കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16 വര്‍ഷം സൗദി ജയിലില്‍; വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ മലയാളിക്ക് വേണ്ടത് 33 കോടി രൂപ

Google Oneindia Malayalam News

റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിൽ 16 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിന് 33 കോടി രൂപ ദയധനമായി ആവശ്യപ്പെട്ട് മരിച്ച സൗദി ബാലന്റെ കുടുംബം. അപ്പീൽ കോടതയിലുള്ള കേസിൽ അന്തിമ വിധി വരുന്നതിന് മുമ്പ് പണം നൽകാൻ സാധിച്ചാൽ മാപ്പ് നൽകാം എന്നും അല്ലെങ്കിൽ കോടതി വിധി അനുസരിച്ച് ശിക്ഷ സ്വീകരിക്കേണ്ടി വരുമെന്നും കേസിൽ ഇടപെടുന്ന സാമൂഹിക പ്രവർത്തകൻ അഷ്റഫ് വേങ്ങാട്ടിനെ കുടുംബം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

അബ്ദുറഹീമിനെ സൗദി പൗരന്റെ മകൻ അനസ് അൽശഹ്റി എന്ന ബാലൻ കൊല്ലപ്പെട്ട കേസിൽ 10 വർഷം മുമ്പാണ് സൗദി കോടതി വധ ശിക്ഷക്ക് വിധിച്ചത്. കേസ് ഇപ്പോൾ അപ്പീൽ കോടതിയുടെ പരിഗണനയിൽ ആണുള്ളത്. 2006 നവംബർ 28ന് ആണ് അബ്ദുറഹീം ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലെത്തിയത്. അന്ന് 26-ാം വയസ്സായിരുന്നു ഇദ്ദേഹത്തിന്. സ്പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽശഹ്രിയുടെ മകൻ ഫായിസിനെ പരിചരിക്കൽ ആയിരുന്നു പ്രധാന ജോലി. ഈ കുട്ടിക്ക് തലയ്ക്ക് താഴെ ചലനശേഷിയി ഇല്ലായിരുന്നു.

death

ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത് കഴുത്തിൽ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണത്തിലൂടെ ആയിരുന്നു. ഇടയ്ക്കിടെ വീൽ ചെയറിൽ പുറത്ത് കൊണ്ടു പോകാറുണ്ടായിരുന്നു, ഇടക്കിടെ അനസ് പ്രകോപിതനാവാറുണ്ടെന്നാണ് റിപ്പോർട്ട്.

2006 ഡിസംബർ 24 നാണ് സംഭവം ഉണ്ടായത്. റിയാദ് ശിഫയിലെ വീട്ടിൽനിന്ന്ത് അസീസിയിലെ പാണ്ട ഹൈപർ മാർക്കറ്റിലേക്ക് പോകുമ്പോൾ
സുവൈദിയിലെ ട്രാഫിക് സിഗ്നലിൽ അപ്രതീക്ഷിതമായി അനസ് വഴക്കുണ്ടാക്കി. ട്രാഫിക് സിഗ്‌നൽ കട്ട് ചെയ്തു പോകാൻ അനസ് ബഹളം വെച്ചു. നിയമ ലംഘിക്കാൻ പറ്റില്ലെന്ന് അബ്ദുറഹീം പറഞ്ഞു. വാഹനവുമായി അടുത്ത സിഗ്നലിൽ എത്തിയപ്പോൾ അനസ് വീണ്ടും ബഹളം വെക്കാൻ തുടങ്ങി. പിൻസീറ്റിലായിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ പിന്നോട്ട് തിരിഞ്ഞപ്പോൾ റഹീമിന്റെ മുഖത്തേക്ക് അനസ് പലതവണ തുപ്പി. തടയാൻ ശ്രമിച്ചപ്പോഴായിരുന്നു അബ്ദുറഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടിയത്. പിന്നാലെ കുട്ടിയുടെ ബോധം പോയി. എന്നാൽ റഹീം ഇത് അറിഞ്ഞില്ല. അനസിന്റെ ബഹളം കേൾക്കാതായപ്പോൾ നോക്കിയപ്പോഴാണ് ബോധരഹിതനായി കിടക്കുന്നത് കണ്ടത്.

ഉടൻ ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ചുവരുത്തി. പേടിച്ചുപോയ രണ്ടുപേരും പണം തട്ടാൻ വന്ന കൊള്ളക്കാർ റഹീമിനെ കാറിൽ ബന്ദിയാക്കി അനസിനെ ആക്രമിച്ചുവെന്ന് കഥ ഉണ്ടാക്കി. നസീർ റഹീമിനെ സീറ്റിൽ കെട്ടിയിട്ടു പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് എത്തി റഹീമിനെയും ചോദ്യം ചെയ്യലിന് ശേഷം നസീറിനെയും കസ്റ്റഡിയിൽ എടുത്തു.

വിവിധ ഘട്ടങ്ങളിലായി മൂന്നു പ്രാവശ്യം കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. ആ വിധി ഇപ്പോഴും നിലനിൽക്കുകയാണ്. റിയാദിലെ വിവിധ സാമൂഹിക സംഘടന പ്രതിനിധികൾ ഉൾപ്പെട്ട നിയമസഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. സൗദി ഭരണാധികാരിക്ക് ദയാഹരജിയും നൽകിയിട്ടുണ്ട്. ഇന്ത്യൻ എംബസി പ്രതിനിധിയായി യൂസുഫ് കാക്കഞ്ചേരി റഹീമിന്റെ മോചനത്തിന് പല ഇടപെടലുകളും നടത്തിവരികയാണ്.

കുട്ടിയുടെ ബന്ധുക്കൾ ദയാധനം വേണം എന്ന് ആവശ്യപ്പെട്ടതുകൊണ്ട് ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ് റിയാദിലെ പൊതുസമൂഹം. റഹീമിന്റെ കുടുംബത്തിന്റെ അനുമതിയോടെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സൗദി കുടുംബവുമായി ഒത്തുതീർപ്പ് ഉണ്ടാക്കും. നാട്ടിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് മുഖ്യ രക്ഷാധികാരിയായും കേന്ദ്ര മന്ത്രി വി മുരളീധരൻ, എംപിമാരായ എംകെ രാഘവൻ, എളമരം കരീം, ഇടി മുഹമ്മദ് ബഷീർ, പിവി അബ്?ദുൽ വഹാബ്, എംഎൽഎമാരായ പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീർ രക്ഷാധികാരികളുമായി സഹായസമിതി രൂപീകരിച്ചിട്ടുണ്ട്.

English summary
saudi: 33 crore rupees required for the release of the Malayali who is sentenced to deat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X