കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: സര്‍ക്കാര്‍ വിരുദ്ധകുറ്റം ചെയ്ത കുട്ടിക്കുറ്റവാളിയെ തൂക്കിലേറ്റുന്നു!!!

  • By Sandra
Google Oneindia Malayalam News

റിയാദ്: പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പേ സര്‍ക്കാര്‍വിരുദ്ധക്കുറ്റം ചെയ്ത കുറ്റവാളിക്ക് വധശിക്ഷ വിധിക്കുമെന്ന് സൂചന. 17ാമത്തെ വയസ്സില്‍ സര്‍ക്കാര്‍വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട അലി അല്‍ നിമിറിന് 2012ല്‍ വധശിക്ഷ വിധിച്ചിരുന്നു. പോലീസിനെതിരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞതും പ്രതിഷേധക്കാര്‍ക്ക് സഹായങ്ങള്‍ ചെയ്തുനല്‍കിയതുമാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

 കശ്മീരില്‍ പ്രതിഷേധ റാലിക്കിടെ മുദ്രവാക്യം മുഴക്കിയത് കുപ്രസിദ്ധ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍!!! കശ്മീരില്‍ പ്രതിഷേധ റാലിക്കിടെ മുദ്രവാക്യം മുഴക്കിയത് കുപ്രസിദ്ധ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍!!!

എന്നാല്‍ തന്നെ പീഡിപ്പിച്ച് പോലീസ് കുറ്റസമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ വിശദീകരണം. സര്‍ക്കാരിനെതിരെയുള്ള ആക്രമണത്തിന്റെ ഭാഗമായെന്ന പോലീസ് ആരോപണങ്ങള്‍ യുവാവ് നിഷേധിച്ചിട്ടുണ്ട്. 18 വയസ്സ് പൂര്‍ത്തിയാവാത്തവര്‍ കുറ്റവാളിയാവുന്ന കേസുകളില്‍ വധശിക്ഷ വിധിക്കരുതെന്ന അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ നിയമമാണ് ഈ 17കാരന് തുണയായത്. 2012ല്‍ വിധിച്ച വധശിക്ഷ ഇപ്പോള്‍ നടത്താന്‍ സൗദി ഒരുങ്ങുന്നുവെന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുള്ളത്. നേരത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ അല്‍ നിമിറിന്റെ അമ്മാവനെയും സൗദി തൂക്കിലേറ്റിയിരുന്നു.

deathsentence

വധശിക്ഷകള്‍ പരസ്യമായി പ്രഖ്യാപിക്കാത്ത സൗദി സര്‍ക്കാര്‍ കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയോഗിച്ച് ട്വിറ്റര്‍ അക്കൗണ്ട് വഴി ഇക്കാര്യങ്ങള്‍ അറിയിക്കുന്നതാണ് പതിവ്. 2016ല്‍ 108 പേരെയാണ് സൗദി തൂക്കിലേറ്റിയത്. ഇവരില്‍ 47 പേര്‍ കൊലക്കേസിലെ പ്രതികളും 13 പേര്‍ മയക്കുംമരുന്ന് കേസിലെ പ്രതികളുമാണ്. കുട്ടിക്കുറ്റവാളികളായി പിടിക്കപ്പെട്ട രണ്ട് പേരുടെ ശിക്ഷ പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയായതോടെ സൗദി നടപ്പിലാക്കിയിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അല്‍ നിമിറിന്റെ ശിക്ഷ നടപ്പാക്കാന്‍ സൗദി വൈകിക്കില്ലെന്നും സൂചനകളുണ്ട്.

English summary
Saudi Arabia may execute Ali al-Nimr for crimes he committed as a juvenile. Saudi oredered to convict Ali in 2012 after noticed anti governmental activities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X