കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ അര ലക്ഷം കോടി ഡോളറിന്റെ മെഗാസിറ്റി വരുന്നു; പേര് നിയം

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദിയുടെ ജീവിതരീതിയിലും സാമ്പത്തിക മേഖലയിലും കാഴ്ചപ്പാടിലും വരാന്‍പോകുന്ന പുതിയ മാറ്റത്തിന്റെ ഭാഗമായി ചെങ്കടല്‍ തീരത്ത് 500 ബില്യന്‍ ഡോളര്‍ (50,000 കോടി രൂപ) ചെലവില്‍ മെഗാ സിറ്റി വരുന്നു. നിയം എന്ന് പേരിട്ടിരിക്കുന്ന സിറ്റി 26500 ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കും. വ്യവസായവും വാണിജ്യവും വിനോദവുമെല്ലാം സമ്മേളിച്ച വന്‍ നഗരമാണ് ഇവിടെ വരാന്‍ പോകുന്നതെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു.

എന്തുകൊണ്ട് ഹാക്കര്‍മാര്‍ ആധാര്‍ വിവരങ്ങള്‍ ലക്ഷ്യമിടുന്നു: സുരക്ഷ സംബന്ധിച്ച് നിങ്ങളറിയേണ്ടത്എന്തുകൊണ്ട് ഹാക്കര്‍മാര്‍ ആധാര്‍ വിവരങ്ങള്‍ ലക്ഷ്യമിടുന്നു: സുരക്ഷ സംബന്ധിച്ച് നിങ്ങളറിയേണ്ടത്

ഊര്‍ജം, ജലം, ബയോടെക്‌നോളജി, ഭക്ഷ്യസാധനങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലുള്ള വ്യവസായങ്ങളാണ് ഇവിടെ വരിക. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വൈവിധ്യവല്‍ക്കരണം കൊണ്ടുവരികയെന്നതാണ് മെഗാസിറ്റിയുടെ സുപ്രധാന ലക്ഷ്യം. സൗദിയിലെ അഭ്യസ്തവിദ്യരായ യുവതലമുറയ്ക്ക് അനുയോജ്യമായ തൊഴിലുകള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. എന്റര്‍ടെയ്ന്‍മെന്റ് വ്യവസായ രംഗത്തും പുതിയ കുതിച്ചു ചാട്ടമാണ് മെഗാസിറ്റി വരുന്നതോടെ സംഭവിക്കുകയെന്ന് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ചെയര്‍മാന്‍ കൂടിയായ കിരീടാവകാശി പറഞ്ഞു.

saudi

പറയുന്നത് മുഴുവൻ പരസ്പരവിരുദ്ധം.. ചിന്ത ജെറോം ഉരുളലോടുരുളൽ... മനോരമ കൊടുത്ത എട്ടിന്റെ പണി.. വീഡിയോ!!
നിയം മെഗാസിറ്റി സ്വകാര്യ, പൊതു മേഖലകളില്‍ നിന്നുള്ള നിക്ഷേപം സ്വീകരിച്ചുകൊണ്ടാവും പടുത്തുയര്‍ത്തുക. സൗദിയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് ഉയരാന്‍ പോകുന്ന മെഗാസിറ്റി ജോര്‍ദാന്‍, ഈജിപ്ത് എന്നീ അയല്‍ രാജ്യങ്ങളിലേക്ക് കൂടി വ്യാപിച്ചുകിടക്കുന്നതാണ്. ലോകത്ത് ഇത്തരമൊരു മെഗാസിറ്റി വരുന്നത് ആദമായിട്ടായിരിക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിപ്രായപ്പെട്ടു. മെഗാസിറ്റിക്കാവശ്യമായ ഊര്‍ജം കണ്ടെത്തുക കാറ്റില്‍ നിന്നും സൗരോര്‍ജ്ജത്തില്‍ നിന്നുമായിരിക്കുമെന്നും കിരീടാവകാശി പ്രഖ്യാപിച്ചു. ലോകത്തെ ഏത് മെട്രോപോളിറ്റന്‍ നഗരത്തെക്കാളും ജീവിത സൗകര്യവും അവസരങ്ങളും നല്‍കുന്നതാവും നിയം സിറ്റിയെന്നും അദ്ദേഹം പറഞ്ഞു. സൗദിപൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും ആഗോള സമൂഹത്തിനും മുമ്പില്‍ അവസരങ്ങളുടെ അനന്തമായ സാധ്യതകള്‍ തുറന്നിടുന്ന മെഗാ സിറ്റി 2025 ഓടെ പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ് സൗദി അധികൃതര്‍.

English summary
saudi arabia announces 500 billion dollar city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X