കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറസ്റ്റ് ചെയ്ത പലസ്തീന്‍ കോടീശ്വരന്‍ സാബിഹ് അല്‍ മസ്‌രിയെ വിട്ടയച്ചു

  • By Desk
Google Oneindia Malayalam News

റിയാദ്: കഴിഞ്ഞയാഴ്ച സൗദി ഭരണകൂടം അറസ്റ്റ് ചെയ്ത ഫലസ്തീന്‍ കോടീശ്വരന്‍ സാബിഹ് അല്‍ മസ്‌രിയെ വിട്ടയച്ചു. തന്നോട് ആദരവോടെയാണ് സൗദി അധികൃതര്‍ പെരുമാറിയതെന്നും ബിസിനസ് മീറ്റിംഗുകള്‍ കഴിഞ്ഞ് ഈയാഴ്ച ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലേക്ക് തിരികെ പോകുമെന്നും അദ്ദേഹം റോയിട്ടേഴ്‌സിനോട് പറഞ്ഞു. അതിനിടയില്‍ അദ്ദേഹം റിയാദിലെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കറാമ റോഡിലെ കുരുക്കഴിക്കാന്‍ പുതിയ പാലം സജ്ജമായി; ഉദ്ഘാടനം ജനുവരിയില്‍
സറാ ഇന്‍വെന്‍സ്റ്റ്‌മെന്റ് ഹോള്‍ഡിംഗ് സ്ഥാപകനും അറബ് ബാങ്കിന്റെ ചെയര്‍മാനുമായ അല്‍ മസ്‌രിയെ സൗദി തലസ്ഥാനമായ റിയാദില്‍ വച്ച് കഴിഞ്ഞയാഴ്ചയാണ് പോലിസ് ചോദ്യം ചെയ്യുന്നതിനായി അറസ്റ്റ് ചെയ്തത്. അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യലെന്ന് റായ് അല്‍ യൗം വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. സൗദി, ജോര്‍ദാന്‍ പൗരത്വം കൂടിയുള്ള 80കാരനായ ബിസിനസുകാരനെതിരേ കുറ്റം ചുമത്തിയിരുന്നില്ലെന്നും വെബ്‌സൈറ്റ് വ്യക്തമാക്കി. ഫലസ്തീനിലെ ഏറ്റവും വലിയ ധനികനായ മുനീബ് അല്‍ മസ് രിയുടെ മച്ചുനനാണ് ജോര്‍ദാനിലെ കോടീശ്വരന്‍മാരിലൊരാളായ സാബിഹ് അല്‍ മസ്‌രി. ഫലസ്തീന്‍ സെക്യൂരിറ്റി എക്‌സ്‌ചേഞ്ചിന്റെ സ്ഥാപകന്‍ കൂടിയായ അദ്ദേഹം, മിഡിലീസ്റ്റിലും പുറത്തും നിക്ഷേപക കമ്പനികളുടെയും സാമ്പത്തിക-ധനകാര്യ സ്ഥാപനങ്ങളുടെയും ഉടമയാണ്.

sabihal

അദ്ദേഹത്തിന്റെ അറസ്റ്റ് ജോര്‍ദാനില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. മസ്‌രിയുടെ ശതകോടികള്‍ വിലമതിക്കുന്ന ബിസിനസ് സാമ്രാജ്യമാണ് ജോര്‍ദാന്‍ സാമ്പത്തിക മേഖലയുടെ ആണിക്കല്ലെന്നതാണ് കാരണം. സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി മന്ത്രിമാരും രാജകുടുംബാംഗങ്ങളുമായ വന്‍ ബിസിനസ് നേതാക്കളെ സൗദി ജയിലിലടച്ചതിനു പിന്നാലെയാണ് മസ്‌രിയുടെ അറസ്റ്റ് നടന്നത്. ഫലസ്തീന്‍ വിഷയത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നിലപാടിനോട് യോജിക്കാത്ത ജോര്‍ദാനെതിരെ സൗദി നീക്കം ശക്തമാക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
English summary
Saudi Arabia releases billionaire Sabih al-Masri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X