കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: ബസും പെട്രോള്‍ ടാങ്കറും കൂട്ടിയിടിച്ച് 17 മരണം; അപകടത്തില്‍പ്പെട്ടത് മക്കയിലേക്ക് പോയവര്‍

  • By Jisha
Google Oneindia Malayalam News

റിയാദ്: റമദാന്റെ ആദ്യദിനത്തില്‍ അബുദാബിയില്‍ പെട്രോള്‍ ടാങ്കറും ബസും കൂട്ടിയിടിച്ച് 17 പേര്‍ മരിച്ചു. 60 പേര്‍ക്ക് പരിക്കേറ്റു. റിയാദില്‍ നിന്ന് മക്കയിലേക്ക് തീര്‍ത്ഥാടകരുമായി പോയ ബസ്സാണ് അപകടത്തില്‍ പെട്ടത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞതിനാല്‍ അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

തലസ്ഥാന നഗരമായ റിയാദിനും അല്‍ ഖാസിമിനും ഇടയിലാണ് അപകടം നടന്നതെന്ന് റിയാദിലെ റെഡ്‌ക്രെസന്റ് വക്താവ് അബ്ദുല്ല അല്‍ മൊറേബേദ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബസിന് തീപിടിച്ചതാണ് മരണനിരക്ക് വര്‍ദ്ധിപ്പിച്ചതെന്ന് റിയാദ് പൊലീസ് പറയുന്നു. ഇരുവാഹനങ്ങളും കത്തിയമര്‍ന്നു.

saudi

ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. സംഘത്തിലുണ്ടായിരുന്ന അഞ്ച് മലയാളികില്‍ മൂന്ന് പേര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. ബത്ഹയിലെ ഉംറ നിര്‍വ്വഹിക്കുന്നതിനായി ട്രാവല്‍ ഏജന്‍സി വഴി ബുക്ക് ചെയ്ത ബസ് തിങ്കളാഴ്ച വൈകുന്നേരമാണ് യാത്ര തിരിച്ചത്.

രാജ്യത്ത് യുവജനങ്ങള്‍ ഏറ്റവുമധികം യുവാക്കള്‍ റോഡപകടങ്ങളിലാണ് മരണമടയുന്നതെന്ന് ചൂണ്ടിക്കാണിച്ച ആരോഗ്യ മന്താലയം പ്രതിദിനം സൗദിയില്‍ 17 പേര്‍ വീതം റോഡപകടങ്ങളില്‍ മരണമടയുന്നുണ്ടെന്നും പറയുന്നു.

English summary
Road accident in Saudi Arabia kills 15, injures 60
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X