കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഇനി പത്ത് മാസം മാത്രം!! അന്തിമ നിലപാടുമായി ഭരണകൂടം

ഏറ്റവും ഒടുവില്‍ സ്ത്രീകളെ ആകര്‍ഷിക്കാന്‍ വേണ്ടി നടത്തിയ പ്രഖ്യാപനം അവര്‍ക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കാം എന്നതാണ്.

  • By Ashif
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് പ്രവാസ ലോകത്തിന് വളരെ ദുഖകരമായ വാര്‍ത്തകളാണ് വരുന്നത്. സ്വദേശിവല്‍ക്കരണത്തിന്റെ കാര്യത്തില്‍ സൗദി ഭരണകൂടം അന്തിമനിലപാട് വ്യക്തമാക്കിയിരിക്കുന്നു. സൗദികള്‍ മാത്രമായ ഒരു സൗദി അറേബ്യ സാധ്യമാകുമോ എന്ന കാര്യത്തില്‍ ഒരുകാലത്ത് എല്ലാവര്‍ക്കുമുണ്ടായിരുന്ന സംശയം ഇതോടെ തീരുകയാണ്. ഇനി മാസങ്ങള്‍ മാത്രമാണുള്ളത്. അത് കഴിഞ്ഞാല്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് നാട്ടിലേക്ക് തിരിക്കേണ്ടി വരുമെന്ന് ഉറപ്പായി. തൊഴില്‍ മന്ത്രാലയം സംശയലേശമന്യേ കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുന്നു...

കത്തിക്കരിഞ്ഞ മൃതദേഹം സ്ത്രീയുടേത്? പഞ്ചസാര ഉപയോഗിച്ച് കത്തിച്ചു, കൊല നടന്നത് മറ്റൊരിടത്ത്!!കത്തിക്കരിഞ്ഞ മൃതദേഹം സ്ത്രീയുടേത്? പഞ്ചസാര ഉപയോഗിച്ച് കത്തിച്ചു, കൊല നടന്നത് മറ്റൊരിടത്ത്!!

അന്തിമഘട്ടം

അന്തിമഘട്ടം

സൗദി അറേബ്യന്‍ പൗരന്‍മാര്‍ക്ക് ജോലി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭരണകൂടം സ്വദേശിവല്‍ക്കരണം നടപ്പാക്കിയത്. ഘട്ടംഘട്ടമായുള്ള നടപ്പാക്കല്‍ അതിന്റെ അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്.

സംശയം വേണ്ട

സംശയം വേണ്ട

ഇക്കാര്യത്തില്‍ ചില സംശയങ്ങള്‍ വ്യാപകമായിരുന്നു. അതോടെയാണ് തൊഴില്‍ മന്ത്രാലയം വിശദീകരണവുമായി രംഗത്തുവന്നത്. കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഏകദേശം 10 മാസം

ഏകദേശം 10 മാസം

സ്വകാര്യ മേഖലയിലെ 12 തൊഴിലുകളില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചിരുന്നു. മൂന്ന് ഘട്ടമായിട്ടാണ് ഇത് നടപ്പാകുക. അന്തിമ ഘട്ടം അടുത്ത ജനുവരിയാണ്. അതായത് ഏകദേശം 10 മാസമാണ് ബാക്കിയുള്ളത്.

മറിച്ചുള്ള വിവരങ്ങള്‍

മറിച്ചുള്ള വിവരങ്ങള്‍

സപ്തംബര്‍ 11, നവംബര്‍ ഒമ്പത്, അടുത്ത വര്‍ഷം ജനുവരി ഏഴ് എന്നിങ്ങനെയാണ് സ്വദേശിവല്‍ക്കരണം 12 മേഖലകളില്‍ പൂര്‍ണമായി നടപ്പാക്കേണ്ട അന്തിമ തിയ്യതി. ഇതില്‍ യാതൊരു മാറ്റവും വരുത്തില്ലെന്നും മറിച്ചുള്ള വിവരങ്ങള്‍ തെറ്റാണെന്നും മന്ത്രാലയം വിശദീകരിച്ചു.

ചിലര്‍ക്ക് ഇളവ്?

ചിലര്‍ക്ക് ഇളവ്?

ചില വിദേശരാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഇളവുണ്ടാകുമെന്ന് പ്രചാരണമുണ്ട്. മാത്രമല്ല, തിയ്യതികള്‍ നീട്ടിയേക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരു വിട്ടുവീഴ്ചയും ഇനിയില്ലെന്നാണ് തൊഴില്‍ മന്ത്രാലയം ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്.

ആദ്യം ഇവയാണ്

ആദ്യം ഇവയാണ്

വാഹന വില്‍പ്പന കേന്ദ്രങ്ങള്‍, വസ്ത്ര റെഡിമെയ്ഡ് കടകള്‍, വീട്ടുപകരണ കടകള്‍, പാത്രക്കടകള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും ആദ്യം സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. സപ്തംബര്‍ 11 മുതലാണ് ഈ മേഖലകളില്‍ സ്വദേശി നിയമനം പൂര്‍ത്തിയാക്കുക.

രണ്ടാംഘട്ടത്തില്‍ ഇവ

രണ്ടാംഘട്ടത്തില്‍ ഇവ

ഇലക്ട്രോണിക് ഉപകരണ ഷോപ്പുകള്‍, വാച്ച് കടകള്‍, കണ്ണട വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവയിലാണ് തൊട്ടടുത്ത ഘട്ടം. നവംബര്‍ ഒമ്പത് മുതല്‍ ഈ മേഖലകളിലെല്ലാം സൗദി പൗരന്‍മാര്‍ മാത്രമേ ജോലിക്കുണ്ടാകൂ.

അന്തിമഘട്ടം

അന്തിമഘട്ടം

മെഡിക്കല്‍ ഉപകരണ കടകള്‍, കെട്ടിടനിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, സ്‌പെയര്‍പാട്‌സ് കടകള്‍, കാര്‍പ്പറ്റ് കടകള്‍, ബേക്കറികള്‍ എന്നീ സ്വകാര്യ മേഖലകളിലാണ് അന്തിമഘട്ടം. അടുത്ത വര്‍ഷം ജനുവരി ഏഴ് മുതല്‍ ഈ മേഖലകളിലെല്ലാം പൂര്‍ണമായും സ്വദേശിവല്‍ക്കരണം ആരംഭിക്കും.

മലയാളികള്‍ ബദല്‍മാര്‍ഗം തേടണം

മലയാളികള്‍ ബദല്‍മാര്‍ഗം തേടണം

ഇതില്‍ ഭൂരിഭാഗവും മലയാളികളെ കൂടി ബാധിക്കുന്ന മേഖലകളാണ്. ഈ മേഖലകളില്‍ സ്വദേശികളെ നിയമിക്കുമ്പോള്‍ സ്വാഭാവികമായും നേരത്തെ ജോലി ചെയ്തിരുന്നവര്‍ പുറത്താക്കപ്പെടും. അങ്ങനെ സംഭവിച്ചാല്‍ മലയാളികള്‍ ബദല്‍മാര്‍ഗം തേടേണ്ടി വരും.

ആകര്‍ഷണ പദ്ധതി

ആകര്‍ഷണ പദ്ധതി

സ്വദേശികളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നതിന് സൗദി ഭരണകൂടം നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. സ്വദേശികള്‍ ബാങ്ക് വഴി പണം ലഭ്യമാക്കി ബിസിനസ് പ്രോല്‍സാഹിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, സ്ത്രീകളെയും തൊഴില്‍മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക്

സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക്

ഏറ്റവും ഒടുവില്‍ സ്ത്രീകളെ ആകര്‍ഷിക്കാന്‍ വേണ്ടി നടത്തിയ പ്രഖ്യാപനം അവര്‍ക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കാം എന്നതാണ്. പുരുഷന്‍മാരുടെ പിന്തുണയോടെ മാത്രമേ ഇതുവരെ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ ഇനി പുരുഷ സഹായം വേണ്ട.

ഉത്തേജനം നല്‍കാന്‍

ഉത്തേജനം നല്‍കാന്‍

സ്ത്രീകള്‍ സ്വന്തമായി ബിസിനസ് രംഗത്തേക്ക് എത്തുന്നത് സ്വകാര്യ മേഖലയ്ക്ക് ഉത്തേജനം നല്‍കുമെന്നാണ് കണക്കൂകൂട്ടല്‍. സ്വകാര്യ മേഖല വളര്‍ന്നാല്‍ മത്രമേ രാജ്യത്ത് പുരോഗതി വരൂ എന്നാണ് ഭരണകൂടം കരുതുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് നയമാറ്റങ്ങള്‍.

18 റസ്‌റ്റോറന്റുകളില്‍

18 റസ്‌റ്റോറന്റുകളില്‍

മാത്രമല്ല, സ്ത്രീകളെ റസ്‌റ്റോറന്റുകളില്‍ നിയമിക്കാന്‍ ഏകദേശ ധാരണയായിട്ടുണ്ട്. പരീക്ഷണ അടിസ്ഥാനത്തില്‍ 16 റസ്റ്റോറന്റുകളിലാണ് സ്ത്രീകളെ നിയമിക്കുന്നത്. പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും.

English summary
Saudi Arabia Policy Change: Saudisation in Privet sector will Implement at any cost
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X