കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വമ്പന്‍ പരിഷ്‌കാരങ്ങളുമായി സൗദി അറേബ്യ; പ്രവാസികള്‍ക്ക് നേട്ടം, ഇഷ്ടമില്ലെങ്കില്‍ ജോലി മാറാം

Google Oneindia Malayalam News

റിയാദ്: തൊഴില്‍ രംഗത്ത് വന്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. പ്രവാസി തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കിയാണ് പരിഷ്‌കാരം. തൊഴിലാളികള്‍ക്ക് ജോലി മാറുന്നതിനോ രാജ്യം വിട്ടുപോകുന്നതിനോ തൊഴിലുടമയുടെ അനുമതി നിര്‍ബന്ധമില്ല എന്നതാണ് എടുത്തുപറയേണ്ട മാറ്റം. 2021 മാര്‍ച്ചിലാണ് നിയമം പ്രാബല്യത്തില്‍ വരിക. അന്താരാഷ്ട്ര തലത്തിലുള്ള പരിഷ്‌കാരങ്ങള്‍ സൗദിയില്‍ കൂടി നടപ്പാക്കുകയാണ് ചെയ്തിരിക്കുന്നത്.

13

തൊഴില്‍ മാറാന്‍ തൊഴിലാളിക്ക് അവകാശമുണ്ടാകും. കഴിവുള്ള തൊഴിലാളിയെ ജോലിയ്ക്ക് വയ്ക്കാന്‍ തൊഴിലുടമയ്ക്കും അനുമതിയുണ്ടാകും. തൊഴില്‍ വിപണിയില്‍ ശക്തമായ മല്‍സരം നടക്കാന്‍ പുതിയ പരിഷ്‌കാരം ഇടയാക്കും. തൊഴിലാളിക്കും തൊഴിലുടമയ്ക്കും ഗുണപരമാകുന്ന പരിഷ്‌കാരമാണ് നടപ്പാക്കിയതെന്ന് അധികൃതര്‍ പറയുന്നു.

പ്രവാസി തൊഴിലാളികളും തൊഴിലുമടയും തമ്മില്‍ ഒട്ടേറെ തര്‍ക്കങ്ങള്‍ പലയിടത്തും നിലനില്‍ക്കുന്നുണ്ട്. ജോലി മാറുക, നാട്ടിലേക്ക് പോകുക തുടങ്ങി കാര്യങ്ങളിലാണ് സാധാരണ ഇത്തരം തര്‍ക്കങ്ങളുണ്ടാകാറ്. പുതിയ പരിഷ്‌കരം ഈ തര്‍ക്കങ്ങള്‍ കുറയ്ക്കാന്‍ കാരണമാകും. സ്‌പോണ്‍സറെ വിട്ട് പുതിയ സ്‌പോണ്‍സര്‍ക്ക് കീഴില്‍ ജോലി ചെയ്യാന്‍ പ്രവാസി തൊഴിലാളിക്ക് അനുമതിയുണ്ട്. എക്‌സിറ്റ് വിസയ്ക്കും റീ എന്‍ട്രി വിസയ്ക്കും അപേക്ഷിക്കാന്‍ തൊഴിലാളിക്ക് സ്വന്തമായി സാധിക്കും. ഫൈനല്‍ എക്‌സിറ്റ് വിസയും സ്വന്തമായി അപേക്ഷ നല്‍കി നേടാം.

രണ്ടില്‍ ഒന്ന് കൊലപാതകം!! അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് പൊക്കിയ കേസ് ഇങ്ങനെ...രണ്ടില്‍ ഒന്ന് കൊലപാതകം!! അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് പൊക്കിയ കേസ് ഇങ്ങനെ...

ഇത്തരം അപേക്ഷകളിലെല്ലാം നേരത്തെ സ്‌പോണ്‍സറുടെ അനുമതി ആവശ്യമായിരുന്നു. ഇനി അതില്ലാതെ തന്നെ ലഭിക്കും. അബ്ഷീര്‍ ആപ്ലിക്കേഷന്‍ വഴിയോ മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടല്‍ വഴിയോ ആണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കേണ്ടത്. സൗദിയില്‍ വിദേശ ജോലിക്കാര്‍ക്കുള്ള കഫാല സമ്പ്രദായം അവസാനിപ്പിക്കുന്നു എന്ന് കഴിഞ്ഞാഴ്ച ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. അടുത്ത വര്‍ഷമാണ് ഇവ പ്രാബല്യത്തില്‍ വരിക.

Recommended Video

cmsvideo
Saudi Arabia announces Rs 5 Lakh as compensation for the family of health workers

English summary
Saudi Arabia to allow expatriate workers more rights; labour laws reforms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X