കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി നോട്ടുമാറ്റം: പ്രവാസികള്‍ അറിയേണ്ടതെല്ലാം, പുതിയ നോട്ടുകള്‍ തിങ്കള്‍ മുതല്‍

അഞ്ച് വര്‍ഷം കൊണ്ടായിരിക്കും പഴയനോട്ടുകളുടെ വിനിമയം നിര്‍ത്തലാക്കുക

  • By Sandra
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ പുതിയ നോട്ടുകള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ പഴയ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകില്ലെന്നും ഇവ ഉപയോഗിയ്ക്കാമെന്നും സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി ഗവര്‍ണര്‍ അഹമ്മദ് അല്‍ ഖുലൈഫി പറഞ്ഞു.

നോട്ടുമാറ്റം മൂലം ജനങ്ങള്‍ക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് അഞ്ച് വര്‍ഷം കൊണ്ടായിരിക്കും പഴയനോട്ടുകളുടെ വിനിമയം പൂര്‍ണ്ണമായി നിര്‍ത്തലാക്കുക. അഞ്ഞൂറ് റിയാലിന്റെയും രണ്ട് റിയാലിന്റെയും നോട്ടുകളില്‍ സൗദിയുടെ രാഷ്ട്ര പിതാവ് അബ്ദുള്‍ അസീസ് രാജാവിന്റെ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പുതിയ കറന്‍സികള്‍

പുതിയ കറന്‍സികള്‍

പുതിയ കറന്‍സികള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെങ്കിലും പഴയ നോട്ടുകള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെങ്കില്‍ അഞ്ച് വര്‍ഷമെങ്കിലും എടുക്കുമെന്നാണ് കണക്കാക്കുന്നത്.

നോട്ടുകള്‍

നോട്ടുകള്‍

ഡിസംബര്‍ 26 തിങ്കളാഴ്ച മുതല്‍ തന്നെ സൗദിയില്‍ നിലവിലുള്ള പഴയ സീരിയല്‍ നമ്പറിലുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതിനും അവ നശിപ്പിക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിക്കുക.

പുതിയ നോട്ടുകള്‍ എപ്പോള്‍

പുതിയ നോട്ടുകള്‍ എപ്പോള്‍

സൗദി അറേബ്യ പുറത്തിറക്കുന്ന പുതിയ നോട്ടുകള്‍ ജനങ്ങളിലേക്ക് എത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്നും അതുവരെ പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുമെന്നും സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്

സൗദി അറേബ്യ പുറത്തിറക്കിയ പുതിയ നോട്ടുകളാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളമായി വിതരണം ചെയ്യുക.

 പുതിയ നാണയ പരിഷ്‌കരണം

പുതിയ നാണയ പരിഷ്‌കരണം

സൗദി അറേബ്യയുടെ ആറാമത് നാണയ പരിഷ്‌കാരത്തിന്റെ ഭാഗമായുള്ള പുതിയ നോട്ടുകള്‍, നാണയങ്ങള്‍ എന്നിവ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. 500, 100, 50, 10, 5 നോട്ടുകളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

English summary
Saudi Arabi:New currency notes came effect from December 26th.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X