കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി പട്ടാളം ഒരുങ്ങിനില്‍ക്കുന്നു; ട്രംപിന്റെ നിര്‍ദേശം കാത്ത്!! യുദ്ധം സൂചിപ്പിച്ച് മന്ത്രി

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
സൗദി യുദ്ധത്തിന് തയ്യാറെടുക്കുന്നു | Oneindia Malayalam

റിയാദ്: സൗദി അറേബ്യന്‍ പട്ടാളം യുദ്ധത്തിന് ഒരുങ്ങിനില്‍ക്കുന്നുവെന്ന് സൂചിപ്പിച്ച് വിദേശകാര്യ മന്ത്രി. വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന റിപ്പോര്‍ട്ടിനോടുള്ള പ്രതികരണമായിട്ടാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. സിറിയയിലേക്ക് സൗദി സൈന്യം പുറപ്പെടുമെന്ന സൂചനകളാണ് വരുന്നത്. അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നേരത്തെ പറഞ്ഞിരുന്നു. അമേരിക്കന്‍ സൈന്യം പിന്‍മാറുമ്പോള്‍ സൗദി സൈന്യം സിറിയയില്‍ വിന്യസിക്കപ്പെടുമെന്നും ബന്ധപ്പെട്ട ചര്‍ച്ച അന്തിമഘട്ടത്തിലാണെന്നുമാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. ഇതിനോടുള്ള പ്രതികരമാണ് സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ ജുബൈര്‍ യുദ്ധത്തിന്റെ വ്യക്തമായ സൂചനകള്‍ നല്‍കിയത്...

ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച് കാന്തപുരം; മുസ്ലിംകള്‍ക്ക് ചീത്തപ്പേരുണ്ടാക്കി, കത്വ കുടുംബത്തിന് സഹായംഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച് കാന്തപുരം; മുസ്ലിംകള്‍ക്ക് ചീത്തപ്പേരുണ്ടാക്കി, കത്വ കുടുംബത്തിന് സഹായം

വിദേശ സൈനിക സഖ്യം

വിദേശ സൈനിക സഖ്യം

സിറിയയില്‍ അമേരിക്കന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ വിദേശ സൈനിക സഖ്യം പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സഖ്യമാണ് കഴിഞ്ഞാഴ്ച സിറിയയില്‍ ശക്തമായ മിസൈല്‍ ആക്രമണം നടത്തിയത്. എന്നാല്‍ അമേരിക്കന്‍ സൈന്യത്തെ ഉടന്‍ സിറിയയില്‍ നിന്ന് പിന്‍വലിക്കാന്‍ ട്രംപ് ആലോചിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

യുഎസിന് പകരം സൗദി?

യുഎസിന് പകരം സൗദി?

ഈ സാഹചര്യത്തിലാണ് സൗദി സൈന്യം സിറിയയിലേക്ക് പോകാന്‍ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അമേരിക്കന്‍ ഭരണകൂടവുമായി സൗദി അറേബ്യ നടത്തിയെന്നാണ് പുതിയ വിവരം. സിറിയയിലെ വിദേശ സൈനിക സഖ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചര്‍ച്ചയെന്നും സൗദി മന്ത്രി വ്യക്തമാക്കി.

ഒബാമയോടും ട്രംപിനോടും പറഞ്ഞു

ഒബാമയോടും ട്രംപിനോടും പറഞ്ഞു

സൗദി സൈന്യം സിറിയയിലേക്ക് പുറപ്പെടാമെന്ന് നേരത്തെ അമേരിക്കക്ക് വാഗ്ദാനം നല്‍കിയിരുന്നു. ഇപ്പോഴും നല്‍കുന്നുണ്ട്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്താണ് ആദ്യം സൗദി അറേബ്യ സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചതെന്നും ട്രംപ് ഭരണകൂടത്തോടും ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

യുഎന്‍ മേധാവി സാക്ഷി

യുഎന്‍ മേധാവി സാക്ഷി

റിയാദില്‍ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി സിറിയയിലേക്ക് സൈന്യത്തെ അയക്കുന്നത് സംബന്ധിച്ച് വിശദീകരിച്ചത്. അമേരിക്കയുമായി ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തുകയാണ് സൗദി അറേബ്യ. വാര്‍ത്താസമ്മേളനത്തില്‍ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസും സൗദി മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

അന്ന് തീരുമാനം മാറ്റിവച്ചു

അന്ന് തീരുമാനം മാറ്റിവച്ചു

സിറിയയില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയത് 2011ലാണ്. അന്ന് തന്നെ സിറിയയിലേക്ക് സൈന്യത്തെ അയക്കാന്‍ സൗദി തയ്യാറായിരുന്നു. അന്നത്തെ യുഎസ് പ്രസിഡന്റ് ഒബാമയുമായി വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.

രണ്ടാംതവണ 2016ല്‍

രണ്ടാംതവണ 2016ല്‍

2016ല്‍ സിറിയയില്‍ യുദ്ധം കൊടുമ്പിരി കൊണ്ട വേളയില്‍ സൗദി സൈന്യം പുറപ്പെടാന്‍ വീണ്ടും ആലോചിച്ചിരുന്നു. ഐസിസ് ഭീകരവാദികളെ സിറിയയില്‍ നിന്ന് തുരത്താന്‍ സൈന്യം ഉടന്‍ പുറപ്പെടുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. പക്ഷേ അതും പിന്നീട് മാറ്റിവച്ചു.

വ്യോമസേന ഓകെ, കരേസനയില്ല

വ്യോമസേന ഓകെ, കരേസനയില്ല

സൗദി വ്യോമസേന 2014 മുതല്‍ സിറിയയില്‍ ഐസിസിനെതിരെ വ്യോമാക്രമണം നടത്തിയിരുന്നു. പിന്നീടാണ് കരസേനയെ കൂടി വിന്യസിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ആ തീരുമാനം പെട്ടെന്ന് മരവിപ്പിക്കുകയാണ് ചെയ്തത്. ഇതിന്റെ കാരണം വ്യക്തമല്ല. ഇപ്പോള്‍ വീണ്ടും സൗദി സൈന്യം ഒരുങ്ങിനില്‍ക്കുകയാണ്.

വിന്യാസ മേഖല തീരുമാനിച്ചു

വിന്യാസ മേഖല തീരുമാനിച്ചു

സിറിയയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ അറബ് സേനയെ വിന്യസിക്കുമെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. സൗദി അറേബ്യ, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ സൈനികര്‍ ഈ സഖ്യത്തിലുണ്ടാകും. ട്രംപിന്റെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ടന്റെ ഇതുമായി ബന്ധപ്പെട്ട നീക്കങ്ങളും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്.

2000 അമേരിക്കന്‍ സൈനികര്‍

2000 അമേരിക്കന്‍ സൈനികര്‍

2000 അമേരിക്കന്‍ സൈനികരാണ് സിറിയയിലുള്ളതെന്ന് പെന്റഗന്‍ പറയുന്നു. ഈ സൈനികരെ പിന്‍വലിക്കാന്‍ ട്രംപിന് ആലോചനയുണ്ട്. ഈ സാഹചര്യത്തില്‍ സിറിയയിലെ സുരക്ഷ ഉറപ്പാക്കാന്‍ ബദല്‍ ശക്തി വേണമെന്ന ആലോചനയുമുണ്ട്. അപ്പോഴാണ് സൗദി സഖ്യസേനയെ വിന്യസിക്കുന്നകാര്യം സജീവ ചര്‍ച്ചയായത്.

കിരീടവകാശി പറയുന്നത്

കിരീടവകാശി പറയുന്നത്

അടുത്തിടെ സൗദി കിരീടവകാശി സിറിയന്‍ യുദ്ധത്തില്‍ ഇടപെടുന്നത് സംബന്ധിച്ച് സൂചന നല്‍കിയിരുന്നു. അമേരിക്ക ആവശ്യപ്പെട്ടാല്‍ തങ്ങള്‍ അമേരിക്കന്‍ സൈന്യത്തിനൊപ്പം ചേരുമെന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രതികരിച്ചത്. ജനങ്ങളെ കൂട്ടക്കൊല ചെയ്ത സിറിയന്‍ ഭരണകൂടത്തിന് കനത്ത തിരിച്ചടി നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ആരോപണങ്ങള്‍ ഇങ്ങനെയും

ആരോപണങ്ങള്‍ ഇങ്ങനെയും

സിറിയന്‍ പ്രസിഡന്റിനെതിരെ 2011ലാണ് പ്രക്ഷോഭം ആരംഭിച്ചത്. അന്നുമുതല്‍ അമേരിക്കയും ഫ്രാന്‍സും സൗദിയും പ്രക്ഷോഭകര്‍ക്ക് പിന്തുണ നല്‍കിയിരുന്നു. പ്രക്ഷോഭം പിന്നീട് ആഭ്യന്തര യുദ്ധമായി മാറി. വിമത സേനക്ക് വേണ്ട ആയുധങ്ങളും പണവും എത്തിക്കുന്നത് അമേരിക്കയും സൗദിയുമാണെന്നാണ് സിറിയയുടെയും റഷ്യയുടെയും ഇറാന്റെയും ആരോപണം.

അലവി ഷിയാക്കള്‍

അലവി ഷിയാക്കള്‍

സിറിയന്‍ ഭരണകൂടം അലവി വിഭാഗത്തില്‍പ്പെട്ട ഷിയാക്കളാണ്. ഇവര്‍ക്ക് പിന്തുണയുമായി ലബ്‌നോനിലെ ഷിയാ വിഭാഗമായ ഹിസ്ബുല്ലയും ഇറാന്‍ ഭരണകൂടവുമുണ്ട്. അതിന് പുറമെ പ്രത്യക്ഷ പിന്തുണയുമായി റഷ്യയുണ്ട്. പരോക്ഷ പിന്തുണയുമായി ചൈനയുമുണ്ട്. സിറിയന്‍ ഭരണകൂടത്തിനെതിരെ വീണ്ടും ആക്രമണം തുടങ്ങുന്നത് പുതിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഈ മൂന്ന് രാജ്യങ്ങളും താക്കീത് ചെയ്തിട്ടുണ്ട്.

വാട്‌സ് ആപ്പ് ഹര്‍ത്താല്‍; അറസ്റ്റിലായവരുടെ ഭാവി ഇരുട്ടില്‍!! നിര്‍ദേശം നല്‍കി, പട്ടിക കൈമാറുംവാട്‌സ് ആപ്പ് ഹര്‍ത്താല്‍; അറസ്റ്റിലായവരുടെ ഭാവി ഇരുട്ടില്‍!! നിര്‍ദേശം നല്‍കി, പട്ടിക കൈമാറും

English summary
Saudi in talks with US over troop deployment in Syria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X