കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി; രാഷ്ട്രീയ നേതാവിന് 300 ചാട്ടയടി

  • By Meera Balan
Google Oneindia Malayalam News

Lash
റിയാദ്: രാഷ്ട്രീയപ്രവര്‍ത്തകന് സൗദി കോടതി 300 ചാട്ടയടിയ്ക്കും നാല് വര്‍ഷത്തെ തടവിനും വിധിച്ചു . സൗദിയില രാജവാഴ്ചയേയും ഭരണഘടനയേയും ചോദ്യം ചെയ്തതിനാണ് കടുത്ത ശിക്ഷയ്ക്ക് വിധിച്ചത്. സൗദി സിവില്‍ ആന്റ് പൊളിറ്റിക്കല്‍ റൈറ്റ്‌സ് അസോസിയേഷന്‍ (എസിജആര്‍എ) അംഗമായ ഒമര്‍-അല്‍-സയീദ് ആണ് കഠിന ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടത്.

സൗദി ജനാധിപത്യ ഭരണത്തിലേയ്ക്ക് മാറണമെന്ന് ആവശ്യപ്പെടുന്ന ഒട്ടേറെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കടുത്ത ശിക്ഷയാണ് രാജ്യത്ത് വിധിയ്ക്കുന്നത്. സുന്നി ഭൂരിപക്ഷ രാജ്യമായ സൗദിയിലെ ശരിയത്ത് നിയമങ്ങളിലും കടുംബവാഴ്ചയില്‍ അധിഷ്ഠിതമായ ഭരണവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

സയീദിന് കോടതി ശിക്ഷ വിധിച്ച കാര്യം എസിപിആര്‍എ തങ്ങളുടെ വെബ്‌സൈറ്റിലൂടെയാണ് അറിയിച്ചത്.ഡിസംബര്‍ 15 ഞായറാഴ്ചയാണ് ഇക്കാര്യം സംഘടന അറിയിക്കുന്നത്. സംഘടനയില്‍ നിന്ന് ശിക്ഷിയ്ക്കപ്പെടുന്ന നാലാമത്തെയാളാണ് സയീദ്. സൗദിയില്‍ ഇത്തരത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര മനുഷ്യവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

അല്‍-സൗദ് കുടംബത്തില്‍പെട്ടവരാണ് സൗദിയില്‍ ഭരണം നടത്തുന്നത്. മതപണ്ഡിതന്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണ് രാജ്യത്തെ ഭരണകാര്യങ്ങള്‍ നിശ്ചയിക്കുന്നത്. സൗദിയില്‍ ജനാധിപത്യം നടപ്പിലാക്കണമെന്ന് ആവശ്യം ശക്തമാണ്.

English summary
A Saudi judge sentenced a political activist to 300 lashes and four years in prison for calling for a constitutional monarchy in Saudi Arabia, his rights group said on Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X