കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനില്‍ വിദേശ തൊഴിലാളികള്‍ക്കും മിനിമം വേതന നിയമം നടപ്പിലാക്കുന്നു

Google Oneindia Malayalam News

മസ്‌ക്കറ്റ്: രാജ്യത്ത് സ്വദേശികള്‍ക്ക് കുറഞ്ഞ വേതന നിയമം പ്രാബല്യത്തിലുണ്ടെങ്കിലും വിദേശ തൊഴിലാളികളുടെ കാര്യത്തില്‍ വ്യക്തമായ മനദണ്ഡം ഇതുവരെ അധിക്രതര്‍ കൈകൊണ്ടിരുന്നില്ല.

എന്നാല്‍ ജനറല്‍ ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ ഒമാന്‍ മജ്‌ലിസ് ശൂറയുടെ മുന്നില്‍ അവതരിപ്പിച്ച പുതിയ ശുപാര്‍ശയില്‍ രാജ്യത്ത് ജോലി ചെയ്തു വരുന്ന വിദേശികള്‍ക്കും കുറഞ്ഞ ശമ്പളം നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായി ബോര്‍ഡ് അംഗം മുഹമ്മദ് അലി സുലൈമാന്‍ വ്യക്തമാക്കി.

oman-map1

ഒമാനിലെ തൊഴില്‍ മേഖലയില്‍ കൂടുതല്‍ ഉണര്‍വ്വേകാന്‍ പുതിയ നിര്‍ദേശങ്ങള്‍ വഴിവെക്കുമെന്ന് ജനറല്‍ ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

ഒമാനിലെത്തുന്ന വീട്ടു ജോലിക്കാരായ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും പരിഗണനയും ലഭിക്കുന്ന കരടുകളും ശൂറാ കൗണ്‍സില്‍ പരിഗണനയ്ക്കുള്ള പുതിയ തൊഴില്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12 വര്‍ഷം പഴക്കുമുള്ള തൊഴില്‍ നിയമമാണ് ഇപ്പോഴും ഒമാനില്‍ നിലവിലുള്ളത്.

English summary
Salary of Omanis employed in private sectors on the rise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X