കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ നടന്നത് വന്‍ കൊള്ള; എന്തുവില കൊടുത്തും പിടിക്കുമെന്ന് എംബിഎസ്, ഷോക്ക് തെറാപ്പി

രാജ്യത്തിന്റെ സമ്പത്ത് ഒരുവിഭാഗം കൊള്ളയടിക്കുകയായിരുന്നു. ഇതില്ലാതാക്കിയാല്‍ മാത്രമേ ബജറ്റ് ലക്ഷ്യത്തിലെത്തൂ.

  • By Ashif
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയുടെ കിരീടവകാശിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. യുവത്വത്തിന്റെ ആവേശം എപ്പോഴും അദ്ദേഹത്തില്‍ പ്രകടമാണ്. ഒരിക്കല്‍ ഇറാനെതിരേ ആ രാജ്യത്ത് തിരിച്ചടി നല്‍കുമെന്ന് മുഹമ്മദ് രാജകുമാരന്‍ പറഞ്ഞത് ഏറെ വിവാദമായിരുന്നു. ഇപ്പോള്‍ അദ്ദേഹം സൗദി അറേബ്യയുടെ അവസ്ഥ തന്നെ പറയുകയാണ്. സൗദിയില്‍ ഒരു വിഭാഗം കൂടുതല്‍ സൗകര്യങ്ങള്‍ അനുവദിച്ചതിനെയും അതുവഴി അവര്‍ അനധികൃതമായി സമ്പാദിച്ചതിനെയും പറ്റി. വാഷിങ്ടണ്‍ പോസ്റ്റിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നീക്കങ്ങള്‍ സരസമായി പറഞ്ഞത്...

എംബിഎസ് എന്ന തന്ത്രജ്ഞന്‍

എംബിഎസ് എന്ന തന്ത്രജ്ഞന്‍

മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടവകാശിയായത് കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു. അതുവരെ മുന്‍ രാജാവ് അബ്ദുല്ലയുടെ മകനാണ് ഈ പദവിയിലേക്ക് എത്തുമെന്ന് കരുതിയിരുന്നത്. മുഹമ്മദ് രാജകുമാരന്റെ അപ്രതീക്ഷിത വളര്‍ച്ചയ്ക്ക് ശേഷം അദ്ദേഹത്തെ മാധ്യമങ്ങള്‍ എംബിഎസ് എന്നാണ് ചുരുക്കി വിളിക്കാറ്.

പലവിധ പരിഷ്‌കാരങ്ങള്‍

പലവിധ പരിഷ്‌കാരങ്ങള്‍

പലവിധ പരിഷ്‌കാരങ്ങളാണ് എംബിഎസ് സൗദിയില്‍ നടപ്പാക്കുന്നത്. ഭരണതലത്തിലുള്ള പരിഷ്‌കാരങ്ങള്‍ ഒരുഭാഗത്ത്. രാജ്യത്തിന്റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്താനുള്ള നീക്കം മറുഭാഗത്ത്.

കൊള്ളയടിക്കുന്ന വന്‍ സംഘം

കൊള്ളയടിക്കുന്ന വന്‍ സംഘം

അതില്‍ പ്രധാനമായിരുന്നു കഴിഞ്ഞ നവംബറില്‍ നടന്ന കൂട്ട അറസ്റ്റ്. അഴിമതി നടത്തി രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചിരുന്ന വന്‍ സംഘത്തെയാണ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സമിതി പിടിച്ച് അകത്തിട്ടത്.

ഷോക്ക് തെറാപ്പി

ഷോക്ക് തെറാപ്പി

ധീരമായ നടപടിയെന്നാണ് ലോകം അതിനെ വാഴ്ത്തിയത്. ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍മാര്‍ വരെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അതൊരു ഷോക്ക് തെറാപ്പിയാണെന്നാണ് എംബിഎസ് അഭിമുഖത്തില്‍ പറഞ്ഞത്.

എന്തുവില കൊടുത്തും

എന്തുവില കൊടുത്തും

അഴിമതി രാജ്യത്ത് നിന്ന് പൂര്‍ണമായും ഇല്ലാതാക്കുമെന്ന് എംബിഎസ് തീര്‍ത്തുപറഞ്ഞു. അതിന് എന്തുവില കൊടുക്കാനും തയ്യാറാണ്. രാജ്യത്ത് അടിമുടി വ്യാപിച്ചിരിക്കുന്ന അഴിമതി ഇല്ലാതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യാന്‍സര്‍ ബാധിച്ചാല്‍ എന്തു ചെയ്യും

ക്യാന്‍സര്‍ ബാധിച്ചാല്‍ എന്തു ചെയ്യും

ശരീരത്തില്‍ ക്യാന്‍സര്‍ ബാധിച്ചാല്‍ എന്തു ചെയ്യും. ചികില്‍സിക്കും. സമയത്ത് ചികില്‍സിച്ചില്ലെങ്കില്‍ ശരീരം മൊത്തം ബാധിക്കും. അതുപോലെ തന്നെയാണ് അഴിമതിയും.- എംബിഎസ് ചിരിച്ചുകൊണ്ട് വിശദീകരിച്ചു.

രാജ്യത്തെ ഞെട്ടിച്ച കീമോ

രാജ്യത്തെ ഞെട്ടിച്ച കീമോ

ചികില്‍സയുടെ ഭാഗമായയി കീമോ ചെയ്യും. കീമോ ചെയ്തില്ലെങ്കില്‍ ക്യാന്‍സര്‍ ശരീരത്തെ കാര്‍ന്നുതിന്നും. അഴിമതിക്കുള്ള ഷോക്ക് തെറാപ്പിയായിരുന്നു നവംബറിലെ അറസ്റ്റ്- അദ്ദേഹം പറഞ്ഞു.

ബജറ്റ് ലക്ഷ്യത്തിലെത്തൂ

ബജറ്റ് ലക്ഷ്യത്തിലെത്തൂ

രാജ്യത്തിന്റെ സമ്പത്ത് ഒരുവിഭാഗം കൊള്ളയടിക്കുകയായിരുന്നു. ഇതില്ലാതാക്കിയാല്‍ മാത്രമേ ബജറ്റ് ലക്ഷ്യത്തിലെത്തൂ. കൊള്ള അവസാനിപ്പിക്കാന്‍ ശക്തമായ നടപടികള്‍ ഇനിയും സ്വീകരിക്കുമെന്നും എംബിഎസ് സൂചന നല്‍കി.

സൈനിക ഓഫീസര്‍മാര്‍

സൈനിക ഓഫീസര്‍മാര്‍

കഴിഞ്ഞ ദിവസം ഉന്നത സൈനിക ഓഫീസര്‍മാരെ സൗദി രാജാവ് പുറത്താക്കിയിരുന്നു. പകരം നിയമിച്ച മിക്ക ഉദ്യോഗസ്ഥരും യുവാക്കളാണ്. ജനങ്ങളുടെ ഊര്‍ജം രാജ്യത്തിന്റെ ഗുണത്തിന് വേണ്ടി ഉപയോഗിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും എംബിഎസ് പറഞ്ഞു.

എംബിഎസിന്റെ ബുദ്ധി തന്നെ

എംബിഎസിന്റെ ബുദ്ധി തന്നെ

സൈന്യത്തില്‍ അടിമുടി അഴിച്ചുപണി നടത്തിയതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. യമന്‍ യുദ്ധം മൂന്ന് വര്‍ഷമായിരിക്കെയാണ് പുതിയ നീക്കം നടന്നത്. നേരത്തെ പ്രതിരോധ മന്ത്രിപദം വഹിച്ചിരുന്ന എംബിഎസിന്റെ ബുദ്ധി തന്നെയാണ് പുതിയ നീക്കത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സമൂല പരിഷ്‌കാരങ്ങള്‍

സമൂല പരിഷ്‌കാരങ്ങള്‍

ഇതിനെല്ലാം പുറമെ രാജ്യത്തെ പൗരന്‍മാര്‍ക്ക് ജോലി ലഭ്യമാക്കാനും എംബിഎസ് ശ്രമിക്കുന്നുണ്ട്. സ്ത്രീകളുടെ ശാക്തീകരണവും അദ്ദേഹം ലക്ഷ്യമിടുന്നു. സാമ്പത്തിക രംഗത്ത് പുത്തന്‍ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. വിഷന്‍ 2030 ആണ് സൗദിയുടെ ലക്ഷ്യം.

ആന്റണി പെരുമ്പാവൂരിന്റെ രഹസ്യനീക്കം പാളി; പണി കിട്ടിയത് നെല്‍വിത്ത് രൂപത്തില്‍!! പരാതി പ്രളയംആന്റണി പെരുമ്പാവൂരിന്റെ രഹസ്യനീക്കം പാളി; പണി കിട്ടിയത് നെല്‍വിത്ത് രൂപത്തില്‍!! പരാതി പ്രളയം

കണ്ണില്ലാത്ത ക്രൂരത!! ഭക്ഷണത്തിന് പകരം സെക്‌സ്, ദുരന്തഭൂമിയില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്കണ്ണില്ലാത്ത ക്രൂരത!! ഭക്ഷണത്തിന് പകരം സെക്‌സ്, ദുരന്തഭൂമിയില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ശ്രീദേവി പനിച്ച് വിറയ്ക്കുകയായിരുന്നു; ക്ഷീണിച്ച്, ആ ദിവസം നടന്നത്... സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ശ്രീദേവി പനിച്ച് വിറയ്ക്കുകയായിരുന്നു; ക്ഷീണിച്ച്, ആ ദിവസം നടന്നത്... സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

English summary
Saudi Arabia Needs "Shock Therapy" To Nix Corruption, Says Crown Prince
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X