കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരാംകോ കമ്പനി പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കാന്‍ നീക്കം, കാരണം എണ്ണവിലയിടിവ് തന്നെ

  • By Siniya
Google Oneindia Malayalam News

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരും, സൗദി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതുമായ അരാംകോ കമ്പനി ഒരു പബ്ലിക് ലിമിറ്റഡ് കമ്പിനിയാക്കാന്‍ സൗദി ആലോചിക്കുന്നു. ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി വിലയിരുത്തപ്പെടുന്ന അരാംകോ ഓഹരി വിപണിയില്‍ എത്തുന്നത് സൗദിയുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ഭദ്രമാക്കുമെന്ന പ്രതീക്ഷയിലാണ് പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കാന്‍ സൗദിയുടെ നീക്കം.

കഴിഞ്ഞ 18 മാസത്തോളമായുള്ള എണ്ണ വിലയിടിവു സൃഷ്ടിച്ച വലിയ സാമ്പത്തിക ആഘോതമാണ് ഇത്തരത്തില്‍ ചിന്തിക്കാന്‍ സൗദിയെ പ്രേരിപ്പിച്ചിരിക്കുന്നത്. അരാംകോയുടെ ഓഹരികള്‍ക്ക് മാര്‍ക്കറ്റില്‍ വലിയ പ്രിയമുണ്ടാകുമെന്നറുപ്പിലാണ് ഇത്തരം നീക്കത്തിന് സൗദി തയാറാകുന്നത്. പുതിയ നീക്കത്തിലുള്ള ധനശേഖരണം സൗദിക്ക് ആശ്വാസമാകുമെന്നും കരുതപ്പെടുന്നു.

-saudi

അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. അരാംകോ ഓഹരി വിപണിയലേക്കു കടക്കുന്നതു സംബന്ധിച്ച് രണ്ട് ഉന്നതതല കൂടിയാലോചനകള്‍ നടത്തി.

ട്രില്യണ്‍ കണക്കിന് ഡോളര്‍ മൂല്യമുള്ള കമ്പനിയായാണ് അരാംകോ വിലയിരുത്തപ്പെടുന്നത്. കമ്പനിയുടെ വരുമാനം സംബന്ധിച്ചോ, ഹൈഡ്രോകാര്‍ബണ്‍ ശേഖരം സംബന്ധിച്ചോ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. സൗദിക്ക് നിയന്ത്രണം നഷ്ടപ്പെടാതെ കമ്പനിയുടെ ചെറിയൊരു ശതമാനം ഓഹരികള്‍ പൊതുവിപണിയില്‍ എത്തിക്കാനാണ് പ്രാഥമിക ആലോചന.

English summary
Saudi Aramco considering share sale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X