കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് രാജ്യങ്ങളില്‍ വിചിത്ര നടപടികള്‍; തടവുകാര്‍ക്ക് മോചനം, സ്ഥാപനങ്ങള്‍ അടച്ചു; വിമാനം റദ്ദാക്കി

  • By Desk
Google Oneindia Malayalam News

ദുബായ്: കൊറോണ വൈറസ് ഭീതി മറികടക്കാന്‍ കടുത്ത നടപടികളുമായി ഗള്‍ഫ് രാജ്യങ്ങള്‍. സൗദി അറേബ്യയില്‍ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ഭകണകൂടം നിര്‍ദേശം നല്‍കി. ഖത്തറും ഒമാനും വിമാനങ്ങള്‍ ഇറങ്ങുന്നതിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. കുവൈത്തും ബഹ്‌റൈനും തടവുകാരെ വിട്ടയക്കുമെന്നാണ് വിവരം. ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് ജിസിസി രാജ്യങ്ങള്‍ ശക്തമായ നടപടി സ്വീകരിക്കുന്നത്.

Recommended Video

cmsvideo
Saudi Arabia restricts movement, other Gulf states limit entry as coronavirus spreads

ആളുകള്‍ കൂട്ടംകൂടുന്നതും വിദേശത്ത് നിന്ന് രോഗസാധ്യതയുള്ളവര്‍ എത്തുന്നതുമായ എല്ലാ സാധ്യതകളും ഇല്ലാതാക്കുകയാണ്. അതേസമയം, കൊറോണ ഭീതിയുടെ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ തകരുമോ എന്ന ആശങ്കയുമുണ്ട്. മേഖലയില്‍ നടപ്പാക്കിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇങ്ങനെ....

സൗദി സ്ഥാപനങ്ങള്‍ അടച്ചു

സൗദി സ്ഥാപനങ്ങള്‍ അടച്ചു

സൗദി അറേബ്യയില്‍ മാളുകള്‍, റസ്റ്ററന്റുകള്‍, കഫേ, പാര്‍ക്കുകള്‍ എന്നിവയെല്ലാം അടച്ചിടാന്‍ ഞായറാഴ്ച നിര്‍ദേശം നല്‍കി. സൗദി, യുഎഇ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചത്. ജിസിസി രാജ്യങ്ങളില്‍ ഇതുവരെ 963 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് വിവരം.

ഖത്തറില്‍ 401 പേര്‍ക്ക്

ഖത്തറില്‍ 401 പേര്‍ക്ക്

ഖത്തറില്‍ 401 പേര്‍ക്കാണ് കൊറോണ രോഗം ബാധിച്ചിരിക്കുന്നത്. നേരത്തെ രോഗം ബാധിച്ച ചിലര്‍ക്ക് ഭേദമായിട്ടുമുണ്ട്. രണ്ടാഴ്ചത്തേക്ക് ഖത്തറിലേക്കുള്ള പ്രവേശനം നിരോധിച്ചു. യാത്രകള്‍ക്കും നിയന്ത്രണമുണ്ട്. ബുധനാഴ്ച മുതലാണ് ഈ തീരുമാനം നടപ്പാക്കുക.

7500 കോടി റിയാല്‍ പ്രഖ്യാപിച്ചു

7500 കോടി റിയാല്‍ പ്രഖ്യാപിച്ചു

അതേസമയം, കൊറോണയുടെ സാഹചര്യത്തില്‍ സാമ്പത്തിക രംഗം തകരുമോ എന്ന ആശങ്കയും ഗള്‍ഫിലുണ്ട്. സാ്മ്പത്തിക മേഖലയ്ക്ക് ആശ്വാസം പകര്‍ ഖത്തര്‍ ഭരണകൂടം 7500 കോടി റിയാലിന്റെ ഉത്തേജന പദ്ധതി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയ്ക്ക് ഇതില്‍ നിന്ന് ആനുകൂല്യങ്ങള്‍ നല്‍കും.

ഒമാനില്‍ ജിസിസി പൗരന്‍മാര്‍ക്ക് മാത്രം...

ഒമാനില്‍ ജിസിസി പൗരന്‍മാര്‍ക്ക് മാത്രം...

ചൊവ്വാഴ്ച മുതല്‍ ഒമാനില്‍ ജിസിസി പൗരന്‍മാര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നാണ് വിവരം. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം നിര്‍ത്തിവയ്ക്കാനും നിര്‍ദേശം നല്‍കി. വിവാഹം പോലുള്ള പൊതു പരിപാടികള്‍ പാടില്ലെന്നും പാര്‍ക്കുകള്‍ അടച്ചിടാനും ഒമാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

സൗദിയില്‍ രോഗം 118 പേര്‍ക്ക്

സൗദിയില്‍ രോഗം 118 പേര്‍ക്ക്

സൗദിയില്‍ 15 പേര്‍ക്ക് കൂടി കഴിഞ്ഞദിവസം കൊറോണ രോഗം സ്ഥിരീകരിച്ചു. ഇതോടെ സൗദിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 118 ആയി ഉയര്‍ന്നു. മാളുകളും മറ്റു സ്ഥാപനങ്ങളുമെല്ലാം അടച്ചിടാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. അതേസമയം, സൂപ്പര്‍ മാര്‍ക്കറ്റുകളും ഫാര്‍മസികളും ഭക്ഷണ വിതരണ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

സിനിമാ തിയേറ്ററുകള്‍ അടച്ചു

സിനിമാ തിയേറ്ററുകള്‍ അടച്ചു

സൗദിയില്‍ അടിയന്തര പ്രാധാന്യമില്ലാത്ത എല്ലാ കേസുകളുടെയും വാദം കേള്‍ക്കല്‍ മാറ്റിവച്ചു. ദുബായില്‍ എല്ലാ സിനിമാ ശാലകളും അടച്ചു. അബുദാബിയില്‍ നേരത്തെ അടച്ചിരുന്നു. സ്പാ, ജിം, പാര്‍ക്കുകള്‍ എന്നിവയും അടച്ചു. അതേസമയം, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പലയിടത്തും വന്‍ തിരക്കാണ്. ഇവിടെ എത്തുന്നവര്‍ക്ക് മാസ്‌കുകള്‍ നല്‍കുന്നുണ്ട്.

യുഎഇയില്‍ രോഗമുള്ളവര്‍

യുഎഇയില്‍ രോഗമുള്ളവര്‍

അബൂദാബിയിലെ ഓഹരി വിപണി ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ അടച്ചിട്ടു. നേരത്തെ കുവൈത്ത് ഭരണകൂടം സമാനമായ നീക്കം നടത്തിയിരുന്നു. യുഎഇയില്‍ രോഗം ബാധിച്ചവരില്‍ വിദേശികളുമുണ്ട്. ദക്ഷിണാഫ്രിക്ക, ആസ്‌ത്രേലിയ, ചൈന, ഫിലിപ്പീന്‍സ്, ഇറ്റലി, ലബ്‌നാന്‍, ബ്രിട്ടന്‍, ഇറാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രോഗം കണ്ടു. 98 പേര്‍ക്കാണ് യുഎഇയില്‍ രോഗമുള്ളത്.

കിഴക്കന്‍ ഖത്തീഫ് മേഖല അടച്ചു

കിഴക്കന്‍ ഖത്തീഫ് മേഖല അടച്ചു

സൗദി ഉംറ തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കിഴക്കന്‍ ഖത്തീഫ് മേഖല അടച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ രണ്ടാഴ്ചത്തേക്ക് റദ്ദാക്കി. യുഎഇയും ഖത്തറും എന്‍ട്രി വിസകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എമിറേറ്റ്‌സ് വിമാനങ്ങള്‍ റദ്ദാക്കി. രോഗം പടരാനുള്ള എല്ലാ സാധ്യതയും ഇല്ലാതാക്കുകയാണ് ജിസിസി.

തടവുകാരെ മോചിപ്പിക്കും

തടവുകാരെ മോചിപ്പിക്കും

സൗദി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് വിവരം. അതേസമയം, കുവൈത്തും ബഹ്‌റൈനും തടവുകാരെ മോചിപ്പിക്കാന്‍ നീക്കം നടത്തുന്നുണ്ട്. 901 തടവുകാരെയാണ് ബഹ്‌റൈന്‍ മോചിപ്പിക്കുക. 585 തടുവാരുടെ ബാക്കി ശിക്ഷ മറ്റേതെങ്കിലും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. ആളുകള്‍ തിങ്ങിക്കൂടുന്ന സാഹചര്യം ഒഴിവാക്കുകയാണ് ബഹ്‌റൈന്‍.

കുവൈത്ത് ചെയ്യുന്നത്...

കുവൈത്ത് ചെയ്യുന്നത്...

കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടവുകാരെയാണ് മോചിപ്പിക്കുക എന്നാണ് വിവരം. നേരത്തെ വിട്ടയക്കാന്‍ തീരുമാനിച്ച തടവുകാരുടെ മോചനമാകും ആദ്യം. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാത്തവരെയും വിട്ടയക്കും. കടുത്ത ശിക്ഷ വിധിക്കപ്പെട്ടവരെ മോചിപ്പിക്കില്ല. അതേസമയം, ചില തടവുകാരെ ഉപാധികളോടെ വിട്ടയക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഖത്തര്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയവര്‍

ഖത്തര്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയവര്‍

ഖത്തര്‍ നേരത്തെ 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു. ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാന്‍, ഇറാഖ്, ലബ്‌നാന്‍, നേപ്പാള്‍, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ, ശ്രീലങ്ക, സിറിയ, തായ്‌ലാന്റ്, ഇറ്റലി, ജര്‍മനി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് താല്‍ക്കാലിക വിലക്ക്.

ഞങ്ങളെ അവര്‍ കൊല്ലുകയാണ്; ഇടപെടണം... നരേന്ദ്ര മോദിക്ക് ഇറാന്‍ പ്രസിഡന്റിന്റെ കത്ത്ഞങ്ങളെ അവര്‍ കൊല്ലുകയാണ്; ഇടപെടണം... നരേന്ദ്ര മോദിക്ക് ഇറാന്‍ പ്രസിഡന്റിന്റെ കത്ത്

English summary
Saudi Arabia restricts movement, other Gulf states limit entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X