കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ കൈവിട്ട് സൗദി അറേബ്യ; അമേരിക്കക്കും യൂറോപ്പിനും തുറന്നിട്ടു, വന്‍ തിരിച്ചടി

സൗദിയില്‍ നിന്നുള്ള വരവ് കുറഞ്ഞാല്‍ സ്വാഭാവികമായും എണ്ണ വില കൂടും. അത് ഇന്ത്യയ്ക്ക് ആഭ്യന്തരമായി തിരിച്ചടിയാണ്.

  • By Desk
Google Oneindia Malayalam News

റിയാദ്: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സൗദി അറേബ്യ വ്യത്യസ്തമായ മാര്‍ഗം സ്വീകരിക്കുന്നു. ആഗോള വിപണിയില്‍ എണ്ണ വില കുറയുന്നത് പിടിച്ചുനിര്‍ത്താന്‍ അവരുടെ വിതരണം കുറയ്ക്കുന്നു. എന്നാല്‍ ഇത് തിരിച്ചടിയാകുക ഇന്ത്യയ്ക്കും ചൈനയ്ക്കുമാണ്.

ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന എണ്ണയുടെ അളവ് വന്‍ തോതില്‍ വെട്ടിക്കുറയ്ക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. അന്താരാഷ്ട്ര എണ്ണ വിപണിയില്‍ വില പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യയുടെ നീക്കങ്ങള്‍. മാത്രമല്ല, എണ്ണ വില സൗദിയില്‍ വന്‍ തോതില്‍ വര്‍ധിപ്പിക്കാനും ഭരണകൂടം തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സൗദിയുടെ തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത് എങ്ങനെയാണ്....

ഇന്ത്യയ്ക്കും ചൈനയ്ക്കും

ഇന്ത്യയ്ക്കും ചൈനയ്ക്കും

സൗദി അറേബ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഏഷ്യയിലെ പ്രധാന രാജ്യമാണ് ഇന്ത്യ. ചൈനയും സൗദിയെ പ്രധാനമായും ആശ്രയിക്കുന്ന ഏഷ്യന്‍ രാജ്യമാണ്. ഏഷ്യയിലേക്കുള്ള കയറ്റുമതി സൗദി കുറച്ചാല്‍ ഈ രണ്ട് രാജ്യങ്ങള്‍ക്കാണ് തിരിച്ചടിയാകുക. ഒപെക് രാജ്യങ്ങള്‍ നേരത്തെയുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഒരു ലക്ഷം ബാരല്‍

ഒരു ലക്ഷം ബാരല്‍

ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള എണ്ണ കയറ്റുമതിയാണ് വന്‍തോതില്‍ കുറച്ചിരിക്കുന്നത്. അതായത് ഒരു ദിവസം ഒരു ലക്ഷം ബാരല്‍ എണ്ണയാണ് ഏഷ്യയിലേക്ക് കയറ്റി അയക്കുന്നതില്‍ കുറവ് വരുത്തുക. എന്നാല്‍ അമേരിക്കക്കും യൂറോപ്പിനും നല്‍കുന്ന എണ്ണ കുറയ്ക്കില്ല.

അമേരിക്കയും യൂറോപ്പും രക്ഷപ്പെട്ടു

അമേരിക്കയും യൂറോപ്പും രക്ഷപ്പെട്ടു

അമേരിക്കയും യൂറോപ്പും എണ്ണയുടെ കാര്യത്തില്‍ വന്‍തോതില്‍ ആശ്രയിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. സൗദി കയറ്റുമതി കുറച്ചാല്‍ അവര്‍ക്കാണ് തിരിച്ചടിയാകേണ്ടത്. എന്നാല്‍ ഈ രണ്ട് മേഖലയിലേക്കുമുള്ള കയറ്റുമതി കുറയ്ക്കില്ലെന്ന് മന്ത്രാലയ വക്താവ് വ്യക്തമാക്കി.

പ്രത്യാഘാതം അനുഭവിക്കേണ്ടത്

പ്രത്യാഘാതം അനുഭവിക്കേണ്ടത്

എണ്ണ ഉല്‍പ്പാദനം വന്‍തോതില്‍ കുറയ്ക്കാന്‍ സൗദി അറേബ്യ നേരത്തെ തീരുമാനിച്ചിരുന്നു. ഒറ്റയടിക്ക് വെട്ടിക്കുറയ്ക്കാതെ ഓരോ മാസവും ക്രമേണ കുറവ് വരുത്തുകയാണ് ചെയ്യുന്നത്. പക്ഷേ, ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുന്നത് ഏഷ്യന്‍ രാജ്യങ്ങളാണെന്ന് മാത്രം.

ബദല്‍മാര്‍ഗം തേടി ഇന്ത്യ

ബദല്‍മാര്‍ഗം തേടി ഇന്ത്യ

സൗദിയില്‍ നിന്നുള്ള വരവ് കുറഞ്ഞാല്‍ സ്വാഭാവികമായും എണ്ണ വില കൂടും. അത് ഇന്ത്യയ്ക്ക് ആഭ്യന്തരമായി തിരിച്ചടിയാണ്. ഈ സാഹചര്യം മുന്‍കൂട്ടിക്കണ്ട് ഇന്ത്യ ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നുണ്ട്. അമേരിക്കയുടെ എണ്ണ ഇറക്കുമതി ചെയ്യാനുള്ള സാധ്യത ഇന്ത്യ ആരായുന്നുണ്ട്. അമേരിക്കന്‍ എണ്ണ സൗദിയുടേതിനേക്കാള്‍ വില കുറഞ്ഞതാണ്. അടുത്ത ഒരു വര്‍ഷത്തേക്കാണ് സൗദി അറേബ്യ ഏഷ്യയിലേക്കുള്ള കയറ്റുമതി കുറയ്ക്കുന്നത്.

അരാംകോയുടെ ഓഹരി

അരാംകോയുടെ ഓഹരി

അതേസമയം, അരാംകോയുടെ ഓഹരി, വിപണിയില്‍ വില്‍ക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചിരുന്നു. ഇതില്‍ കൂടുതലും ചൈന വാങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈന ഓഹരി സ്വന്തമാക്കുമോ എന്ന ആശങ്ക അമേരിക്കയും ജപ്പാനും പങ്കുവച്ചു. പശ്ചിമേഷ്യന്‍ വിപണിയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ ചൈന ശ്രമിക്കുന്നതാണ് അമേരിക്കക്ക് നെഞ്ചിടിപ്പ് കൂട്ടുന്നത്.

അമേരിക്കയുടെ ആശങ്കക്ക് കാരണം

അമേരിക്കയുടെ ആശങ്കക്ക് കാരണം

ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനികളിലൊന്നാണ് അരാംകോ. ഇതിന്റെ നിശ്ചിത ശതമാനം ഓഹരിയാണ് വിപണിയില്‍ വില്‍ക്കുന്നത്. അടുത്ത വര്‍ഷം ഐപിഒ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് ചൈനയെ വെട്ടാന്‍ അമേരിക്ക തന്ത്രങ്ങള്‍ മെനയുന്നത്. ഓഹരി വാങ്ങാതെ തന്നെ മറ്റുവഴിക്കും അരാംകോയില്‍ പിടിമുറുക്കാന്‍ ചൈന ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതാണ് അമേരിക്കക്കും ജപ്പാനും ആശങ്ക വര്‍ധിപ്പിച്ചത്.

English summary
An energy ministry spokesman said state-owned Aramco will maintain "steady supplies to the United States and Europe while exports to Asia will be reduced by more than 100,000 barrels per day" from December's production levels.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X