കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് വെപ്രാളം; അവസരം മുതലെടുക്കാന്‍ നെട്ടോട്ടം, നാട്ടിലേക്ക് പണം അയക്കുന്നത് വര്‍ധിച്ചു

  • By Desk
Google Oneindia Malayalam News

ദുബായ്: പ്രവാസികള്‍ക്ക് ഇപ്പോള്‍ നല്ല കാലമാണ്. അവരുടെ അധ്വാനത്തിന്റെ മൂല്യം വര്‍ധിച്ചിരിക്കുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ ഗള്‍ഫ് പണത്തിന്റെ വരവ് വര്‍ധിക്കാന്‍ തുടങ്ങി. ഡോളര്‍ കരുത്താര്‍ജ്ജിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തിരിക്കുന്നു. ഇതാകട്ടെ പ്രവാസികള്‍ക്ക് സുവര്‍ണ അവസരമാണ് ഒരുക്കിയിരിക്കുന്നത്.

Recommended Video

cmsvideo
Indian expats reap benefits of falling rupee against Dirham | Oneindia Malayalam

കൊറോണ വൈറസ് രോഗം മൂലമുള്ള ഭീതിയും ഇന്ത്യയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യവുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കണ്ട് ജനങ്ങള്‍ കൂടുതലായി സ്വര്‍ണവും ഡോളറും ആശ്രയിക്കുന്നതാണ് സാഹചര്യം. ഈ വേളയില്‍ രൂപയുടെ മൂല്യം ഇടിയുമ്പോള്‍ നേട്ടം പ്രവാസികള്‍ക്കാണ്. റിയാലും ദിര്‍ഹവും ദിനാറുമെല്ലാം മൂല്യം വര്‍ധിച്ചു. വിശദവിവരങ്ങള്‍ ഇങ്ങനെ...

ദിര്‍ഹത്തിന് 20.01 രൂപ

ദിര്‍ഹത്തിന് 20.01 രൂപ

ഒരു ദിര്‍ഹത്തിന് 20.01 രൂപ എന്ന നിലയിലാണ് ഏറ്റവും ഒടുവിലെ ക്ലോസിങ്. 50 ദിര്‍ഹത്തില്‍ താഴെ അയച്ചാല്‍ മതി ആയിരം രൂപ നാട്ടില്‍ കിട്ടും. ആയിരം രൂപയ്ക്ക് 17 ദിര്‍ഹവും അതിന് മുകളില്‍ വാറ്റ് അടക്കം 23 ദിര്‍ഹവുമാണ് കമ്മീഷന്‍. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണം അയക്കാന്‍ എത്തുന്നവരുടെ തിരക്കാണ് എക്‌സ്‌ചേഞ്ചുകളില്‍.

എക്‌സ്‌ചേഞ്ചുകളില്‍ പ്രത്യേക ഓഫര്‍

എക്‌സ്‌ചേഞ്ചുകളില്‍ പ്രത്യേക ഓഫര്‍

അവസരം മുതലെടുത്ത് ചില എക്‌സ്‌ചേഞ്ചുകള്‍ പ്രത്യേക ഓഫര്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്. നിരക്ക് അറിയുന്നതിന് വേണ്ടിയുള്ള ഫോണ്‍ വിളിയുടെ പ്രവാഹമാണ് മിക്ക എക്‌സ്‌ചേഞ്ചുകളിലും. സ്വകാര്യ കമ്പനികളില്‍ ശമ്പളം കിട്ടി തുടങ്ങിയതിന് പിന്നാലെ പണം അയക്കുന്നവരുടെ തിരക്ക് വര്‍ധിച്ചു.

റിയാലും 20ല്‍

റിയാലും 20ല്‍

ഖത്തരി റിയാലിന്റെ വിനിമയ നിരക്ക് 20 രൂപയിലെത്തി. ഞായറാഴ്ച വരെ കൂടിയ നിരക്കില്‍ നാട്ടിലേക്ക് പണം അയക്കാന്‍ സാധിക്കും. തിങ്കളാഴ്ച നിരക്കില്‍ മാറ്റംവന്നേക്കുമെന്നാണ് വിവരം. അതേസമയം, നാട്ടിലേക്ക് ഇപ്പോള്‍ പണം അയ്ക്കാതെ മാറ്റിവയ്ക്കുന്ന വിരുതന്‍മാരുമുണ്ട്.

കണക്കുകൂട്ടലുകള്‍ ഇങ്ങനെ

കണക്കുകൂട്ടലുകള്‍ ഇങ്ങനെ

രൂപയുടെ മൂല്യം ഇനിയും താഴും. അപ്പോള്‍ ഗള്‍ഫ് പണത്തിന്റെ മൂല്യം ഇനിയും വര്‍ധിക്കും. അപ്പോള്‍ നാട്ടിലേക്ക് പണം അയക്കാം... എന്ന് കരുതി പണം മാറ്റി വയ്ക്കുന്ന പ്രവാസികളുമുണ്ട്. എന്നാല്‍ ഇനിയും രൂപയുടെ മൂല്യം ഇടിയുമോ എന്ന് വ്യക്തമല്ല. വളരെ പെട്ടെന്ന് രൂപ തിരിച്ചുകയറാനുള്ള സാധ്യത കുറവാണ് എന്ന നിരീക്ഷണവും നിലവിലുണ്ട്.

ദിനാറിന് 241.50 രൂപ

ദിനാറിന് 241.50 രൂപ

കുവൈത്ത് ദിനാറിന് കഴിഞ്ഞദിവസം ലഭിച്ചത് 241.50 രൂപയാണ്. ശമ്പളം കിട്ടുന്ന വേളയില്‍ തന്നെ രൂപയുടെ മൂല്യത്തകര്‍ച്ച വന്നത് ഒരുതരത്തില്‍ പ്രവാസികള്‍ക്ക് നേട്ടമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ചിലര്‍ കടം വാങ്ങി നാട്ടിലേക്ക് പണം അയക്കാന്‍ ശ്രമിക്കാറുണ്ടെന്നാണ് വിവരങ്ങള്‍. ഇങ്ങനെ ചെയ്യുന്നവര്‍ രണ്ടുതവണ ആലോചിക്കണം.

രൂപയുടെ തകര്‍ച്ച

രൂപയുടെ തകര്‍ച്ച

ഇന്ത്യയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യവും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായിട്ടുണ്ട്. സിഎഎക്കെതിരായ പ്രതിഷേധവും സംഘര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിക്ഷേപ സാധ്യത കുറഞ്ഞുവെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ വിദേശ വ്യാപാര കമ്മി വര്‍ധിക്കാനും ഇതിടയാക്കും. ഈ സാഹചര്യത്തില്‍ കൂടിയാണ് രൂപയുടെ മൂല്യം ഇടിയുന്നത്.

വലിയ പ്രവാസി സമൂഹം

വലിയ പ്രവാസി സമൂഹം

ലോകത്ത് ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ഐക്യരാഷ്ട്ര സഭ അടുത്തിടെ പുറത്തുവിട്ട കണക്കില്‍ 175 ലക്ഷം ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളിലുണ്ടെന്ന് വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ കഴിയുന്ന രാജ്യം യുഎഇയാണ്. ഇതില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരും പ്രത്യേകിച്ച് മലയാളികളുമാണ്.

പണമയക്കുന്നതും ഇന്ത്യക്കാര്‍

പണമയക്കുന്നതും ഇന്ത്യക്കാര്‍

ലോകബാങ്ക് 2018ല്‍ പുറത്തുവിട്ട കണക്ക് പ്രകാരം സ്വന്തം നാട്ടിലേക്ക് വിദേശ പണം അയക്കുന്ന പ്രവാസികളില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. ഗള്‍ഫില്‍ നിന്നാണ് കൂടുതല്‍ പണം ഇന്ത്യയിലേക്ക് അയക്കുന്നത്. ഇന്ത്യന്‍ പ്രവാസികള്‍ 80 കോടി ഡോളറാണ് 2018ല്‍ അയച്ചത്. 2016ല്‍ ഇത് 62.7 കോടി ഡോളറായിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലും പ്രവാസികളുടെ പണമാണെന്ന് പറയാം.

 മലയാളികളുടെ സ്ഥാനം

മലയാളികളുടെ സ്ഥാനം

2019ല്‍ ലോകബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 79 ബില്യണ്‍ ഡോളറാണ് പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ച പണം. ഇന്ത്യയിലേക്ക് പണം അയക്കുന്ന പ്രവാസികളില്‍ കൂടുതല്‍ പേരും മലയാളികളാണ്. ഇന്ത്യയിലെ മൊത്തം പ്രവാസ വരുമാനത്തിന്റെ 19 ശതമാനം മലയാളികളുടേതാണെന്ന് ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാന പട്ടിക ഇങ്ങനെ

സംസ്ഥാന പട്ടിക ഇങ്ങനെ

കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പണം നാട്ടിലേക്ക് അയക്കുന്ന പ്രവാസികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. മൂന്നാം സ്ഥാനത്ത് കര്‍ണാടകയും. തമിഴ്‌നാട്, ദില്ലി, ആന്ധ്രപ്രദേശ്, യുപി, ബംഗാള്‍, ഗുജറാത്ത്, പഞ്ചാബ്, ബിഹാര്‍, രാജസ്ഥാന്‍ എന്നിങ്ങനെ പോകുന്നു സംസ്ഥാനം തിരിച്ചുള്ള പ്രവാസി പണം വരവിന്റെ പട്ടിക. ഗള്‍ഫില്‍ നിന്നാണ് കൂടുതല്‍ പണം ഇന്ത്യയിലേക്ക് വരുന്നത്.

വരുന്ന രാജ്യങ്ങള്‍

വരുന്ന രാജ്യങ്ങള്‍

യുഎഇ, അമേരിക്ക, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നിങ്ങനെ പോകുന്നു ഇന്ത്യയിലേക്ക് പ്രവാസി പണം വരുന്ന രാജ്യങ്ങളുടെ പട്ടിക. ഒരു കാലത്ത് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായിരുന്നു ഗള്‍ഫിലേക്കുള്ള പ്രവാസി കുടിയേറ്റം ഏറ്റവും കൂടുതല്‍. എന്നാല്‍ അടുത്ത കാലത്തായി ഇതില്‍ ഗണ്യമായി കുറവ് വന്നിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒന്നര കോടി ജനങ്ങളെ 'കൂട്ടിലടച്ച്' ഇറ്റലി; വിചിത്രമായ നീക്കം, ലംഘിച്ചാല്‍ ജയില്‍, കൊറോണയില്‍ വിറച്ചുഒന്നര കോടി ജനങ്ങളെ 'കൂട്ടിലടച്ച്' ഇറ്റലി; വിചിത്രമായ നീക്കം, ലംഘിച്ചാല്‍ ജയില്‍, കൊറോണയില്‍ വിറച്ചു

ഉത്തര്‍ പ്രദേശില്‍ വേറിട്ട ചുവടുമായി എഎപി; 1200 പേരെ നിയോഗിച്ചു, ബൃഹദ് പദ്ധതിയുമായി കെജ്രിവാള്‍ഉത്തര്‍ പ്രദേശില്‍ വേറിട്ട ചുവടുമായി എഎപി; 1200 പേരെ നിയോഗിച്ചു, ബൃഹദ് പദ്ധതിയുമായി കെജ്രിവാള്‍

English summary
Rupee value falls; gulf expats gets more income
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X