക്കാരിയെ വീട്ടുടമസ്ഥയുടെ മൂന്നു വയസ്സ് പ്രായമുള്ള കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചതിന്റെ പേരില്‍ റിയാദ് പോലീസ് പിടികൂടി. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കുട്ടിയെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് മുറിയിലെത്തിയ മാതാവാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകനെ ആദ്യം കണ്ടത്.
ഉടന്‍ ഇവര്‍ ബഹളം വെച്ച് ആളുകളെ കൂട്ടുകയായിരുന്നു. മുഖത്തും കഴുത്തിലും ഗുരുതരമായ പരുക്ക് പറ്റിയ കുട്ടിയ പിന്നീട് റിയാദ് നാഷണല്‍ ഗാര്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തറക്കാന്‍ ശ്രമിച്ചതിനു പുറമെ എട്ടോളം കുത്തുകള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

അതിഗുരുതരമായ നിലയില്‍ നാഷണല്‍ ഗാര്‍ഡ് ആസ്ഥാനത്തെ കിങ് അബ്ദുല്ല ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞ് സുഖം പ്രാപിച്ചുവരുന്നു. പോലീസ് പിടിയിലായ സ്ത്രീ ഇത്യോപ്യന്‍ വംശജയാണ്. ഓടിക്കൂടിയവരില്‍ നാഷണല്‍ ഗാര്‍ഡിലെ സൈനികന്‍ സുഹൈല്‍ സുഊദ് ശൈബാനിയാണ് സാഹസികമായി വേലക്കാരിയെ കീഴ്‌പ്പെടുത്തിയത്.












Click it and Unblock the Notifications