കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കക്ക് മുട്ടന്‍ പണി കൊടുത്ത് സൗദി; ഒറ്റ തീരുമാനത്തില്‍ ലാഭം 57000 കോടി!! ഇനി സ്വന്തം കാര്യം

വിദേശ കമ്പനികള്‍ക്ക് സൗദി ഫാക്ടറികളില്‍ നിക്ഷേപം ഇറക്കാം. സാങ്കേതിക സഹായവും ലഭ്യമാക്കാം.

  • By Ashif
Google Oneindia Malayalam News

സൗദി അറേബ്യയുടെ എല്ലാ തീരുമാനങ്ങളും അങ്ങനെയാണ്. ശക്തമായിരിക്കും. അതോടൊപ്പം തന്നെ അപ്രതീക്ഷിതവും. പല നടപടികള്‍ കൊണ്ടും ലോക നേതാക്കളെ ഞെട്ടിച്ച സൗദി അറേബ്യ പുതിയ നീക്കത്തിന് ഒരുങ്ങുന്നു. ഇതാകട്ടെ കനത്ത അടിയാകുന്നത് അമേരിക്കക്കാണ്. കൂടെ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും. ഇനി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ച് മുന്നോട്ട് പോകാനാണ് സൗദിയുടെ തീരുമാനം. സാധ്യമാകുന്നതെല്ലാം സ്വന്തമായി നിര്‍മിക്കും. സൗദിയെ മറ്റു രാജ്യങ്ങള്‍ ഊറ്റിയെടുക്കുന്നത് കുറയ്ക്കാനും സൗദി പണം വിദേശത്തേക്ക് പോകുന്നത് തടയാനുമാണ് പുതിയ ശക്തമായ തീരുമാനം എടുത്തിരിക്കുന്നത്. വിശദീകരിക്കാം....

വിദേശ ആശ്രയം

വിദേശ ആശ്രയം

സൗദി അറേബ്യ മിക്ക കാര്യങ്ങള്‍ക്കും വിദേശരാജ്യങ്ങളെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. സൗദി മാത്രമല്ല, ഗള്‍ഫിലെ ഏകദേശം എല്ലാ രാജ്യങ്ങളുടെയും അവസ്ഥ ഇതുതന്നെ. ഇനി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് സൗദിയുടെ ആലോചന.

സമ്പത്തില്‍ സിംഹഭാഗവും

സമ്പത്തില്‍ സിംഹഭാഗവും

സൗദിയുടെ സമ്പത്തില്‍ സിംഹഭാഗവും നീക്കിവയ്ക്കുന്നത് പ്രതിരോധ ആവശ്യങ്ങള്‍ക്കാണ്. സൈനിക ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനാണ് വന്‍തുക ചെലവഴിക്കുന്നത്. ഇനി ഇത് കുറയ്ക്കും.

സൗദിയില്‍ തന്നെ നിര്‍മിക്കും

സൗദിയില്‍ തന്നെ നിര്‍മിക്കും

കുറയ്ക്കും എന്ന് പറയുമ്പോള്‍ ഇനി സൈനിക ആവശ്യങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കുന്നില്ല എന്ന് കരുതരുത്. സൗദിക്ക് ആവശ്യമുള്ള ആയുധങ്ങളും മറ്റു സൈനിക-പ്രതിരോധ-സേവന സാമഗ്രികളും പരമാവധി സ്വന്തമായി നിര്‍മിക്കാനാണ് ആലോചന.

അമേരിക്കന്‍ ബന്ധം

അമേരിക്കന്‍ ബന്ധം

സൗദി അറേബ്യ ആയുധങ്ങള്‍ വാങ്ങുന്നതിന് കൂടുതല്‍ ആശ്രയിക്കുന്നത് അമേരിക്കയെ ആണ്. അമേരിക്കയില്‍ നിന്ന് കോടികളുടെ ആയുധങ്ങളും വിമാനങ്ങളുമാണ് സൗദി വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്.

11000 കോടിയുടെ കരാര്‍

11000 കോടിയുടെ കരാര്‍

കഴിഞ്ഞ വര്‍ഷം മെയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദിയില്‍ വന്നിരുന്നു. അന്ന് 11000 കോടി ഡോളറിന്റെ ആയുധങ്ങളും മറ്റു സൈനിക ഉപകരണങ്ങളും വാങ്ങാനാണ് ധാരണയായത്.

കൂടാതെ ഇവരും

കൂടാതെ ഇവരും

ഇത്രയും തുക വിദേശത്തേക്ക് പോകുന്നത് തടയുക എന്ന ലക്ഷ്യമാണ് സൗദിക്കുള്ളത്. അമേരിക്കയില്‍ നിന്ന് മാത്രമല്ല, ഫ്രാന്‍സ്, ബ്രിട്ടന്‍, കാനഡ, സ്‌പെയിന്‍ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളുമായും സൗദിക്ക് ആയുധ കരാറുകളുണ്ടായിരുന്നു.

വരുമാനം ലക്ഷ്യം

വരുമാനം ലക്ഷ്യം

വിദേശരാജ്യങ്ങളില്‍ നിന്ന് ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും വാങ്ങുന്നതിന് പകരം പരമാവധി സ്വന്തമായി നിര്‍മിക്കാനാണ് തീരുമാനം. സൈനിക ഉപകരണങ്ങള്‍ സ്വന്തമായി നിര്‍മിക്കും. കോടികളുടെ വരുമാനമാണ് ഇതിലൂടെ സൗദി ലക്ഷ്യമിടുന്നത്.

8.8 ബില്യണ്‍ ഡോളര്‍

8.8 ബില്യണ്‍ ഡോളര്‍

സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഇപ്പോള്‍ ചെലവഴിക്കുന്ന തുകയുടെ പകുതി ലാഭിക്കാനാണ് ഉദ്ദേശം. 8.8 ബില്യണ്‍ ഡോളര്‍ ലാഭമാണ് ലക്ഷ്യം. അതായത് ഏകദേശം 57000ത്തിലധികം കോടി രൂപയുടെ ലാഭം.

വെളിപ്പെടുത്തിയത് ഇദ്ദേഹം

വെളിപ്പെടുത്തിയത് ഇദ്ദേഹം

സൗദി പ്രതിരോധ മന്ത്രാലയത്തിലെ പ്രാദേശിക നിര്‍മാണ വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ അത്തിയ്യ അല്‍ മാലികിയാണ് ഇക്കാര്യം അറിയിച്ചത്. അല്‍ അറബിയ്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രത്യേക എക്‌സിബിഷന്‍

പ്രത്യേക എക്‌സിബിഷന്‍

സൗദിയില്‍ തന്നെ നിര്‍മിക്കുക എന്ന പദ്ധതിയോട് അനുബന്ധിച്ച പ്രത്യേക എക്‌സിബിഷന്‍ നടത്തിയിരുന്നു. ഇതില്‍ വിവിധ കമ്പനികളുമായി 33 ധാരണാപത്രങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്. 15 കരാറുകള്‍ നിലവില്‍ വന്നുവെന്നും മേജര്‍ ജനറല്‍ അറിയിച്ചു.

80000 നിക്ഷേപ അവസരങ്ങള്‍

80000 നിക്ഷേപ അവസരങ്ങള്‍

സൈനിക ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടാണ് കരാറുകള്‍. ഈ മേഖലയില്‍ 80000 നിക്ഷേപ അവസരങ്ങള്‍ ഒരുക്കാമെന്ന്് സൗദി ഭരണകൂടം ഉറപ്പുനല്‍കിയിട്ടുണ്ട്. കൂടതല്‍ കമ്പനികള്‍ ഈ രംഗത്തേക്ക് വരുമെന്നാണ് പ്രതീക്ഷ.

800 സൗദി കമ്പനികള്‍

800 സൗദി കമ്പനികള്‍

800 സൗദി കമ്പനികള്‍ ഇതനകം തന്നെ അവരങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞു. വിദേശ കമ്പനികള്‍ സഹകരിക്കാമെന്ന വാഗ്ദാനവുമായി എത്തിയിട്ടുണ്ട്. വിമാന എന്‍ഞ്ചിന്‍ ഭാഗങ്ങള്‍ സൗദിയില്‍ നിര്‍മിക്കുന്നതിന് പ്രത്യേക ഫാക്ടറികള്‍ സ്ഥാപിക്കാന്‍ വിദേശ കമ്പനികള്‍ തയ്യാറായി എന്നാണ് റിപ്പോര്‍ട്ട്.

ഈ രാജ്യങ്ങളില്‍ നിന്ന്

ഈ രാജ്യങ്ങളില്‍ നിന്ന്

യൂറോപ്പിലേയും അമേരിക്കയിലേയും കമ്പനികളും ഈ വാഗ്ദാനവുമായി വരുന്നുണ്ട്. തുര്‍ക്കി, കൊറിയ, ചൈന എന്നീ രാജ്യങ്ങളിലെ പ്രതിരോധ നിര്‍മാണ കമ്പനികളും സൗദി കമ്പനികളുമായി സഹകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്ന് അല്‍ മാലികി പറഞ്ഞു.

വെല്ലുവിളികള്‍ നിറഞ്ഞ തീരുമാനം

വെല്ലുവിളികള്‍ നിറഞ്ഞ തീരുമാനം

സൗദിയെ സംബന്ധിച്ചടത്തോളം വളരെ വെല്ലുവിളികള്‍ നിറഞ്ഞ തീരുമാനമാണിതെന്ന് മാലികി വ്യക്തമാക്കി. കാരണം വേണ്ടത്ര വിഭവ ശേഷി സൗദിക്കില്ല. മാത്രമല്ല, സാങ്കേതിക വിദഗ്ധരും കുറവാണ്. സൗദിയിലെ കമ്പനികള്‍ക്കിടയില്‍ തന്നെ ഈ രംഗത്ത് സഹകരണവും കുറവാണ്.

സൗദിക്ക് മറ്റൊരു ലക്ഷ്യം

സൗദിക്ക് മറ്റൊരു ലക്ഷ്യം

വിദേശ കമ്പനികള്‍ക്ക് സൗദി ഫാക്ടറികളില്‍ നിക്ഷേപം ഇറക്കാം. സാങ്കേതിക സഹായവും ലഭ്യമാക്കാം. സൗദി കമ്പനികളും വിദേശ കമ്പനികളും തമ്മില്‍ സഹകരണമുണ്ടാക്കാന്‍ അവസരമൊരുക്കുക എന്ന ഉദ്ദേശവും ഭരണകൂടത്തിനുണ്ട്.

മൂന്ന് കാര്യങ്ങള്‍

മൂന്ന് കാര്യങ്ങള്‍

വിദേശ കമ്പനികളില്‍ നിന്ന് സാങ്കേതിക വിദ്യകള്‍ സൗദി കമ്പനികള്‍ക്ക് കൈമാറുന്ന സാഹചര്യമുണ്ടാക്കാം. മാത്രമല്ല, ഇപ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ വേഗത്തില്‍ വിമാനങ്ങളും മറ്റു പ്രതിരോധ ഉപകരണങ്ങളും ലഭ്യമാക്കാന്‍ സാധിക്കും. കൂടാതെ സാമ്പത്തികമായ നേട്ടവും ഇതിലൂടെ നോട്ടമിടുന്നു.

 പാലക്കാട് ട്രെയിന്‍ യാത്രയില്‍ പീഡനം; പ്രതിക്ക് യുവതിയുടെ കത്ത്!! ഒരു പെണ്ണിനോടും ചെയ്യരുത് പാലക്കാട് ട്രെയിന്‍ യാത്രയില്‍ പീഡനം; പ്രതിക്ക് യുവതിയുടെ കത്ത്!! ഒരു പെണ്ണിനോടും ചെയ്യരുത്

ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ നവീന്‍ ആര്? ബിജെപി വാദം പൊളിഞ്ഞു, വെടിയുണ്ടകള്‍ സാക്ഷി!! അന്വേഷണം വഴിത്തിരിവില്‍ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ നവീന്‍ ആര്? ബിജെപി വാദം പൊളിഞ്ഞു, വെടിയുണ്ടകള്‍ സാക്ഷി!! അന്വേഷണം വഴിത്തിരിവില്‍

സൗദിയില്‍ 'വനിതാ വിപ്ലവ'ത്തിന് ഒരുങ്ങി രാജകുമാരി; ലൈസന്‍സ് മാത്രം പോര, സുരക്ഷിതത്വമാണ് പ്രധാനം, തുറന്നടിച്ച് റീമസൗദിയില്‍ 'വനിതാ വിപ്ലവ'ത്തിന് ഒരുങ്ങി രാജകുമാരി; ലൈസന്‍സ് മാത്രം പോര, സുരക്ഷിതത്വമാണ് പ്രധാനം, തുറന്നടിച്ച് റീമ

English summary
Saudi Arabia to save $8.8 bln by localizing military industries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X