കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ചരിത്രമെഴുതാന്‍ സൗദി; ഇത്തവണ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സൗദിയും പങ്കെടുക്കും

  • By Desk
Google Oneindia Malayalam News

പാരിസ്: ഇത്തവണത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സൗദി അറേബ്യ പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് സൗദി അറേബ്യ ലോക പ്രശസ്തമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതെന്ന് സൗദി സാംസ്‌ക്കാരിക-വിവര മന്ത്രാലയത്തെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 30 വര്‍ഷമായി സൗദിയില്‍ നിലനിന്നിരുന്ന സിനിമാ നിരോധനം കഴിഞ്ഞ വര്‍ഷമാണ് എടുത്തുകളഞ്ഞത്.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായിട്ടായിരുന്നു ഇത്. എഴുപത്തിയൊന്നാമത് കാന്‍ ഫെസ്റ്റിവലിലെ പങ്കാളിത്തം സൗദിയിലെ സിനിമാ മേഖലയ്ക്ക് പുത്തനുണര്‍വേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദികള്‍ക്ക് സിനിമാ രംഗത്തെ തങ്ങളുടെ മികവ് പുറം ലോകത്തെത്തിക്കാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ലഭിക്കുക.

Saudi Arabia

രാജ്യത്ത് സിനിമാ മേഖലയുടെ വളര്‍ച്ചയ്ക്കും പ്രോല്‍സാഹനത്തിനുമായി പ്രത്യേക ഫിലിം ബോര്‍ഡ് രൂപീകരിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ജനറല്‍ കള്‍ച്ചറല്‍ അതോറിറ്റിക്ക് കീഴിലായിരിക്കും ബോര്‍ഡ് പ്രവര്‍ത്തിക്കുക. മൂന്നു പതിറ്റാണ്ടുകാലത്തെ ഇടവേളയ്ക്ക് ശേഷം ഈ മാസം 18ന് സൗദിയില്‍ സിനിമാ തിയറ്റര്‍ തുറക്കാനിരിക്കെയാണ് പുതിയ വാര്‍ത്ത വന്നിരിക്കുന്നത്. ഹോളിവുഡ് ബോക്‌സ് ഓഫീസ് ഹിറ്റായ ബ്ലാക്ക് പാന്തറാണ് ആദ്യമായി പ്രദര്‍ശിപ്പിക്കുക.

ലോകത്തെ ഏറ്റവും വലിയ എന്റര്‍ടെയിന്‍മെന്റ് സ്ഥാപനമായ എ.എം.സിക്കാണ് സൗദിയില്‍ സിനിമാ പ്രദര്‍ശനത്തിനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സാംസ്‌ക്കാരിക മന്ത്രാലയം കമ്പനിയുമായി കഴിഞ്ഞയാഴ്ച ധാരണയിലെത്തിയിരുന്നു. രാജ്യത്ത് 2030 ആകുമ്പോഴേക്കും 350 സിനിമാ തിയറ്ററുകളിലായി 2500 സ്‌ക്രീനുകളൊരുക്കാനാണ് പദ്ധതി. 32 ദശലക്ഷം വരുന്ന സൗദി ജനസംഖ്യയില്‍ കൂടുതല്‍ പേരും 30 വയസ്സില്‍ താഴെയുള്ളവരാണെന്നാണ് കണക്ക്. ഇവര്‍ക്ക് കൂടുതല്‍ ആസ്വാദന സൗകര്യങ്ങളൊരുക്കുകയെന്നത് വിഷന്‍ 2030ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് സംസ്‌ക്കാരിക മന്ത്രി ഡോ. അവദ് അല്‍ അവ്വാദ് പറഞ്ഞു.

English summary
Saudi Arabia to participate in Cannes Film Festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X