കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യ വീണ്ടും ഞെട്ടിക്കുന്നു; 6400 കോടി മുടക്കി ആനന്ദം!! ഒപെറയും 5000 ഷോകളും

സംഗീതം, കലാകായികം, സാംസ്‌കാരികം, വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെടുന്ന പരിപാടികളാണ് നടത്തുക.

  • By Ashif
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യ പുതിയ വഴിയില്‍ സഞ്ചരിക്കുകയാണ്. വിനോദങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള നീക്കങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സൗദിയില്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്ന് ചിന്തിച്ചവര്‍ക്ക് പുതിയ പ്രഖ്യാപനങ്ങള്‍ അല്‍ഭുതമാകാം. യാഥാസ്ഥിതിക ചിന്തയുടെ വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിയുകയാണെന്ന് നേരത്തെ ഭരണകൂടം സൂചിപ്പിച്ചിരുന്നു. വിനോദങ്ങള്‍ക്ക് വേണ്ടി 6400 കോടി ഡോളറാണ് സൗദി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ മറ്റു പല പ്രഖ്യാപനങ്ങളും ബന്ധപ്പെട്ട സൗദി അധികൃതര്‍ നടത്തുകയുണ്ടായി. കോടികള്‍ ചെലവുള്ള പദ്ധതികളാണിവ. ഇതിനെല്ലാം ഫണ്ട് നീക്കിവയ്ക്കാനും ധാരണയായിട്ടുണ്ട്. വിശദീകരിക്കാം...

വിനോദമേഖല

വിനോദമേഖല

സൗദി അറേബ്യ സാമൂഹിക-സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നേരത്തെ പലതും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് വിനോദമേഖലയ്ക്ക് പ്രാധാന്യം നല്‍കുന്നത്. 6400 ഡോളറാണ് ഈ മേഖലയ്ക്ക് നീക്കിവയ്ക്കുക.

പുതിയ അതോറിറ്റി

പുതിയ അതോറിറ്റി

അടുത്തിടെ രൂപീകരിച്ച ജനറല്‍ എന്റര്‍ടൈമെന്റ് അതോറിറ്റിയുടെ മേധാവി അഹ്മദ് ബിന്‍ അഖീല്‍ അല്‍ ഖാതിബ് ആണ് ഇത്രയും തുക മുടക്കുന്നത് സംബന്ധിച്ച പ്രഖ്യാപനംനടത്തിയത്. തുക കണ്ടെത്തുന്നതിനുള്ള വഴിയും അദ്ദേഹം വിശദീകരിച്ചു.

രണ്ട് വഴികള്‍

രണ്ട് വഴികള്‍

സൗദി അറേബ്യ സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഇത്രയും വലിയ തുക വിനോദ മേഖലയ്ക്ക് ഉപയോഗിക്കുന്നത്. സര്‍ക്കാരില്‍ നിന്നും സ്വകാര്യ മേഖലകളില്‍ നിന്നുമാണ് പണം ലഭിക്കുക എന്ന് ഖാതിബ് വ്യക്തമാക്കി.

ഒപെറ ഹൗസ് നിര്‍മിക്കുന്നു

ഒപെറ ഹൗസ് നിര്‍മിക്കുന്നു

കൂടാതെ റിയാദില്‍ ഒപെറ ഹൗസ് നിര്‍മിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിര്‍മാണത്തിന്റെ പ്രാരംഭ ഘട്ടം തുടങ്ങിയതായും അല്‍ ഖാതിബ് അറിയിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ് സൗദിയില്‍ വരിക.

തൊഴില്‍ ലക്ഷ്യം

തൊഴില്‍ ലക്ഷ്യം

വിനോദ സഞ്ചാര മേഖലയില്‍ പണം മുടക്കുന്നതിലൂടെ സൗദി ഭരണകൂടം ലക്ഷ്യമിടുന്നത് മറ്റൊന്നാണ്. യുവജനങ്ങള്‍ തൊഴില്‍ നല്‍കുക എന്നതാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ഖാതിബ് പുറത്തുവിട്ടു.

രണ്ട് ലക്ഷം പേര്‍ക്ക് തൊഴില്‍

രണ്ട് ലക്ഷം പേര്‍ക്ക് തൊഴില്‍

വിനോദ മേഖലയില്‍ 220000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നാണ് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. നിലവില്‍ 17000 പേര്‍ മാത്രമാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്.

5000 പരിപാടികള്‍

5000 പരിപാടികള്‍

കഴിഞ്ഞ വര്‍ഷം സൗദിയില്‍ 2200 വിനോദ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം 5000 പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കാനാണിത്.

നേരത്തെയുള്ള പതിവ്

നേരത്തെയുള്ള പതിവ്

നേരത്തെ വിനോദ മേഖല സൗദിയില്‍ സജീവമായിരുന്നില്ല. എന്തെങ്കിലും പരിപാടി സംഘടിപ്പിക്കുമ്പോള്‍ മുതല്‍മുടക്കുന്നവര്‍ വിദേശത്ത് വച്ച് നിര്‍മാണം പൂര്‍ത്തിയാക്കി സൗദിയില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു പതിവ്.

സൗദിയില്‍ നിര്‍മിക്കാം

സൗദിയില്‍ നിര്‍മിക്കാം

ഇനി ആ പ്രയാസമുണ്ടാകില്ലെന്നാണ് ഖാതിബ് പറയുന്നത്. സൗദിയില്‍ തന്നെ നിര്‍മിക്കാം. സൗദിയില്‍ തന്നെ പ്രദര്‍ശിപ്പിക്കാം. വിനോദവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും സൗദിയില്‍ സൗകര്യമൊരുക്കുമെന്ന് ഖാതിബ് വ്യക്തമാക്കി.

വിപ്ലവം നടക്കുന്നു

വിപ്ലവം നടക്കുന്നു

സാംസ്‌കാരിക-വിനോദ മേഖലയില്‍ സൗദിയില്‍ വിപ്ലവം നടക്കുകയാണെന്നാണ് ഈ മേഖലയിലെ നിരീക്ഷകര്‍ പറയുന്നത്. 13 മേഖലകളിലായിട്ടാണ് ഈ വര്‍ഷം 5000 പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

എല്ലാ വിഭാഗം ജനങ്ങളെയും

എല്ലാ വിഭാഗം ജനങ്ങളെയും

സൗദി വിഷന്‍ 2030ന്റെ ഭാഗമായി എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിച്ചുള്ള വിനോദ-സാംസ്‌കാരിക പരിപാടികളാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇതിലൂടെ കോടികളുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്.

വിദേശികളുടെ ഒഴുക്കുണ്ടാകും

വിദേശികളുടെ ഒഴുക്കുണ്ടാകും

പരിപാടികളുടെ ഭാഗമായി വിദേശികളുടെ ഒഴുക്കുണ്ടാകുമെന്ന് സൗദി കണക്കുകൂട്ടുന്നു. സംഗീതം, കലാകായികം, സാംസ്‌കാരികം, വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെടുന്ന പരിപാടികളാണ് നടത്തുക. എല്ലാവര്‍ക്കും ജോലി നല്‍കുക, ആളോഹരി വരുമാനം വര്‍ധിപ്പിക്കുക എന്നതാണ് സൗദിയുടെ ലക്ഷ്യം.

സൗദി പിണങ്ങി; അമേരിക്ക വീണു, പാകിസ്താന്‍ പൊട്ടിച്ചിരിച്ചു!! പട്ടാളത്തെ അയക്കുന്നതിന് പ്രത്യുപകാരംസൗദി പിണങ്ങി; അമേരിക്ക വീണു, പാകിസ്താന്‍ പൊട്ടിച്ചിരിച്ചു!! പട്ടാളത്തെ അയക്കുന്നതിന് പ്രത്യുപകാരം

അധ്യാപികയുടെ ദേഹത്ത് ആസിഡ് ഒഴിച്ച കേസ്: യുവാവ് അറസ്റ്റില്‍!! കാരണം കേട്ട് പോലീസ് ഞെട്ടിഅധ്യാപികയുടെ ദേഹത്ത് ആസിഡ് ഒഴിച്ച കേസ്: യുവാവ് അറസ്റ്റില്‍!! കാരണം കേട്ട് പോലീസ് ഞെട്ടി

റോള്‍സ് റോയ്‌സ് ബെന്‍സ്...നീരവിന്റെ ആഢംബര കാറുകള്‍ കണ്ട് റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് അമ്പരപ്പ്റോള്‍സ് റോയ്‌സ് ബെന്‍സ്...നീരവിന്റെ ആഢംബര കാറുകള്‍ കണ്ട് റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് അമ്പരപ്പ്

English summary
Saudi Arabia to invest $64 bn in entertainment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X