കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി: അത്ഭുതഫലം തരുന്ന ഉത്പ്പന്നങ്ങള്‍ ബ്യൂട്ടി പാര്‍ലറുകളില്‍ വേണ്ട

  • By Meera Balan
Google Oneindia Malayalam News

അബുദാബി: അത്ഭുതകരമായ ഫലം നല്‍കുമെന്ന പേരില്‍ ഹെയര്‍ ഓയിലുകളും ഫെയ്‌സ് ക്രീമികളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതില്‍ നിന്നും ഹെയര്‍ ഡ്രസിംഗ് സലൂണുകള്‍ക്കും ബ്യൂട്ടി പാര്‍ലറുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. മികച്ച ഫലം നല്‍കുമെന്ന പേരില്‍ പുറത്തിറങ്ങുന്ന ഇത്തരം ഉത്പ്പന്നങ്ങളില്‍പലതും ആരോഗ്യത്തിന് ഹാനികരമാണെന്ന് മനസിലാക്കിയാണ് അവയുടെ ഉപയോഗത്തില്‍ നിന്ന് ബ്യൂട്ടി പാര്‍ലറുകളെ അബുദാബി വിലക്കിയത്.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഖലീഫ മുഹമ്മദ് അല്‍ റുമൈത്തിയാണ് ഹാനികരമായ സൗന്ദര്യ വര്‍ധകവസ്തുക്കളുടെ ഉപയോഗത്തില്‍ നിന്ന് പാര്‍ലറുകളെ വിലക്കിയത്. ബുധനാഴ്ചയാണ് മുന്‍സിപ്പാലിറ്റി ഇത് സംബന്ധിച്ച പ്രസ്താവനയിറക്കിയത്. ചിലതരം ടാറ്റുകള്‍, ബ്ളാക്ക് ഹെന്ന എന്നിവ ഉപയോഗിയ്ക്കുന്നതില്‍ നിന്നും പാര്‍ലറുകളെ മുന്‍പ് വിലക്കിയിരുന്നു.

Beauty Parlour

സൗന്ദര്യ വര്‍ധക വസ്തുക്കളെന്ന പേരില്‍ പാര്‍ലറുകള്‍ ഉപയോഗിയ്ക്കുന്ന പല വസ്തക്കളും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ഇത്തരം ഉത്പ്പന്നങ്ങളില്‍ അവയെപ്പറ്റിയുള്ള വിവരണം ഇംഗ്ളീഷിലോ അറബിയിലോ രേഖപ്പെടുത്തിയിരിയ്ക്കുകയുമില്ല. 2011 ലെ സുരക്ഷ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പാര്‍ലറുകള്‍ പ്രവര്‍ത്തിയ്ക്കുന്നത്. പാര്‍ലറുകള്‍ ശുചിത്വവും സേവന നിലവാരവും ഉയര്‍ത്തണമെന്നും ആരോഗ്യ ഡയറക്ടര്‍ ആവശ്യപ്പെട്ടു. മതിയായ യോഗത്യ ഇല്ലാത്ത ഒട്ടേറെപ്പേര്‍ ഇത്തരം മേഖലകളില്‍ ജോലി ചെയ്യുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.

English summary
Hairdressing salons and beauty parlours in the capital have been cautioned against offering products that claim to offer miraculous weight loss or hair growth due to fears they could be harmful
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X