കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാട്ടിലുള്ള വിദേശികൾക്ക് സൌദിയിലേക്ക് മടങ്ങാം: അവസരമൊരുക്കി സൌദി ആഭ്യന്തര മന്ത്രാലയം

Google Oneindia Malayalam News

റിയാദ്: കൊവിഡിനിടെ നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് സൌദിയിലേക്ക് മടങ്ങാനുള്ള സൌകര്യമൊരുക്കി സൌദി അറേബ്യ. രാജ്യത്ത് നിന്ന് റീ എൻട്രി വിസയിൽ നാട്ടിലെത്തിയ ശേഷം കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് സൌദിയിലേക്ക് മടങ്ങിപ്പോകാൻ കഴിയാത്ത വിദേശികൾക്കും വിദേശികൾക്ക് കീഴിൽ ആശ്രിതരായി കഴിയുന്നവർക്കുമാണ് ഇതോടെ സൌദിയിലേക്ക് മടങ്ങിവരാൻ സാധിക്കുക. സെപ്തംബർ 15 മുതൽ തന്നെ ഇതോടെ രാജ്യത്തേക്ക് മടങ്ങിപ്പോകാൻ സാധിക്കും. സൌദി ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം സെപ്തംബർ 15ന് രാവിലെ ആറ് മണി മുതൽ തന്നെ രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയും.

രാജ്യ തലസ്ഥാനത്ത് രണ്ട് ഭീകരർ എത്തിയതായി സംശയം; ചിത്രങ്ങൾ പുറത്ത് വിട്ട് പോലീസ്, കനത്ത ജാഗ്രതരാജ്യ തലസ്ഥാനത്ത് രണ്ട് ഭീകരർ എത്തിയതായി സംശയം; ചിത്രങ്ങൾ പുറത്ത് വിട്ട് പോലീസ്, കനത്ത ജാഗ്രത

നിലവിൽ സാധുവായ വിസ, റീ എൻട്രി വിസ എന്നിവയുള്ളവർക്കാണ് ഇതോടെ സൌദിയിലേക്ക് പ്രവേശനം ലഭിക്കുക. തൊഴിൽവിസയുള്ളവർക്കും സന്ദർശക വിസയുള്ളവർക്കും റീ എൻട്രി വിസയിൽ സ്വദേശത്തേക്ക് മടങ്ങിപ്പോയവർക്കും സൌദിയിലേക്ക് തിരിച്ചെത്താൻ സാധിക്കും.

 flights1-1590118

Recommended Video

cmsvideo
60 ദിവസത്തിനുള്ളില്‍ കൊച്ചിയിലെ മരുന്ന് പരീക്ഷിക്കും | Oneindia Malayalam

യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കേണ്ടതുണ്ട്. അവധിയ്ക്കും മറ്റ് പല കാരണങ്ങൾ മൂലവും നാട്ടിലെത്തുകയും കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസ് നിർത്തിവെച്ചതോടെ മടക്കയാത്ര അനിശ്ചിതത്വത്തിലായ നിരവധി പേർക്ക് ആശ്വാസമാകുന്നതാണ് സൌദി ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനം.

English summary
Saudi Arabia Home ministry allows to return foreigners with visiting and re entry visa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X