• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കായികക്ഷമത വീണ്ടെടുത്ത് സജീവ ടെന്നീസിലേക്ക് വൈകാതെ തിരിച്ചെത്തുമെന്ന് സാനിയ 

ദുബായ്: ഇന്ത്യയിലെ മികച്ച മള്‍ട്ടി ബ്രാന്‍ഡ് സ്പോര്‍ട്സ് ആന്‍ഡ് ഫിറ്റ്നസ് ഷോറൂമുകളില്‍ ഒന്നായ കോസ്മോസ് സ്‌പോര്‍ട്സിന്റെ ദുബായിലെ ആദ്യ ഔട്ട്ലെറ്റ് പ്രമുഖ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ഉദ്്ഘാടനം ചെയ്തു. ദുബായ് കരാമയിലെ സെന്‍ട്രല്‍ പോസ്റ്റ് ഓഫിസിന് എതിര്‍വശമാണ് പുതിയ ഔട് ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

ബിജെപിക്ക് മെർസലിൻ നിർമ്മാതാവിന്റെ ചുട്ടമറുപടി; ഒരു ഭാഗം പോലും നീക്കം ചെയ്യില്ല, ഭീഷണി വിലപ്പോവില്ല

ഉദ്ഘാടന ചടങ്ങില്‍ കോസ്മോസ് സ്പോര്‍ട്സ് കോ ചെയര്‍മാന്‍ എകെ ഫൈസല്‍ സന്നിഹിതനായിരുന്നു. വിവിധ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. ഉദ്ഘാടനത്തിനുശേഷം സാനിയ മിര്‍സ കോസ്മോസ് സ്പോര്‍ട്സ് ഔട്ട്ലെറ്റിലെ ഓരോ വിഭാഗങ്ങളും സന്ദര്‍ശിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സാനിയ മിര്‍സയും കോസ്മോസ് സ്പോര്‍ട്സ് മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു.

ആരോഗ്യത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ദുബായ് പോലുളള നഗരത്തില്‍ ആരംഭിക്കുന്ന കോസ്‌മോസ് സ്‌പോര്‍ട്‌സിന്റെ പുതിയ ഇന്നിംങ്ങ്‌സിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി സാനിയ മിര്‍സ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അന്താരാഷ്ട്ര ടെന്നീസിലേക്ക് വൈകാതെ സജീവമായി തിരിച്ചെത്തുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സാനിയ മിര്‍സ പറഞ്ഞു. പരിക്ക് ബേദമാകാനുളള ശസ്ത്രക്രിയക്കുശേഷം വീണ്ടും മികച്ച ഫോമിലേക്ക് തിരികെയെത്താനാവും. ടെന്നീസിന്റെ വളര്‍ച്ചക്കായി ഇന്ത്യയില്‍ ആരംഭിച്ച അക്കാദമിയില്‍ നിന്നും മികച്ച താരങ്ങളെ വാര്‍ത്തെടുക്കാനാവുമെന്ന പ്രതീക്ഷയുണ്ടെന്നും സാനിയ മിര്‍സ പറഞ്ഞു.

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി പിടിമുറുക്കി, തോല്‍വിയോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തിരിച്ചടി

അന്താരാഷ്ട്ര കായിക വിപണി ലക്ഷ്യമാക്കി ഇന്ത്യക്ക് പുറത്തുള്ള കോസ്മോസിന്റെ ആദ്യത്തെ ഷോറൂമാണ് കരാമയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. കായിക ലോകത്തെ നിലവിലുള്ള എല്ലാം ബ്രാന്‍ഡഡ് സ്പോര്‍ട്സ് ഉല്‍പ്പന്നങ്ങളും ഒരു കുടകീഴില്‍ അണിനിരത്തി കൊണ്ട് 5000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് ഔട്ട്ലെറ്റ് സജ്ജീകരിച്ചുടുള്ളത്. 2017 ഒക്ടോബര്‍ 2 ന് ദുബായിലെ ഒബ്റോയ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വെച്ച് കോസ്മോസ് സ്പോര്‍ട്സിന്റെ ദുബായ് ഔട്ട്ലെറ്റ് ലോഗോ പ്രമുഖ ബോളിവുഡ് താരം സൈഫ് അലീ ഖാന്‍ പ്രകാശനം ചെയ്തിരുന്നു. ജനങ്ങള്‍ക്കിടയില്‍ വ്യായാമം ശീലമാക്കാനും അതുവഴി ആരോഗ്യ പരിപാലനം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പ്രഖ്യാപിച്ച ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ലക്ഷ്യപൂര്‍ത്തിക്കരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുകൂടിയാണ് കോസ്മോസ് സ്പോര്‍ട്സ് ദുബായിലെ കായിക പ്രേമികള്‍ക്ക് മുന്നിലേക്കെത്തുന്നതെന്ന് കോസ്മോസ് സ്പോര്‍ട്സ് കോ-ചെയര്‍മാന്‍ എ കെ ഫൈസല്‍ പറഞ്ഞു. യു എ ഇ സ്വദേശികളേയും വിദേശികളേയും ഒരു പോലെ സന്തുഷ്ടരാക്കുന്ന രീതിയിലാണ് അവരുടെ ഇഷ്ടബ്രാന്‍ടുകള്‍ കോസ്മോസ് നേരിട്ടെത്തിക്കുന്നതെന്നും അദ്ധേഹം കൂട്ടി ചേര്‍ത്തു. കോസ്‌മോസ് സ്‌പോര്‍ട്‌സ് എക്‌സിക്യൂ്ട്ടീവ് ഡയറക്ടര്‍ മുഹമ്മദ് സാലിഹ്, ഡയറക്ടര്‍ ിസി അഹ്മ്മദ്, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ആദില്‍ നിഷാദ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Sania will be back to tennis attaining fitness back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X