പുതുവര്‍ഷത്തിന് സൗദിയില്‍ വിലക്കയറ്റത്തോടെ തുടക്കം; പ്രവാസികള്‍ക്ക് പ്രയാസമാവും
റിയാദ്: സൗദിയില്‍ പുതുവര്‍ഷം ആരംഭിച്ചത് വിവിധ അവശ്യസാധനങ്ങക്ക് വന്‍ വില വര്‍ധനയോടെ. മൂല്യ വര്‍ധിത നികുതി (വാറ്റ്) നടപ്പാക്കുന്നതോടെ അഞ്ച് ശതമാനം നികുതി കൂടുന്നതിനു പുറമെയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, വൈദ്യുതി തുടങ്ങിയവരുടെ നിരക്കുകള്‍ സൗദി അധികൃതര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് താങ്ങാനാവാത്ത ജീവിതച്ചെലവാണ് വരുത്തിവയ്ക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.
സൗദി രാജകുടുംബത്തില്‍ കോലാഹലം; പട്ടിണി കിടന്ന് തലാല്‍ രാജകുമാരന്, 43 ദിവസമായി സമരം
പെട്രോളിന് ഇരട്ടിയിലധികവും വൈദ്യുത നിരക്ക് മൂന്നിരട്ടിയിലധികവുമാണ് വില കൂടിയിരിക്കുന്നത്. രാജ്യത്ത് മൂല്യവര്‍ധിത നികുതി പ്രാബല്യത്തില്‍ വന്നതോടെ ഉല്പന്നങ്ങള്ക്കും സേവനങ്ങള്‍ക്കും അഞ്ച് ശതമാനം നികുതിയാണ് ഈടാക്കുന്നത്. ഞായറാഴ്ച്ച അര്‍ദ്ധ രാത്രി മുതലാണ് വില വര്‍ധനവും വാറ്റും നിലവില്‍ വന്നത്. സഊദിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള നിരക്ക് വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രീമിയം പെട്രോളിന് നേരത്തെ ലിറ്ററിന് 0.75 റിയാലുണ്ടായിരുന്ന സ്ഥാനത്ത് 1.37 റിയാലാണ് ഇപ്പോള്‍ ഈടാക്കുന്നത്. 0.62 റിയാലിന്റെ വര്‍ധന. സൂപ്പര്‍ പെട്രോളിന് 1.14 റിയാലാണ് ഒരു ലിറ്ററിന് വര്‍ധിപ്പിച്ചത്. നേരത്തെ 0.90 റിയാലായിരുന്നത് ഇപ്പോള്‍ 2.04 റിയാലായി വര്‍ധിച്ചു. ഡീസലിനും മണ്ണെണ്ണക്കും വില വര്‍ധിച്ചിട്ടില്ല. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ഒന്ന് മുതല്‍ 6000 വരെ 0.18 റിയാലും അതിനു മുകളില്‍ 0.30 റിയാലുമാണ് വര്‍ധിപ്പിച്ച വൈദ്യുതി നിരക്ക്. നേരത്തെയുണ്ടായിരുന്ന നിരക്കിനേക്കാള്‍ മൂന്നിരട്ടിലയിലധികമാണിത്.
ജി.സി.സി രാജ്യങ്ങളില്‍ ഏകീകൃത നികുതി സമ്പ്രദായം ഏര്പ്പെടുത്തുന്നതന്റെ ഭാഗമായാണ് സൗദിയിലും മൂല്യവര്‍ധിത നികുതി പുതുവര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയത്. ഭക്ഷണ സാധനങ്ങള്‍, വസ്ത്രം, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫോണ്‍, വെള്ളം തുടങ്ങിയ സാധനങ്ങള്‍ക്കെല്ലാം വാറ്റ് നികുതി വരുന്നതോടെ പ്രവാസികളുടെ ജീവിതച്ചെലവ് കുത്തനെ ഉയരും. വിലവര്‍ധന പ്രാബല്യത്തില്‍ വരുന്നതോടെ സൗദി ഭരണകൂടം പ്രഖ്യാപിച്ച വന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വരുമാനം അതുവഴി ലഭ്യമാക്കാനാവുമെന്ന് സൗദി ശൂറാ കൗണ്‍സില്‍ അംഗം മുഹമ്മദ് അല്‍ കുനൈസി അഭിപ്രായപ്പെട്ടു.