കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ടേക്ക് ചെറുവിമാനങ്ങള്‍ പറത്താന്‍ തയ്യാറായി സൗദി എയര്‍ലൈന്‍സ്

Google Oneindia Malayalam News

ജിദ്ദ: സൗദി അറേബ്യയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് സൗദി എയര്‍ലൈന്‍സ് ചെറു വിമാനസര്‍വ്വീസ് നടത്താന്‍ ഒരുങ്ങുന്നു. എയര്‍ ഇന്ത്യയുടെ സൗദി, മുംബൈ സെക്ടറുകളിലെ യാത്രക്കാര്‍ക്ക് അടുത്ത മാസം ഒന്നുമുതല്‍ മുംബൈയില്‍ നിന്ന് കരിപ്പൂരിലേക്ക് കണക്ഷന്‍ ഫ്‌ളൈറ്റ് ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് സൗദി എയര്‍ലൈന്‍സിന്റെ പുതിയ നീക്കം.

റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ നിന്നു കരിപ്പൂരിലേക്ക് സര്‍വ്വീസ് നടത്തുന്നതിന് സൗദി എയര്‍ലൈന്‍സ് ശ്രമം ആരംഭിച്ചതായാണ് വിവരം. 190 പേര്‍ക്ക് യാത്രാസൗകര്യമുള്ള എ 320 വിമാനം ഉപയോഗിച്ചുള്ള സര്‍വ്വീസിനാണ് സൗദി എയര്‍ലൈന്‍സ് നീക്കം ആരംഭിച്ചിരിക്കുന്നത്. ജിദ്ദറിയാദ്കരിപ്പൂര്‍, ജിദ്ദദമാംകരിപ്പൂര്‍ സര്‍വ്വീസുകള്‍ക്കാണ് സൗദിയുടെ ചെറിയ വിമാനങ്ങള്‍ ഉപയോഗിക്കുക.

saudiarilines

അതിനിടെ കരിപ്പൂരിലേക്ക് നേരിട്ട് സര്‍വ്വീസ് നടത്താനുള്ള സൗദി എെൈയര്‍ലന്‍സിന്റെ ശ്രമം അറിഞ്ഞതോടെ എയര്‍ ഇന്ത്യ ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളില്‍ നിന്ന് മുംബൈയിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന വിമാനങ്ങള്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ കരിപ്പൂരിലേക്ക് കണക്ഷന്‍ ഫ്‌ളൈറ്റ് ഏര്‍പ്പെടുത്തി.

English summary
Saudi Airlines set ready to fly smaller aircraft to Karipur Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X