കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ഇവിടം കൊണ്ടൊന്നും അവസാനിക്കില്ല; സൗദി സ്ത്രീകള്‍ക്ക് ഇനി ഫത്‌വയും ഇറക്കാം!

  • By Desk
Google Oneindia Malayalam News

റിയാദ്: സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രധാന തീരുമാനവുമായി സൗദി. സൗദി സ്ത്രീകള്‍ക്ക് മത വിധികള്‍ (ഫത്‌വ) നല്‍കാനുള്ള അവകാശമാണ് പുതിയ തീരുമാനം. വെള്ളിയാഴ്ച ചേര്‍ന്ന ശൂറാ കൗണ്‍സിലാണ് വോട്ടെടുപ്പിലൂടെ ചരിത്രപ്രധാനമായ ഈ തീരുമാനം കൈക്കൊണ്ടത്. 45 വര്‍ഷമായി പുരുഷന്‍മാരിലെ പ്രത്യേകവിഭാഗം മാത്രം കൈയടക്കി വച്ചിരുന്ന അധികാരമാണ് പുതിയ തീരുമാനത്തിലൂടെ സ്ത്രീകള്‍ക്കും ലഭിച്ചിരിക്കുന്നത്.

സൗദി രാജാവാണ് വനിതാ മുഫ്തിമാരെ തീരുമാനിക്കുക. സ്ത്രീകള്‍ക്കും മതവിധികള്‍ പുറപ്പെടുവിക്കാനുള്ള അനുവാദം വേണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ശൂറാ കൗണ്‍സിലിലെ വനിതാ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഈയാവശ്യമാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിനാവശ്യമായ സഹായ സഹകരണങ്ങള്‍ ഉടന്‍ ചെയ്തുകൊടുക്കാന്‍ ശൂറാ കൗണ്‍സില്‍ അധികൃതരോട് ആവശ്യപ്പെട്ടു.

muslim

വനിതാ മുഫ്ത്തിമാരെ നിയമിക്കാനുള്ള തീരുമാനത്തെ ഇസ്ലാമിക പണ്ഡിതന്‍മാരും പൊതുജനങ്ങളും ഒരു പോലെ സ്വാഗതം ചെയ്തു. പുതിയ തീരുമാനം രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന് ഏറെ ഗുണം ചെയ്യുമെന്നും തൊഴില്‍ രംഗത്ത് വനിതകള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാന്‍ ഇത് കാരണമാവുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഇസ്ലാമിക സമൂഹത്തില്‍ സ്ത്രീകള്‍ക്ക് സുപ്രധാന സ്ഥാനമാണുള്ളതെന്നും ശൂറാ കൗണ്‍സിലിന്റെ തീരുമാനം സ്ത്രീകള്‍ക്ക് മൊത്തത്തില്‍ ഗുണം ചെയ്യുമെന്നും ശരീഅ നയങ്ങളില്‍ വിഗ്ദനായ അല്‍ ബിശി പറഞ്ഞു.

സ്ത്രീകള്‍ക്ക് പൊതുചടങ്ങുകളില്‍ പുരുഷന്‍മാര്‍ക്കൊപ്പം പങ്കെടുക്കാനും വാഹനമോടിക്കാനും അനുവാദം നല്‍കിയതിനു പിന്നാലെയാണ് അവര്‍ക്ക് മതവിധികള്‍ നല്‍കാനുള്ള അവകാശം നല്‍കിയിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. എന്നാല്‍ രാജ്യത്തിന്റെ സകല മേഖലകളിലും വന്‍ പൊളിച്ചെഴുത്ത് ലക്ഷ്യമിടുന്ന സൗദി വിഷന്‍ 2030നെ അടിസ്ഥാനമാക്കി പുതിയ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരാനുള്ള കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നീക്കങ്ങളാണ് ഇതിനു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
Saudi woman are now allowed to issue fatwas following a vote in the Shoura Council. The historic move was approved by 107 votes and ends 45 years of only specialist men being able to issue fatwas in the Kingdom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X