കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാമിന്‍റെ അടിസ്ഥാന മൂല്യങ്ങളില്‍ വിലപേശല്‍ അനുവദിയ്ക്കില്ലെന്ന് സൗദി

  • By Meera Balan
Google Oneindia Malayalam News

റിയാദ് : മതനിന്ദാ കേസില്‍ ശിക്ഷിക്കപ്പെട്ട സൗദി യുവാവിന്റെ പ്രശ്‌നത്തില്‍ വിവാദ പ്രസ്താവന നടത്തിയ സ്വീഡിഷ് വിദേശ മന്ത്രിയുടെ നടപടിയെ അപലപിച്ച് സൗദി മന്ത്രിസഭ . ലോക മുസ്ലിങ്ങള്‍ പിന്തുടരുന്ന ഇസ്ലാമിന്റെ അടിസ്ഥാന നിയമങ്ങളില്‍ യാതൊരു വിലപേശലും സാധ്യമല്ലെന്ന് സൗദി വ്യക്തമാക്കി .

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മുസ്ലിം രാജ്യങ്ങളിലെ നിയമ സംവിധാനങ്ങളെ കുറിച്ച് അനാവശ്യ വിവാദമുണ്ടാക്കുന്നവര്‍ നയതന്ത്ര ബന്ധങ്ങള്‍ക്കും അന്താരാഷ്ട്ര മൂല്യങ്ങള്‍ക്കും വിരുദ്ധമായാണു പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രിസഭ .

King, Saudi

രാജ്യത്തെ നീതിന്യായ സംവിധാനം സ്വതന്ത്ര്യവും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതാണ് . നീതി ന്യായ സംവിധാനം ശരിയത്തിന്റെ ചട്ടക്കൂടില്‍ നിന്ന് കൊണ്ട് വ്യക്തിയുടെ ആവിഷ്‌ക്കാര , അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നു .

Meeting

മാത്രമല്ല സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ നീതി നല്‍കുന്നതാണെന്നും സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗം വ്യക്തമാക്കി . നേരത്തെ സ്വീഡിഷ് മന്ത്രിയുടെ സൗദി വിരുദ്ധ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സ്വീഡനില്‍ നിന്നും തങ്ങളുടെ അംബാസഡറെ സൗദി തിരിച്ച് വിളിച്ചിരുന്നു .

English summary
Saudi Arabia warns Sweden not to interfere in Sharia law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X