കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫിനെ വിടാതെ കൊറോണ; സൗദിയില്‍ ഏകീകൃത പാസ് വരുന്നു, ഇന്നും മരണങ്ങള്‍

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ഫ്യൂ വേളയില്‍ പുറത്തിറങ്ങുന്നതിന് ആവശ്യമായ പാസ് രാജ്യത്ത് മൊത്തം ഒരേ രൂപത്തിലാകും. ചൊവ്വാഴ്ച മുതല്‍ ഈ പാസ് നിലവില്‍ വരും. നിലവില്‍ മക്ക, മദീന, റിയാദ് എന്നിവിടങ്ങളിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സീല്‍ വച്ച ഈ പാസുള്ളത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ വിതരണം ചെയ്ത പാസ് ചൊവ്വാഴ്ച മുതല്‍ സ്വീകരിക്കില്ല. വിശദാംശങ്ങള്‍ ഇങ്ങനെ...

രണ്ടു മുദ്രകള്‍

രണ്ടു മുദ്രകള്‍

ജോലി ചെയ്യുന്ന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ മുദ്രകള്‍ പുതിയ പാസിലുണ്ടാകും. ഈ പാസില്ലെങ്കില്‍ പിഴയൊടുക്കേണ്ടിവരും. ആദ്യത്തെ തവണ പിഴ ശിക്ഷയാകും. വീണ്ടും പിടിച്ചാല്‍ പിഴ കൂടും. വീണ്ടും വീണ്ടും പിടിക്കപ്പെട്ടാല്‍ ജയില്‍ ശിക്ഷ ലഭിക്കും.

കര്‍ഫ്യൂവിലെ മാറ്റം

കര്‍ഫ്യൂവിലെ മാറ്റം

സൗദിയില്‍ കര്‍ഫ്യൂ ആദ്യം നടപ്പാക്കിയത് രാത്രി മാത്രമായിരുന്നു. വൈകീട്ട് ഏഴ് മണിക്ക് തുടങ്ങുന്ന കര്‍ഫ്യൂ രാവിലെ ആറ് വരെ തുടര്‍ന്നു. പിന്നീട് സമയം നീട്ടി. വൈകീട്ട് മൂന്ന് മണിക്ക് തുടങ്ങുന്ന കര്‍ഫ്യൂ രാവിലെ ആറ് വരെയാക്കി. കഴിഞ്ഞാഴ്ചയാണ് ഇത് 24 മണിക്കൂര്‍ ആക്കി പ്രഖ്യാപിച്ചത്. ഈ കര്‍ഫ്യൂ ആണ് അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ കര്‍ഫ്യൂ തുടരുമെന്നാണ് വിവരം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വ്യാപമായ പരിശോധന നടന്നുവരികയാണ്.

അഞ്ച് മരണം

അഞ്ച് മരണം

അതേസമയം, സൗദിയില്‍ ശനിയഴ്ച അഞ്ച് പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 92 ആയി ഉയര്‍ന്നു. മക്ക, മദീന, ജിസാന്‍ എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മക്കയില്‍ മൂന്ന് പ്രവാസികള്‍ മരിച്ചു. ജിസാനില്‍ മരിച്ചത് സ്വദേശിയാണ്.

അഞ്ച് ഇന്ത്യക്കാര്‍

അഞ്ച് ഇന്ത്യക്കാര്‍

സൗദിയില്‍ കൊറോണ ബാധിച്ച് മരിച്ചവരില്‍ ഇതുവരെ അഞ്ച് ഇന്ത്യക്കാരാണുള്ളതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഈ മാസം 17 വരെ കിട്ടിയ വിവര പ്രകാരമാണ് ഇക്കാര്യം എംബസി അറിയിച്ചത്. കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്‌നാസ് മദീനയിലും മലപ്പുറം ചെമ്മാട് സ്വദേശി സഫ്‌വാന്‍ റിയാദിലും നേരത്തെ മരിച്ചിരുന്നു. ഇതിന് പുറമെ പൂനെ സ്വദേശി സുലൈമാന്‍ സയ്യിദ് ജുനൈദ്, യുപി സ്വദേശി ബദര്‍ ആലം, തെലങ്കാന സ്വദേശി അസ്മത്തുല്ല ഖാന്‍ എന്നിവര്‍ കഴിഞ്ഞദിവസങ്ങളില്‍ മരിച്ചു.

മറ്റ് ജിസിസി രാജ്യങ്ങള്‍

മറ്റ് ജിസിസി രാജ്യങ്ങള്‍

അതേസമയം, ജിസിസിയിലെ മറ്റു രാജ്യങ്ങളിലും രോഗശമനമുണ്ടായിട്ടില്ല. ഖത്തറില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ ഖത്തറിലെ മരണസംഖ്യ എട്ടായി. ബഹ്‌റൈനില്‍ രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 260 ആണ്. 125 ഇന്ത്യക്കാര്‍ക്ക് കൂടി കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. കുവൈത്തില്‍ ശനിയാഴ്ച ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മരണം ആറായി. ബംഗ്ലാദേശിയാണ് ഏറ്റവും ഒടുവില്‍ മരിച്ചത്. 93 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

കെഎം ഷാജിക്ക് വധഭീഷണി; ഡിജിപി ഇടപെട്ടു, സുരക്ഷ വര്‍ധിപ്പിച്ചേക്കും, ഷാജിക്കെതിരെയും പരാതികെഎം ഷാജിക്ക് വധഭീഷണി; ഡിജിപി ഇടപെട്ടു, സുരക്ഷ വര്‍ധിപ്പിച്ചേക്കും, ഷാജിക്കെതിരെയും പരാതി

വീട്ടുവാടകയ്ക്ക് പണത്തിന് പകരം സെക്‌സ്; കൊറോണ കാലത്ത് വന്‍ ചൂഷണം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്വീട്ടുവാടകയ്ക്ക് പണത്തിന് പകരം സെക്‌സ്; കൊറോണ കാലത്ത് വന്‍ ചൂഷണം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

English summary
Saudi Arabia to implement new pass to all from Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X