Get Updates
Get notified of breaking news, exclusive insights, and must-see stories!

വേശ്യയാണെന്ന് കരുതി വിദ്യാര്‍ഥിനിക്ക് ഹോട്ടല്‍ റൂം നിഷേധിച്ചു

ലണ്ടന്‍: വേശ്യയാണെന്നു കരുതി വിദ്യാര്‍ഥിനിക്ക് ഹോട്ടല്‍ റൂം നിഷേധിച്ച സംഭവം വിവാദമായി. യുകെയിലെ ഫെരന്‍സ്‌വേയിലെ ഹോളിഡേ ഇന്‍ എക്‌സ്പ്രസ് ഹോട്ടലാണ് വിവാദത്തില്‍ അകപ്പെട്ടത്. റുമാനിയന്‍ സ്വദേശിനിയായ അലക്‌സാന്‍ഡ്ര ഹോട്ടലില്‍ ഓണ്‍ലൈന്‍ വഴി റൂം ബുക്ക് ചെയ്തിരുന്നു. എന്നാല്‍, ജൂലൈ 6ന് കാമുകനൊപ്പം ഹോട്ടലിലെത്തിയ പെണ്‍കുട്ടിക്ക് റിസപ്ഷനിസ്റ്റ് റൂം നിഷേധിച്ചതാണ് സംഭവങ്ങളുടെ തുടക്കം.

ചെക്ക് ഇന്‍ ചെയ്യാനെത്തിയ 22 കാരി അലക്‌സാഡ്രയോട് ഇവിടെ റൂം തരാന്‍ സാധ്യമല്ലെന്ന് ഹോട്ടല്‍ റിസപ്ഷനിസ്റ്റ് അറിയിച്ചു. റൂം ലഭിക്കാത്തതിന്റെ കാരണം വിശദീകരിച്ചപ്പോള്‍ താന്‍ ഞെട്ടിപ്പോയതായി പെണ്‍കുട്ടി പറഞ്ഞു. റുമാനിയന്‍ യുവതികള്‍ക്ക് ഇവിടെ റൂം ലഭ്യമല്ലെന്നും അവര്‍ വേശ്യാവൃത്തിക്കായാണ് റൂം ഉപയോഗിക്കുന്നതെന്നുമായിരുന്നു റിസപ്ഷനിസ്റ്റിന്റെ വാദം.

london-map

തനിക്കുചുറ്റും ആളുകള്‍ കൂടിനില്‍ക്കെ ഇത്തരത്തില്‍ അവഹേളിക്കപ്പെട്ടത് സഹിക്കാനായില്ലെന്ന് അലക്‌സാഡ്ര പിന്നീട് പറഞ്ഞു. ഉടന്‍ ഹോട്ടലില്‍ നിന്നും പുറത്തുകടന്ന അവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ബ്രിട്ടീഷ് ഡ്രൈവിങ് ലൈസന്‍സും, തന്റെ ഐഡന്റിറ്റി കാര്‍ഡും തെളിവായി നല്‍കിയിട്ടും ഹോട്ടല്‍ അധികൃതര്‍ തന്നെ പുറത്താക്കുകയായിരുന്നെന്ന് അവര്‍ പറയുന്നു.

എല്ലാ റുമാനിയക്കാരെയും വേശ്യകളായാണ് അവര്‍ കരുതുന്നത്. ചിലര്‍ അങ്ങിനെ ആണെങ്കില്‍ എല്ലാവരെയും ആ തരത്തില്‍ വിലയിരുത്തുന്നത് എന്തിനാണെന്നും അലക്‌സാഡ്ര ചോദിക്കുന്നു. സംഭവം മാധ്യമങ്ങളിലൂടെ വിവാദമായതോടെ മാപ്പു പറഞ്ഞ് തടിയൂരിയിരിക്കുകയാണ് ഹോട്ടല്‍ അധികൃതര്‍. ഹോട്ടലിന് ചീത്തപ്പേര് ഒഴിവാക്കാന്‍ വിവാദമുണ്ടാക്കരുതെന്നും അവര്‍ അപേക്ഷിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+