കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ പ്രഖ്യാപനവുമായി സൗദി അറേബ്യ; പേഴ്‌സണല്‍ വിസ അനുവദിക്കും, ലഭിക്കാന്‍ ചെയ്യേണ്ടത്...

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്താന്‍ ഇനി പേഴ്‌സണല്‍ വിസയും. പുതിയ വിസ സംബന്ധിച്ച് സൗദി വിദേശകാര്യ മന്ത്രാലയം പ്രഖ്യാപനം നടത്തി. സൗദിയിലേക്ക് കൂടുതല്‍ വിദേശികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. സൗദി പൗരന്മാര്‍ക്ക് അവരുടെ വിദേശികളായ സുഹൃത്തുക്കളെയും പരിചയക്കാരെയും ഈ വിസയുടെ അടിസ്ഥാനത്തില്‍ സൗദിയില്‍ കൊണ്ടുവരാം.

വിസ അനുവദിക്കുന്നതിനുള്ള നടപടികളും വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. സൗദിയിലെ എല്ലാ സ്ഥലങ്ങളും സന്ദര്‍സിക്കാന്‍ ഇവര്‍ക്ക് യാതൊരു തടസവുമുണ്ടാകില്ല. പുതിയ വിസ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാം...

1

പേഴ്‌സണല്‍ വിസ എടുത്ത വ്യക്തിക്ക് ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്താം. മദീനയില്‍ പ്രവാചകന്റെ പള്ളി സന്ദര്‍ശിക്കാം. മതപരവും സാംസ്‌കാരികവുമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും തടസമുണ്ടാകില്ല. കൂടാതെ സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യാം. വിസയുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് വഴി പേഴ്‌സണല്‍ വിസയ്ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിക്കാം.

2

സൗദി പൗരന്മാര്‍ക്ക് അവരുടെ വിദേശത്തുള്ള സുഹൃത്തുക്കളെയും അവരുടെ പരിചയക്കാരെയും സൗദിയിലേക്ക് ക്ഷണിക്കാന്‍ പേഴ്‌സണല്‍ വിസ മതിയാകും. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-വിസ പ്ലാറ്റ്‌ഫോം വഴി അപേക്ഷ നല്‍കാം. സൗദിയിലെത്തുന്ന സുഹൃത്തിന്റെ വിവരങ്ങള്‍ വെബ്‌സൈറ്റിലെ ഫോമില്‍ പൂരിപ്പിച്ച് നല്‍കണം.

3

ശേഷം വിസാ പ്രോസസ് ആരംഭിക്കും. പേഴ്‌സണല്‍ വിസിറ്റ് വിസ ഡോക്യുമെന്റ് ഇഷ്യു ചെയ്യും. പിന്നീട് വിസയുടെ സ്റ്റാറ്റസ് അറിയാന്‍ വെബ്‌സൈറ്റില്‍ സൗകര്യമുണ്ട്. ഫീസും ആരോഗ്യ ഇന്‍ഷുറന്‍സ് തുകയും അടയ്‌ക്കേണ്ടി വരും. ശേഷം സൗദി എംബസിയിലോ കോണ്‍സുലേറ്റിലോ അപേക്ഷയും പാസ്‌പോര്‍ട്ടും സമര്‍പ്പിക്കണം. വിസ സ്റ്റാമ്പിങ് കഴിഞ്ഞാല്‍ ഏത് മാര്‍ഗവും സൗദിയിലേക്ക് വരാന്‍ സാധിക്കും.

4

വിസ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വിസ പ്ലാറ്റ്‌ഫോമില്‍ സൗകര്യമുണ്ട്. എന്‍ക്വയറി ഐകണ്‍ സെലക്ട് ചെയ്താല്‍ ഇവ കാണാം. വിസാ നടപടികള്‍ എവിടെയെത്തി എന്ന് ഇതുവഴി അറിയാന്‍ സാധിക്കും. സൗദിയിലേക്ക് കൂടുതല്‍ വിദേശികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വിസ അനുവദിക്കുന്നത്. 2030 ആകുമ്പോഴേക്കും വിനോദ സഞ്ചാര മേഖലയില്‍ പുത്തനുണര്‍വ് സൗദി പ്രതീക്ഷിക്കുന്നുണ്ട്.

5

സൗദി അറേബ്യ കൂടുതല്‍ വരുമാന മാര്‍ഗങ്ങള്‍ തേടുകയാണ്. ടൂറിസം മേഖലയ്ക്കാണ് കൂടുതല്‍ പരിഗണന നല്‍കുന്നത്. വിദേശികള്‍ക്ക് ആകര്‍ഷണം നല്‍കുന്ന ഒട്ടേറെ മതപരവും ചരിത്രപരവുമായ സ്ഥലങ്ങള്‍ സൗദിയിലുണ്ട്. ഇതുവഴി സ്വദേശികള്‍ക്ക് കൂടുതല്‍ ജോലി അവസരം ഒരുങ്ങുമെന്നും പ്രതീക്ഷിക്കുന്നു. വിദേശികളെ ആകര്‍ഷിക്കാനാണ് ഈ പദ്ധതി എന്നതിനാല്‍ വിദേശ ഭാഷ അറിയുന്നവര്‍ക്കും ജോലിക്ക് അവസരമുണ്ടാകും.

6

അതേസമയം, ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരത്തിന് വേദിയാകാന്‍ സൗദി അറേബ്യ നീക്കം നടത്തുന്നു എന്ന വാര്‍ത്തകളും വന്നിട്ടുണ്ട്. ഖത്തറില്‍ ലോകകപ്പ് മല്‍സരം നടക്കുന്ന സാഹചര്യത്തിലാണ് പുതിയ വാര്‍ത്ത. 2030ല്‍ നടക്കാനിരിക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പിനാണ് സൗദി അറേബ്യ വേദിയാകാന്‍ ശ്രമിക്കുന്നതെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് അറിയിച്ചു.

വിവാഹ ചടങ്ങിനിടെയും ദുരനുഭവം; വെളിപ്പെടുത്തി നടി മഞ്ജിമ മോഹന്‍, നിങ്ങള്‍ എന്തിന് വ്യാകുലപ്പെടണംവിവാഹ ചടങ്ങിനിടെയും ദുരനുഭവം; വെളിപ്പെടുത്തി നടി മഞ്ജിമ മോഹന്‍, നിങ്ങള്‍ എന്തിന് വ്യാകുലപ്പെടണം

7

ഈജിപ്ത്, ഗ്രീസ് എന്നീ രാജ്യങ്ങളുമായി സഹകരിച്ച് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് വേദിയാകാനാണ് സൗദി അറേബ്യ ആലോചിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് മൂന്ന് രാജ്യങ്ങളും ചേര്‍ന്ന് മുതല്‍ മുടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സൗദി അറേബ്യയ്ക്ക് ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരങ്ങള്‍ക്ക് വേദിയാകാന്‍ അവസരം ലഭിച്ചാല്‍ കൂറ്റന്‍ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുമെന്നും ആരാധകര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി അല്‍ ഖത്തീബ് പറഞ്ഞു.

ഡോ. റോബിന് ചരിത്ര നേട്ടം; സിനിമാ താരങ്ങള്‍ക്ക് പോലും സാധിച്ചിട്ടില്ല... ഡോക്ടര്‍ മച്ചാന്‍ പൊളിയാണ്ഡോ. റോബിന് ചരിത്ര നേട്ടം; സിനിമാ താരങ്ങള്‍ക്ക് പോലും സാധിച്ചിട്ടില്ല... ഡോക്ടര്‍ മച്ചാന്‍ പൊളിയാണ്

English summary
Saudi Arabia Big Announcement That Personal Visit Visa Will be Issue; All Process Details Here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X