കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ കമ്പനികള്‍ പൂട്ടുന്നു; ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് കമ്പനികള്‍, 60000 പേര്‍ റെഡി

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ പ്രതിസന്ധി കനത്തതോടെ ഒട്ടേറെ സ്വകാര്യ കമ്പനികള്‍ അടച്ചു പൂട്ടുന്നു. ചില കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ജോലി നഷ്ടമാകുന്നതില്‍ നിരവധി ഇന്ത്യക്കാരും ഉള്‍പ്പെടും. ജോലി നഷ്ടമാകുന്ന തങ്ങളുടെ ജീവനക്കാരെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാമെന്ന് കമ്പനികള്‍ ഇന്ത്യയെ അറിയിച്ചു.

Recommended Video

cmsvideo
Saudi Arabia's Private companies ready for repatriation of more Indians | Oneindia Malayalam

കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അധികം വൈകാതെ അനുമതി നല്‍കിയേക്കും. സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് ആണ് ഇക്കാര്യം ഇന്ത്യ ടുഡെയോട് പറഞ്ഞത്. നാട്ടിലേക്ക് മടങ്ങാന്‍ സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ 60000 പേര്‍ രജസിറ്റര്‍ ചെയ്തതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

കടുത്ത പ്രതിസന്ധി

കടുത്ത പ്രതിസന്ധി

കൊറോണയുടെ സാഹചര്യത്തില്‍ സൗദിയിലെ സാമ്പത്തികരംഗം വളരെ പ്രതിസന്ധിയിലാണ്. നിരവധി സ്വകാര്യ കമ്പനികളാണ് അടച്ചുപൂട്ടുന്നത്. ജീവനക്കാരെ കുറച്ച് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന കമ്പനികളുമുണ്ട്. ഈ സാഹചര്യത്തില്‍ ഒട്ടേറെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്.

60000 പേര്‍

60000 പേര്‍

ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ എംബസി വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് നേരത്തെ വിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 60000 പേര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. സ്വകാര്യ കമ്പനികള്‍ അവരുടെ ജീവനക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് വഹിച്ചാല്‍ ഇന്ത്യയ്ക്ക് ഭാരം കുറയും.

രണ്ടാഴ്ചക്കകം എല്ലാവരെയും...

രണ്ടാഴ്ചക്കകം എല്ലാവരെയും...

കേന്ദ്രസര്‍ക്കാര്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയാല്‍ സ്വകാര്യ കമ്പനികള്‍ ചെലവ് വഹിച്ച് ജീവനക്കാരെ നാട്ടിലെത്തിക്കും. അതിന് തയ്യാറാണെന്ന് നിരവധി കമ്പനികളാണ് സര്‍ക്കാരിനെ അറിയിച്ചത്. അനുമതി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. അനുമതി നല്‍കിയാല്‍ രണ്ടാഴ്ചക്കകം എല്ലാവരെയും നാട്ടിലെത്തിക്കാന്‍ സാധിക്കും.

വന്ദേ ഭാരത് മിഷന്‍

വന്ദേ ഭാരത് മിഷന്‍

ഇന്ത്യ വന്ദേ ഭാരത് മിഷന്‍ എന്ന പേരില്‍ ചരിത്രത്തില്‍ ഇടംപിടിക്കുന്ന വിധം പ്രവാസികളെ തിരിച്ചെത്തിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ 12 രാജ്യങ്ങളില്‍ നിന്നാണ് പൗരന്‍മാരെ തിരിച്ചെത്തിക്കുന്നത്. ഇതില്‍ സൗദിയുള്‍പ്പെടെ ജിസിസിയിലെ ആറ് രാജ്യങ്ങളും ഉള്‍പ്പെടും.

അഞ്ച് വിമാനങ്ങള്‍

അഞ്ച് വിമാനങ്ങള്‍

ഒരാഴ്ചക്കിടെ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് അഞ്ച് വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എംബസി വഴി രജിസ്റ്റര്‍ ചെയ്തവരെ ഇക്കാലയളവില്‍ എത്തിക്കും. രജിസ്റ്റര്‍ ചെയ്തതില്‍ വളരെ കുറച്ചുപേരെ മാത്രമാണ് ഇപ്പോള്‍ എത്തിക്കുക. ആദ്യ വിമാനം റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കാണ്. 160 പേരാണ് വിമാനത്തിലുണ്ടാകുക. 1000ത്തില്‍ താഴെ പ്രവാസികള്‍ അഞ്ച് വിമാനത്തിലായി നാട്ടിലെത്തും.

 റിയാദ്, ദമ്മാം, ജിദ്ദ

റിയാദ്, ദമ്മാം, ജിദ്ദ

റിയാദ്, ദമ്മാം, ജിദ്ദ നഗരങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് വിമാനങ്ങള്‍ പുറപ്പെടുന്നത്. നിയന്ത്രണങ്ങള്‍ നീക്കിയാല്‍ സൗദിയിലെ മറ്റു വിമാനത്താവളങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിക്കും. മദീനയില്‍ നിന്ന് യാത്ര ആരംഭിക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ പേരെ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നും അംബാസഡര്‍ പറഞ്ഞു.

ഗുജറാത്ത് കൊറോണയില്‍ ട്വിസ്റ്റ്; പരത്തിയത് ട്രംപും സംഘവും? കോണ്‍ഗ്രസ് കോടതിയിലേക്ക്ഗുജറാത്ത് കൊറോണയില്‍ ട്വിസ്റ്റ്; പരത്തിയത് ട്രംപും സംഘവും? കോണ്‍ഗ്രസ് കോടതിയിലേക്ക്

'തടി രക്ഷിക്കാന്‍' അമേരിക്കന്‍ പ്രതിനിധി ഖത്തറിലേക്ക്; പിന്നെ ഇന്ത്യയിലും പാകിസ്താനിലുമെത്തും'തടി രക്ഷിക്കാന്‍' അമേരിക്കന്‍ പ്രതിനിധി ഖത്തറിലേക്ക്; പിന്നെ ഇന്ത്യയിലും പാകിസ്താനിലുമെത്തും

English summary
Saudi Arabia's Private companies ready to repatriation of more Indians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X