കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയില്‍ സ്ത്രീകളുടെ കൂട്ടയോട്ടം; ചരിത്രത്തിലാദ്യം!! 1500 യുവതികള്‍, അടുത്തത് മക്കയില്‍

യുവതികള്‍ക്കുള്ള അടുത്ത മാരത്തണ്‍ വിശുദ്ധ നഗരമായ മക്കയില്‍ നടത്തുമെന്നാണ് വിവരം.

  • By Ashif
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ക്ക് മാത്രമുള്ള കൂട്ടയോട്ടം സംഘടിപ്പിച്ചു. സ്ത്രീകളെ കായിക മേഖലയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌പോര്‍ട്‌സ് അതോറിറ്റി പരിപാടി സംഘടിപ്പിച്ചത്. 1500ഓളം യുവതികള്‍ ദീര്‍ഘദൂര കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. സൗദി അറേബ്യ മാറുന്നുവെന്ന് പ്രചാരണം ശക്തിപ്പെട്ട പശ്ചാത്തലത്തിലാണ് വ്യത്യസ്തമായ ഒരു മല്‍സരം സംഘടിപ്പിച്ചത്. സൗദി ഭരണകൂടത്തിന് കീഴിലുള്ള മാധ്യമങ്ങള്‍ തന്നെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിരവധി വിദേശതാരങ്ങളും മല്‍സരത്തില്‍ പങ്കെടുത്തുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു...

ചരിത്രമെഴുതി

ചരിത്രമെഴുതി

സൗദി അറേബ്യയില്‍ ചരിത്രമെഴുതിയാണ് വനിതകള്‍ക്ക് മാത്രമായി ഒരു മാരത്തണ്‍ മല്‍സരം സംഘടിപ്പിച്ചത്. ദമ്മാമിലെ അല്‍ അഹ്‌സയായിരുന്നു വേദി. മൂന്ന് കിലോമീറ്റര്‍ ദൂരത്തിലായിരുന്നു ഓട്ടം.

പരിപാടിക്ക് കാരണം

പരിപാടിക്ക് കാരണം

ഫെബ്രുവരി അവസാനത്തില്‍ അന്താരാഷ്ട്ര ഹാഫ് മാരത്തണ്‍ റിയാദില്‍ നടന്നിരുന്നു. എന്നാല്‍ ഇതില്‍ സ്ത്രീകള്‍ പങ്കെടുത്തിരുന്നില്ല. സ്ത്രീകളെ പങ്കെടുപ്പിക്കാത്തതിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുണ്ടായിരുന്നു.

 2000 അപേക്ഷകര്‍

2000 അപേക്ഷകര്‍

തുടര്‍ന്നാണ് സ്‌പോര്‍ട്‌സ് അതോറിറ്റി വനിതകള്‍ക്ക് മാത്രമായി പ്രത്യേക മാരത്തണ്‍ അല്‍ അഹ്‌സയില്‍ സംഘടിപ്പിച്ചത്. ഓണ്‍ലൈന്‍ ആയി രജിസ്‌ട്രേഷന്‍ സ്വീകരിച്ചിരുന്നു. 2000ത്തോളം യുവതികളാണ് പേര് നല്‍കിയത്.

രാജ്യം മാറുന്നു

രാജ്യം മാറുന്നു

അപേക്ഷകരുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തില്‍ രജിസ്‌ട്രേഷന്‍ അവസാനിപ്പിക്കുകയായിരുന്നു. മല്‍സരത്തില്‍ 1500ലധികം യുവതികള്‍ പങ്കെടുത്തുവെന്നാണ് കണക്ക്. രാജ്യം മാറുന്നുവെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ ലഭഭിക്കുന്നത്.

മിസ്‌ന അല്‍ നാസര്‍

മിസ്‌ന അല്‍ നാസര്‍

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള വനിതകളും ഓട്ട മല്‍സരത്തില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. വിദേശതാരങ്ങളും എത്തിയിരുന്നു. മിസ്‌ന അല്‍ നാസര്‍ ആണ് വിജയിച്ചത്. വിദേശ താരങ്ങളെ പിന്തള്ളിയാണ് മിസ്‌നയുടെ വിജയം.

ബിസിനസ് രംഗം

ബിസിനസ് രംഗം

അല്‍ അഹ്‌സ സെക്യൂരിറ്റി, അല്‍ മൂസ ആശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് സ്‌പോര്‍ട്‌സ് അതോറിറ്റി മാരത്തണ്‍ സംഘടിപ്പിച്ചത്. സ്ത്രീകള്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങളെല്ലാം സൗദി ഭരണകൂടം ഒഴിവാക്കി വരികയാണ്. ഡ്രൈവിങ് ലൈസന്‍സ് എടുക്കാനും ഒറ്റയ്ക്ക് ബിസിനസ് ആരംഭിക്കാനുമെല്ലാം ഇപ്പോള്‍ സൗദിയില്‍ സ്ത്രീകള്‍ക്ക് സാധിക്കും.

സാധാരണ വസ്ത്രം

സാധാരണ വസ്ത്രം

അതേസമയം, ഓട്ട മല്‍സരത്തില്‍ ശരീരം മറച്ചുകൊണ്ടാണ് സൗദി യുവതികള്‍ പങ്കെടുത്തത്. കായിക മേഖലയില്‍ നിന്ന് ആരും വിട്ടുനില്‍ക്കേണ്ടതില്ല എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി അറിയിച്ചു.

ആരോഗ്യമുള്ള ജനത

ആരോഗ്യമുള്ള ജനത

കായിക മേഖലയിലേക്ക് സ്ത്രീകളെ അടുപ്പിക്കും. അന്താരാഷ്ട്ര മല്‍സരങ്ങളില്‍ വരെ പങ്കെടുക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. കൂടാതെ ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കലും ലക്ഷ്യമാണെന്ന് മാരത്തണ് മേല്‍ന്നോട്ടം വഹിച്ച മാലിക് അല്‍ മൂസ പറഞ്ഞു.

അടുത്തത് മക്കയില്‍

അടുത്തത് മക്കയില്‍

യുവതികള്‍ക്കുള്ള അടുത്ത മാരത്തണ്‍ വിശുദ്ധ നഗരമായ മക്കയില്‍ നടത്തുമെന്നാണ് വിവരം. ഏപ്രില്‍ ആറിന് മക്കയില്‍ മാരത്തണ്‍ നടക്കുമെന്ന് ഒക്കാസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. വ്യാപകമായ രീതിയില്‍ പരിഷ്‌കരണം കൊണ്ടുവരാനാണ് ഭരണകൂടം ശ്രമിക്കുന്നത്.

5000 ആഘോഷങ്ങള്‍

5000 ആഘോഷങ്ങള്‍

വിനോദങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ വര്‍ഷം 5000 ആഘോഷങ്ങള്‍ സംഘടിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് സാംസ്‌കാരിക ആഘോഷങ്ങള്‍ സംഘടിപ്പിക്കുക.

6400 കോടി ഡോളര്‍

6400 കോടി ഡോളര്‍

ആഘോഷങ്ങള്‍ക്ക് വേണ്ടി 6400 കോടി ഡോളറാണ് സൗദി ഭരണകൂടം നീക്കിവച്ചിട്ടുള്ളത്. എന്നാല്‍ ഇതെല്ലാം അനാവശ്യ ചെലവാണെന്ന ആരോപണവും ഉയരുന്നുണ്ട്. എണ്ണ വരുമാനത്തില്‍ നിന്ന് മാറി മറ്റു ആദായമാര്‍ഗങ്ങള്‍ തിരയുന്നതിനിടെയാണ് ഇത്തരം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

അയോധ്യ മുസ്ലിംകള്‍ ഉപേക്ഷിക്കണം; ഇന്ത്യ സിറിയയാകുമെന്ന് മുന്നറിയിപ്പ്, രാമന്റെ ദേശം മാറ്റാനാകില്ലഅയോധ്യ മുസ്ലിംകള്‍ ഉപേക്ഷിക്കണം; ഇന്ത്യ സിറിയയാകുമെന്ന് മുന്നറിയിപ്പ്, രാമന്റെ ദേശം മാറ്റാനാകില്ല

സൗദിയുടെ വലിപ്പം കൂടി; പരമോന്നത കോടതിയുടെ അംഗീകാരം!! ടിറാനും സാനിഫറും, പ്രതിഷേധം...സൗദിയുടെ വലിപ്പം കൂടി; പരമോന്നത കോടതിയുടെ അംഗീകാരം!! ടിറാനും സാനിഫറും, പ്രതിഷേധം...

Recommended Video

cmsvideo
ഖത്തര്‍ ഉപരോധം അവസാനിക്കുന്നു! ഗൾഫ് രാജ്യങ്ങള്‍ ഒന്നിക്കും | Oneindia Malayalam

 ഖത്തര്‍ അമീറിനെ തടവിലാക്കാന്‍ പദ്ധതി; പിന്നില്‍ കളിച്ചത് മൂന്ന് രാജ്യങ്ങള്‍, തെളിവുമായി ചാനല്‍ ഖത്തര്‍ അമീറിനെ തടവിലാക്കാന്‍ പദ്ധതി; പിന്നില്‍ കളിച്ചത് മൂന്ന് രാജ്യങ്ങള്‍, തെളിവുമായി ചാനല്‍

English summary
Saudi Arabia Hosts First Marathon For Women As Part Of Modernisation Drive: Media Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X