കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തില്ലെന്ന് സാമ

സാമ മേധാവി അഹമ്മദ് അല്‍ ഖലീഫയുടേതാണ് വെളിപ്പെടുത്തല്‍

  • By Sandra
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന് ഫീസ് ഏര്‍പ്പെടുത്തില്ലെന്ന് സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി. സൗദിയില്‍ നിന്ന് വിദേശികള്‍ സ്വന്തം രാജ്യത്തേയയ്ക്കുന്ന പണത്തിന് ഫീസ് ഈടാക്കാനുള്ള നീക്കത്തിന് സൗദി ഒരുങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സാമ മേധാവി അഹമ്മദ് അല്‍ ഖലീഫയുടെ വെളിപ്പെടുത്തല്‍.

രാജ്യത്തെ സാമ്പത്തിക മേഖലയെ മെച്ചപ്പെടുത്താനുള്ള നീക്കത്തിനായിരുന്നു സൗദി പദ്ധതിയിട്ടിരുന്നത്. രാജ്യത്ത് കൂടുതല്‍ വിദേശ ബാങ്കുകളുടെ ശാഖകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനമായതായും സാമ കൂട്ടിച്ചേര്‍ത്തു. സൗദി അറേബ്യയുടെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് വ്യക്തമാക്കിയ സാമ സൗദി പുതിയ നാണയം പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളും നടത്തി.

saudi-map

നേരത്തെ പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് ഒരു ശതമാനം ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കം ബഹ്‌റൈനും നടത്തിയിരുന്നു. പ്രവാസികള്‍ നാട്ടിലേക്കയയ്ക്കുന്ന പണത്തിന്റെ ഒരു ശതമാനം കൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നീക്കമായിരുന്നു ബഹ്‌റൈന്‍ നടത്തിയത്.

English summary
Sama Said no remittance fee imsposed from foreigners on money.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X