കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി നിതാഖതിന്റെ മൂന്നാംഘട്ടം നീട്ടിവെച്ചു

  • By Mithra Nair
Google Oneindia Malayalam News

ദുബായ് : നിതാഖതിന്റെ മൂന്നാംഘട്ടം നടപ്പാക്കുന്നത് സൗദി സര്‍ക്കാര്‍ നീട്ടിവെച്ചു. തൊഴിലുടമകളുടെയും സ്ഥാപനങ്ങളുടെയും അഭ്യര്‍ത്ഥന കണക്കിലെടുത്താണ് മൂന്ന് മാസത്തേക്ക് നിതഖത് നീട്ടിയിരിതെന്ന് തൊഴില്‍ മന്ത്രലയം അറിയിച്ചു.

ഈ മാസം 20 മുതലാണ് നിതാഖതിന്റെ മൂന്നാംഘട്ടം നിലവില്‍ വരാനിരുന്നത്. എന്നാല്‍ തൊഴില്‍ വിപണി പാകപ്പെടാനും തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും പുതിയ വ്യവസ്ഥയനുസരിച്ച് മുന്നൊരുക്കങ്ങള്‍ നടത്താനും സമയം അനുവദിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നിതാഖത്ത് നീട്ടുന്നതെന്ന് തൊഴില്‍ മന്ത്രി എഞ്ചി. ആദില്‍ മുഹമ്മദ് ഫഖ്ഹ് അറിയിച്ചു.

nitaqat.

തൊഴില്‍ മന്ത്രിക്ക് കൂടുതല്‍ അധികാരങ്ങള്‍ സൗദി മന്ത്രിസഭ നല്‍കിയതും മൂന്നാം ഘട്ടം നീട്ടിവെക്കാന്‍ സഹായകമായതായി വിലയിരുത്തലുണ്ട്. നേരത്തെ ഏപ്രില്‍ 20മുതല്‍ സ്വദേശിവത്കരണത്തിന് ആവശ്യമായ അനുപാതം ഉയര്‍ത്താനും മുന്നൊരുക്കങ്ങള്‍ നടത്താനും തൊഴില്‍ മന്ത്രാലയം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

നിതാഖാത്ത് വ്യവസ്ഥയുടെ കഴിഞ്ഞ രണ്ട് ഘട്ടങ്ങള്‍ നടപ്പാക്കിയത് മുതല്‍ സൗദി സ്വകാര്യ മേഖലയിലെ സ്വദേശികളുടെ അനുപാതത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഏഴ് ശതമാനത്തില്‍ നന്ന് 15 ശതമാനത്തിലേക്ക് സ്വദേശികളുടെ അനുപാതം വര്‍ധിച്ചത് നിതാഖാത്തിന്റെ പ്രത്യക്ഷഫലമാണെന്നും തൊഴില്‍ മന്ത്രി പറഞ്ഞു.

English summary
Saudi Arabia has announced the postponement of the third phase of the localisation initiative Nitaqat, the Kingdom’s Minister of Labour Adel Fakeih said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X